scorecardresearch
Latest News

ഇത് മഹാരാജാസിന്റെ ഓര്‍മ്മ; പൂമരത്തിലെ പുതിയ ഗാനമെത്തി

കാര്‍ത്തിക്കാണ് ഗാനം ആലപിച്ചിരിക്കുന്നത്

ഇത് മഹാരാജാസിന്റെ ഓര്‍മ്മ; പൂമരത്തിലെ പുതിയ ഗാനമെത്തി

കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ ഒരുക്കിയ ക്യാമ്പസ് ചിത്രം പൂമരം മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ചിത്രം ഇറങ്ങുന്നതിനു മുമ്പേ അതിലെ ഗാനങ്ങള്‍ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയിരുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തിലെ മറ്റൊരു ഗാനം കൂടി ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

മഹരാജാസ് കോളേജിന്റെ വരാന്തകളെയും ജനാലകളെയും അവിടുത്തെ ഓര്‍മ്മകളേയും മനോഹരമായി പകര്‍ത്തിയിരിക്കുന്ന ‘ഇനി ഒരു കാലത്തേക്ക് ഒരു പൂ വിടര്‍ത്തുവാന്‍ ഇവിടെ ഞാന്‍ ഈ മരം നട്ടൂ’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മഹാരാജാസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥിയും കവിയുമായ അജീഷ് ദാസന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ലീല ഗിരികുട്ടനാണ്. കാര്‍ത്തികാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ചിത്രം പുറത്തിറങ്ങിയത്. കാളിദാസ് മലയാളത്തില്‍ ആദ്യമായി നായകനാകുന്ന ചിത്രമാണ് പൂമരം. നിവധി പുതുമുഖങ്ങളെ പരിചയപ്പെടുത്തുന്ന ചിത്രത്തില്‍ നീത പിള്ളയാണ് നായിക.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: New song kalidas movie poomaram

Best of Express