പാര്‍വ്വതിയുടെ പുതിയ ചിത്രമായ ‘ഉയരെ’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘നീ മുകിലോ’ എന്നു തുടങ്ങുന്ന പ്രണയം തുളുമ്പുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്. ആസിഫ് അലിയും പാര്‍വ്വതിയുമാണ് ഗാനരംഗത്തുള്ളത്. ഇരുവരുടേയും പ്രണയമാണ് മനോഹരമായ ഗാനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

റഫീഖ് അഹമ്മദാണ് ഗാന രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വിജയ് യേശുദാസും സിത്താരയും ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു. ഗോപി സുന്ദറിന്റേതാണ് സംഗീതം. നവാഗതനായ മനു അശോകനാണ് ഉയരെയുടെ സംവിധായകന്‍. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെയാണ് തിരക്കഥ.

Read More: വാക്കുകള്‍ക്കതീതമാണ് തന്ന അനുഭവം: നിര്‍മ്മാതാക്കള്‍ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ സംസാരിക്കുന്നു

നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് സിനിമാ നിര്‍മ്മാണ രംഗത്തേക്ക് തിരിച്ചു വരികയാണ് ‘ഉയരെ’യിലൂടെ. എസ് ക്യൂബ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ പി.വി ഗംഗാധരന്റെ പെണ്‍മക്കള്‍ ഷെനുഗയും ഷെഗ്‌നയും ഷെര്‍ഗയും ചേര്‍ന്നാണ് പുതിയ തുടക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഏപ്രില്‍ 26ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook