സൂര്യയെ നായകനാക്കി സെൽവരാഘവൻ സംവിധാനം ചെയ്യുന്ന എൻജികെ ഇന്ന് തിയേറ്ററുകളിലെത്തി. രാഷ്ട്രീയ പശ്ചാത്തലത്തിലുളള സിനിമയിൽ നന്ദ ഗോപാലൻ കുമരൻ എന്ന കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കുന്നത്. നന്ദ ഗോപാലൻ കുമരൻ എന്നതിന്റെ ചുരുക്കെഴുത്താണ് എൻജികെ.

മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. ദേശസ്നേഹമുള്ള പൗരനായും രാഷ്ട്രീയ നേതാവായും മികവാർന്ന അഭിനയമാണ് സൂര്യ കാഴ്ച വയ്ക്കുന്നത് എന്നാണ് പ്രേക്ഷകരുടെ പ്രതികരണം. സമർത്ഥനായ രാഷ്ട്രീയക്കാരന്റെ വേഷത്തിൽ എത്തുന്ന സൂര്യയുടെ പെർഫോമൻസ് തന്നെയാണ് ‘എൻജികെ’ പ്ലസ് എന്നാണ് ആദ്യഘട്ട പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. സായി പല്ലവി, രാകുൽ പ്രീത് സിങ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. വളരെ കരുത്താർന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രാകുൽ പ്രീത് സിങ്ങ് അവതരിപ്പിക്കുന്നത്.

Read more: സൂര്യയും സായ് പല്ലവിയും കൊച്ചിയിൽ; ‘എൻജികെ’ പ്രൊമോഷൻ ചിത്രങ്ങൾ

യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം. എസ്ആർ പ്രകാശ് ബാബു ആന്റ് എസ്.ആർ.പ്രഭുവും ചേർന്നാണ് നിർമ്മാണം. തമിഴ് സിനിമ രംഗത്ത് എന്നും വ്യത്യസ്‌തമായ വിഷയങ്ങൾ ഏറ്റെടുത്തിട്ടുളള സംവിധായകൻ സെൽവരാഘവനുമൊത്ത് സൂര്യയുടെ ആദ്യ ചിത്രമാണിത്. 2013 ൽ പുറത്തിറങ്ങിയ ‘രണ്ടാം ഉലകം’ ആണ് ഇദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

Read more: NGK movie review and release: Suriya is the saving grace of Selvaraghavan film

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook