scorecardresearch

ത്രില്ലടിപ്പിക്കാന്‍ പ്രഭാസിന്റെ ‘സാഹോ’; പുതിയ ടീസര്‍

ശ്രദ്ധ കപൂര്‍ നായികായി എത്തുന്ന സാഹോയ്ക്ക് മൂന്ന് വ്യത്യസ്ത ഭാഷകളില്‍ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയുമുണ്ട്.

saaho, prabhas

ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഐതിഹാസിക വിജയത്തിന് ശേഷം സാഹോയ്ക്കായി കാത്തിരിക്കുകയാണ് പ്രഭാസിന്റെ ആരാധകര്‍. ചിത്രം ഓഗസ്റ്റ് 15ന് തിയേറ്ററുകളില്‍ എത്തും. അതിന് മുന്നോടിയായി 16 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

‘നമ്മളെല്ലാം ആകാംക്ഷയോടെ കാത്തിരുന്ന നിമിഷം’ എന്ന അടിക്കുറിപ്പോടെയാണ് ടീസര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ബാഹുബലിയെക്കാള്‍ വലിയ ബജറ്റിലാണ് സാഹോ ഒരുങ്ങുന്നത്. 300 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. ശ്രദ്ധ കപൂര്‍ നായികയായി എത്തുന്ന സാഹോയ്ക്ക് മൂന്ന് വ്യത്യസ്ത ഭാഷകളില്‍ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയുമുണ്ട്.

‘റണ്‍ രാജാ റണ്‍’ എന്ന സൂപ്പര്‍ഹിറ്റ് തെലുങ്ക് സിനിമയുടെ സംവിധായകന്‍ സുജീത്താണ് ‘സാഹോ’യുടെ സംവിധാനം നിര്‍വഹിക്കുന്നത്. വിഎം ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മലയാള നടന്‍ ലാല്‍ ശ്രദ്ധേയമായ കഥാപാത്രം ചെയ്യുന്നുണ്ട്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. ശങ്കര്‍ എഹ്‌സാന്‍ ലോയ് ത്രയം സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍.മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിർവഹിക്കുന്നത്.

Read More: സാഹോയിലെ ആക്ഷൻ രംഗത്തിന് പ്രഭാസ് വിശ്രമമില്ലാതെ ചെലവഴിച്ചത് 20 ദിവസങ്ങൾ

അബുദാബിയിലാണ് സാഹോയുടെ പ്രധാന ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. 37 കാറുകളും 5 ട്രക്കുകളും തകര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള രംഗമാണ് പ്രഭാസ് വിശ്രമമില്ലാതെ ചിത്രീകരിച്ചത്. അബുദാബിയിലെ ചുട്ടുപൊള്ളുന്ന വെയിലിനെ വകവയ്ക്കാതെയാണ് സാഹോയുടെ ഔട്ട്ഡോര്‍ ചിത്രീകരണത്തില്‍ പ്രഭാസ് പങ്കെടുക്കുന്നത്. ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: New teaser of prabhas saaho offers exciting details