തമിഴ് സിനിമയിലെ താരദമ്പതികളായ സൂര്യയുടേയും ജ്യോതികയുടേയും മകന്‍ ദേവ് സിനിമയില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തയില്‍ യാതൊരു കഴമ്പുമില്ലെന്ന്, സംവിധായകനും സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ സഹനിര്‍മാതാവുമായ രാജശേഖര്‍ പാണ്ഡ്യന്‍.

2ഡി എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ ദേവ് പ്രധാന വേഷത്തില്‍ എത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി രാജശേഖര പാണ്ഡ്യന്‍ രംഗത്തെത്തിയത്.

ഒരു ചെറിയ ആണ്‍കുട്ടിയും അവന്റെ വളര്‍ത്തു പട്ടിയും തമ്മിലുള്ള വൈകാരിക അടുപ്പത്തെ ആസ്പദമാക്കി 2ഡി എന്റര്‍ടെയിന്റ്‌മെന്റ് ഒരുക്കുന്ന ചിത്രത്തിലാണ് എട്ട് വയസുകാരനായ ദേവ് മുഖ്യ വേഷത്തില്‍ എത്തുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്.

തങ്ങളുടെ പുതിയ ചിത്രത്തിലേക്ക് തമിഴ് സംസാരിക്കാൻ അറിയാവുന്ന, ആറ് വയസിനും എട്ടു വയസിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ആവശ്യമുണ്ടെന്ന് അറിയിച്ചുകൊണ്ട് ജനുവരി എട്ടിന് 2ഡി എന്റര്‍ടെയിന്‍മെന്റിന്റെ ട്വീറ്റ് വന്നതിന് പിന്നാലെയാണ് വാര്‍ത്തയും വന്നത്.

എന്നാല്‍ ഈ വാര്‍ത്തയില്‍ യാതൊരു വസ്തുതയും ഇല്ലെന്നും ദയവായി വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുത് എന്നുമായിരുന്നു രാജ് പാണ്ഡ്യന്റെ ട്വീറ്റ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ