നവദമ്പതികളായ സിദ്ധാർത്ഥ് മൽഹോത്രയ്ക്കും കിയാര അദ്വാനിക്കും സിദ്ധാർത്ഥിന്റെ ഡൽഹിയിലെ വീട്ടിൽ ഗംഭീര സ്വീകരണം. ഫെയറി ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച വീട്ടിൽ കാത്തിരുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊപ്പം ധോളിന്റെ താളത്തിൽ നൃത്തം ചെയ്യുന്ന കിയാരയേയും സിദ്ധാർത്ഥിനെയും വീഡിയോയിൽ കാണാം.
ഫെബ്രുവരി 7ന് ജയ്‌സാൽമീറിലെ സൂര്യാഗഡ് ഹോട്ടലിൽ വെച്ചായിരുന്നു കിയാരയുടെയും സിദ്ധാർത്ഥിന്റെയും വിവാഹം. സിദ്ധാർത്ഥും കിയാരയും മാധ്യമങ്ങളെ അഭിവാദ്യം ചെയ്യുകയും വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകർക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു.

കിയാര- സിദ്ധാർത്ഥ് ദമ്പതികൾ കുടുംബത്തിനും സുഹൃത്തുക്കൾക്കുമായി രണ്ട് റിസപ്ഷനുകൾ നടത്തുമെന്നും ഒന്ന് ഡൽഹിയിലും മറ്റൊന്ന് മുംബൈയിലുമാവുമെന്നും റിപ്പോർട്ടുകളുണ്ട്. ഫെബ്രുവരി 9നാണ് കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കുമായി ഡൽഹിയിൽ റിസപ്ഷൻ നടത്തുന്നത്. തുടർന്ന് സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി ഫെബ്രുവരി 12ന് മുംബൈയിലും റിസപ്ഷൻ സംഘടിപ്പിക്കും.