പുതുവത്സരം ആഘോഷിക്കാൻ ഒരുങ്ങുന്ന ആരാധകർക്ക് കിടിലൻ സമ്മാനം നൽകാൻ തയ്യാറെടുക്കുകയാണ് അഹാന കൃഷ്ണ. ഇതിനായി ഇൻസ്റ്റഗ്രാമിലൂടെ ചെറിയൊരു മത്സരം നടത്തുകയാണ് താരം. അഹാന ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകുന്നവരിൽനിന്നും തിരഞ്ഞെടുക്കുന്ന അഞ്ചുപേർക്കാണ് സമ്മാനം ലഭിക്കുക. സമ്മാനം വിജയിച്ചവരുടെ വീടുകളിലേക്കാണ് എത്തുക.
കഴിഞ്ഞ വർഷം നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ച ഒരു അനുഭവം അഹാനയുമായി പങ്കുവയ്ക്കുക. അതായത് നിങ്ങൾ ചെയ്യണമെന്നു കരുതിയ എന്തെങ്കിലും നടക്കാതെ വരികയും അത് നന്നായെന്നു തോന്നുകയും ചെയ്തൊരു അനുഭവമാണ് ഷെയർ ചെയ്യേണ്ടത്. അഹാനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനു താഴെയുള്ള കമന്റ് ബോക്സിലാണ് ഉത്തരം നൽകേണ്ടത്. കമന്റുകളെല്ലാം അഹാന വായിക്കുകയും താരത്തിനു ഇഷ്ടപ്പെടുന്ന അഞ്ചു കഥകൾ എഴുതിയ വ്യക്തികൾക്ക് സ്പെഷ്യൽ സമ്മാനം വീട്ടിലെത്തുകയും ചെയ്യും.
കഴിഞ്ഞ കുറേ ദിവസങ്ങളായി കശ്മീരിൽ അവധിക്കാല ആഘോഷത്തിലാണ് അഹാന. വിദേശത്ത് പോകാൻ പ്ലാൻ ചെയ്തിരുന്ന താരത്തിന് കോവിഡിന്റെ വകഭേദമായ ഒമിക്രോൺ കാരണം അതിനു കഴിഞ്ഞില്ല. തുടർന്നാണ് കശ്മീരിലേക്ക് പോയത്. പക്ഷേ, താൻ നേരത്തെ പ്ലാൻ ചെയ്തിരുന്ന സ്ഥലത്ത് പോകാതെ കശ്മീരിലേക്ക് വന്നത് വളരെ നന്നായെന്നാണ് അഹാന പറഞ്ഞിരിക്കുന്നത്. ജീവിതത്തിൽ താൻ ഇതുവരെ കണ്ടതിൽവച്ച് വളരെ മനോഹരമായ കാഴ്ചകളാണ് കശ്മീരിൽ കണ്ടതെന്നും താൻ വളരെ ഭാഗ്യവതിയാണെന്നും അഹാന പറയുന്നു.
Read More: ഒരു സൂപ്പർസ്റ്റാറിനെ പോലെ നീയെന്റെ ഹൃദയം കവർന്നു; അഹാന പറയുന്നു