ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസും പ്രണയത്തിലാണോ? ഗോസിപ്പുകള്‍ തുടങ്ങിയ വേഗത്തിലൊന്നും അവസാനിക്കാനുള്ള സാധ്യതയില്ല. ഇരുവരുടേയും ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും കമന്റുകളും പരിശോധിച്ച് പ്രണയം കണ്ടുപിടിക്കാനുള്ള തിടുക്കത്തിലാണ് ആരാധകര്‍. ലൌസാഞ്ചല്‍സില്‍ ഇരുവരും അത്താഴം കഴിക്കുന്ന ചിത്രവും പ്രിയങ്കയുടെ ചിത്രത്തിലെ നിക്കിന്റെ കമന്റുമെല്ലാം ആരാധകരെ ആകാംക്ഷയിലാഴ്ത്തിയിരിക്കുകയാണ്.

With the lovely @priyankachopra in our @ralphlauren looks for the #metgala2017

A post shared by Nick Jonas (@nickjonas) on

അടുത്തിടെ പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബര്‍ഗര്‍ കഴിക്കുന്ന ചിത്രം പങ്കുവച്ചിരുന്നു. അതിന്റെ താഴെ നിക്കിന്റെ കമന്റാണ് പുതിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ‘ആ ചിരി’ എന്നെഴുതി ഒരു ഹൃദയത്തിന്റെ സ്‌മൈലിയും നിക് കൂടെ ചേര്‍ത്തിട്ടുണ്ട്.

ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്. കഴിഞ്ഞ വ്രർഷം നടന്ന മെറ്റ് ഗാല റെഡ് കാർപെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല വേദികളിലും ഇരുവരേയും ഒന്നിച്ചു കണ്ടുതുടങ്ങിയതോടെയാണ് പ്രിയങ്കയും നിക്കും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook