നിക് ജൊനാസിന് പ്രിയങ്ക ചോപ്രയുടെ പിറന്നാൾ സർപ്രൈസ്; വീഡിയോ

ജൊനാസ് ബ്രദേഴ്സിന്റെ കൺസേർട്ടിനിടയിലാണ് നിക്കിനെ തേടി പ്രിയങ്കയുടെ പിറന്നാൾ സർപ്രൈസ് എത്തിയത്

priyanka chopra, nick jonas, ie malayalam

ഭാര്യ പ്രിയങ്ക ചോപ്രയിൽനിന്നും ഏറ്റവും മികച്ച പിറന്നാൾ സർപ്രൈസ് ലഭിച്ച സന്തോഷത്തിലാണ് നിക് ജൊനാസ്. അഞ്ചു തട്ടിലുളള കേക്കാണ് പ്രിയങ്ക നിക്കിനായി ഒരുക്കിയത്. ജൊനാസ് ബ്രദേഴ്സിന്റെ കൺസേർട്ടിനിടയിലാണ് നിക്കിനെ തേടി പ്രിയങ്കയുടെ പിറന്നാൾ സർപ്രൈസ് എത്തിയത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ജൊനാസ് ബ്രദേഴ്സിന്റെ കൺസർട്ടിൽ പങ്കെടുക്കാൻ പ്രിയങ്കയ്ക്ക് കഴിഞ്ഞില്ല. പക്ഷേ, ഷൂട്ടിങ്ങിനായി ലണ്ടനിലായിരുന്ന പ്രിയങ്ക ഭർത്താവിന്റെ 29-ാമത് ബെർത്ത്ഡേ ആഘോഷിക്കാൻ പറന്നെത്തിയിരുന്നു. ബെർത്ത്ഡേ പാർട്ടിയിൽനിന്നുള്ള ചിത്രം പ്രിയങ്ക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

ബെർത്ത്ഡേ ആഘോഷങ്ങൾക്കുശേഷം പ്രിയങ്ക തിരികെ യുകെയിൽ എത്തിയിട്ടുണ്ട്. ഭർത്താവ് നിക് ജൊനാസിനൊപ്പം ലൊസാഞ്ചൽസിലാണ് പ്രിയങ്കയുടെ താമസം. 2018 ഡിസംബർ ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം. നിക്കിനേക്കാള്‍ 10 വയസ് കൂടുതലുള്ള പ്രിയങ്കയുമായുള്ള വിവാഹം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇന്റർനെറ്റ് ലോകത്തെ സെലബ്രിറ്റി ദമ്പതികളാണ് നിക്കും പ്രിയങ്കയും.

Read More: പ്രിയങ്ക ചോപ്രയുടെ ദിയോ ലെപേഡ് സ്വെറ്റ്ഷർട്ടിന്റെ വില കേട്ട് ഞെട്ടി ആരാധകർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nick jonas received birthday surprise from priyanka chopra

Next Story
അവൻ വളരെ ശാന്തനായ, മിടുക്കനായ വിദ്യാർത്ഥിയാണ്; ദുൽഖറിനെ കുറിച്ച് ബോളിവുഡ് പരിശീലകൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com
X