scorecardresearch

New Release: ഇന്ന് തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ

പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധ, സന്ദീപ് പ്രദീപ് നായകനാവുന്ന ‘എക്കോ’, വിൻസി അലോഷ്യസ് ചിത്രം ദി ഫെയ്‌സ് ഓഫ് ദി ഫെയിസ്‌ലെസ്സ്; ഇന്ന് തിയേറ്ററുകളിലെത്തിയ മലയാളചിത്രങ്ങൾ

പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധ, സന്ദീപ് പ്രദീപ് നായകനാവുന്ന ‘എക്കോ’, വിൻസി അലോഷ്യസ് ചിത്രം ദി ഫെയ്‌സ് ഓഫ് ദി ഫെയിസ്‌ലെസ്സ്; ഇന്ന് തിയേറ്ററുകളിലെത്തിയ മലയാളചിത്രങ്ങൾ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
New Release

New Release: പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധ, സന്ദീപ് പ്രദീപ് നായകനാവുന്ന ‘എക്കോ’, വിൻസി അലോഷ്യസ് ചിത്രം ദി ഫെയ്‌സ് ഓഫ് ദി ഫെയിസ്‌ലെസ്സ് എന്നിങ്ങനെ മൂന്നു മലയാള ചിത്രങ്ങളാണ് ഇന്ന് തിയേറ്ററുകളിലേക്ക് എത്തുന്നത്. 

Advertisment

Vilayath Buddha Release: വിലായത്ത് ബുദ്ധ

പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹനൻ എന്ന കഥാപാത്രമായി എത്തുന്ന 'വിലായത്ത് ബുദ്ധ' തിയേറ്ററുകളിലേക്ക് എത്തി. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ്‌ സേനൻ നിര്‍മ്മിച്ച് ജയൻ നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷമ്മി തിലകൻ, പ്രിയംവദ കൃഷ്ണ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 

Also Read: മേക്കപ്പില്ല, ആർഭാടമില്ല; ഭൂമിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയാണ് നിങ്ങളെന്ന് ആരാധകർ, വൈറലായി സായ് പല്ലവിയുടെ യാത്രാചിത്രങ്ങൾ

ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്  ജി ആർ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ്. ജി ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ'യെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണിത്. 

Advertisment

ജേക്സ് ബിജോയ്‌ സംഗീത സംവിധാനവും അരവിന്ദ് കശ്യപ്, രെണദേവ് എന്നിവർ  ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. 

Also Read: അവരെന്നെന്നും ഓർത്തിരിക്കും ഈ ചേർത്തുപിടിക്കൽ; വൈറലായി ചിത്രങ്ങൾ

Eko Release: എക്കോ

വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ കിഷ്കിന്ധാകാണ്ഡത്തിനു ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ‘എക്കോ’  തിയേറ്ററുകളിലെത്തി. കിഷ്കിന്ധാ കാണ്ഡം, ‘കേരള ക്രൈം ഫയൽസ് സീസൺ 2’ എന്നിവക്ക് ശേഷം ബാഹുൽ രമേശ് തിരക്കഥ രചിച്ച ചിത്രത്തിൽ യുവതാരം സന്ദീപ് പ്രദീപ് ആണ് നായകൻ.

Also Read: ദേ! ളോഹക്കു അകത്തു സാത്താൻ! ഇങ്ങേരു വള്ളി ഉണ്ടാക്കാത്ത സിനിമ ഇല്ല; ജിനുവിനെ ട്രോളി എവിനും കെവിനും

ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാമിന്റെ ആദ്യ നിർമാണ സംരംഭം കൂടിയാണ് ഈ ചിത്രം.  ഛായാഗ്രഹണം- ബാഹുൽ രമേശ്, സംഗീതം- മുജീബ് മജീദ്, എഡിറ്റർ- സൂരജ് ഇ എസ്, കലാസംവിധായകൻ- സജീഷ് താമരശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്.
 
The Face of the Faceless Release: ഫെയ്‌സ് ഓഫ് ദി ഫെയിസ്‌ലെസ്സ് 
 
 2024-ലെ ഓസ്‌കാർ യോഗ്യതയ്ക്കായി ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട്, അന്തർദേശീയ തലത്തിൽ 123ൽപരം അവാർഡുകൾ കരസ്ഥമാക്കിയ "  ദി ഫെയ്‌സ് ഓഫ് ദി ഫെയിസ്‌ലെസ്സ് "  തിയേറ്ററുകളിലെത്തി. ആദിവാസികൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച, മുഖമില്ലാത്തവരുടെ മുഖമായി മാറിയ വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതമാണ് ചിത്രം പറയുന്നത്. വിൻസി അലോഷ്യസാണ് സിസ്റ്റർ റാണി മരിയയായി സ്ക്രീനിലെത്തുന്നത്. 

Also Read: ഈ ലാൽ അങ്കിളിന്റെ ഒരു കാര്യം; മോഹന്‍ലാലുമായുള്ള ചാറ്റ് പങ്കുവെച്ച് എസ്തര്‍

മുംബൈ മലയാളിയായ ഡോ. ഷൈസൻ പി ഔസേഫ് ആണ് ചിത്രത്തിന്റെ സംവിധായകൻ. സാന്ദ്രാ ഡിസൂസയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Also Read: New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തുന്ന ചിത്രങ്ങൾ

New Release

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: