ബോളിവുഡിന്റെ പ്രിയ താര ജോഡികള്‍ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും വിവാഹത്തിനു ശേഷം ഇറ്റലിയില്‍ നിന്നും മുംബൈയില്‍ തിരിച്ചെത്തി. മുംബൈ എയര്‍പോര്‍ട്ടിലെത്തിയ ദീപികയുടേയും രണ്‍വീറിന്റേയും ചിത്രങ്ങളാണ് ആരാധകര്‍ ഇപ്പോള്‍ ആഘോഷിക്കുന്നത്. എയര്‍പോര്‍ട്ടില്‍ വച്ച് ആരാധകര്‍ക്കൊപ്പം ചിത്രങ്ങളെടുക്കാനും താരങ്ങള്‍ സമ്മതിച്ചു.
WATCH: Ranveer Singh and Deepika Padukone at Ranveer Singh's residence in Mumbai. They got married earlier this week in Italy's Lombardy pic.twitter.com/kgaiq87WTO
— ANI (@ANI) November 18, 2018
പരമ്പരാഗതരീതിയിലുള്ള വസ്ത്രങ്ങളായിരുന്നു ഇരുവരും ധരിച്ചിരുന്നത്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി രണ്ട് വിവാഹ സത്കാരങ്ങളാണ് താരങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നവംബര്‍ 21ന് ബെംഗളൂരുവിലെ ലീലാ പാലസിലും നവംബര്‍ 28ന് മുംബൈയിലെ ദി ഗ്രാന്‍ഡ് ഹയാത്തിലും.
Read More: ആരാധക ലോകം കാത്തിരുന്ന ദീപിക-രണ്‍വീര്‍ വിവാഹച്ചിത്രങ്ങളിതാ
നവംബര്‍ 14നും 15നും ഇറ്റലിയിലെ ലേക്ക് കോമോ റിസോര്‍ട്ടില്‍ വച്ചായിരുന്നു ദീപികയുടേയും രണ്‍വീറിന്റേയും വിവാഹം. ഏറ്റവും അടുപ്പമുള്ള 40 പേര് മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു ഇത്. ആദ്യ ദിവസം വിവാഹം കൊങ്കിണി രീതിയിലും രണ്ടാം ദിവസം ഉത്തരേന്ത്യന്‍ രീതിയിലുമാണ് നടന്നത്. കൊങ്കിണി വിവാഹത്തിന് ദക്ഷിണേന്ത്യയില്‍ നിന്നും ഏറ്റവും നല്ല പാചക വിദഗ്ധരാണ് ഭക്ഷണം ഒരുക്കിയത്. വാഴയിലയിലായിരുന്നു സദ്യ വിളമ്പിയത്.
വിവാഹത്തിനു ശേഷം രണ്ടു ചിത്രങ്ങള്‍ മാത്രമാണ് ദിപികയും രണ്‍വീറും സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചത്. ആരാധകര്‍ ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തും, ലൈക്ക് ചെയ്തും, കമന്റ് ചെയ്തും ആഘോഷിക്കുന്നുണ്ട്. ബാക്കി ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് എല്ലാവരും.
ചിത്രങ്ങൾ: ഗണേശ് ഷിർശേഖർ(ഇന്ത്യൻ എക്സ്പ്രസ്)