Latest News

New Release: നാളെ തിയേറ്ററിലെത്തുന്ന ചിത്രങ്ങൾ

New Release: മൂന്നു ചിത്രങ്ങളാണ് ഈ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക് എത്തുന്നത്

Kunjeldho, Kunjeldho release, Kunjeldho review, Kunjeldho rating, Kunjeldho movie review, Kunjeldho full movie online, Meow, Meow release, Meow review, Meow rating, Meow movie review, Meow full movie online, 83, 83 release, 83 review, 83 rating, 83 movie review, 83 full movie online

New Release: ക്രിസ്മസ് കാലത്തിന് ഉത്സവാവേശം സമ്മാനിക്കാൻ മൂന്നു ചിത്രങ്ങളാണ് നാളെ തിയേറ്ററുകളിലേക്ക് എത്തുന്നത്. ലാൽ ജോസ് ചിത്രം മ്യാവൂ, ആര്‍ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെൽദോ, കപിൽ ദേവിന്റെ ജീവിതകഥയെ ആസ്പദമാക്കി കബീർ ഖാന്‍ സംവിധാനം ചെയ്യുന്ന 83 എന്ന ചിത്രത്തിന്റെ മലയാളം പതിപ്പ് എന്നിവയാണ് നാളെ (ഡിസംബർ 24 വെള്ളിയാഴ്ച) തിയേറ്ററുകളിലേക്ക് എത്തുന്നത്. ആന്റണി വർഗീസിനെ നായകനാക്കി ടിനുപാപ്പച്ചൻ സംവിധാനം ചെയ്ത ‘അജഗജാന്തരം’ ക്രിസ്മസ് റിലീസായി ഇന്ന് തിയേറ്ററുകളിൽ എത്തിയിരുന്നു.

Meow Release: മ്യാവൂ

സൗബിന്‍ സാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മ്യാവൂ’. ‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, ‘വിക്രമാദിത്യന്‍’ എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ലാല്‍ജോസി നുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കൂടാതെ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു. ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രവാസി മലയാളിയായ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ പൂര്‍ണമായും യുഎഇയില്‍ ചിത്രീകരിക്കുന്ന ചിത്രമാണ് ‘മ്യാവൂ’.

തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരുന്നു. ഡിസംബർ 24-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Kunjeldho Release: കുഞ്ഞെല്‍ദോ

ആസിഫ് അലിയെ നായകനാക്കി ആര്‍ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ‘കുഞ്ഞെല്‍ദോ’യും ഡിസംബര്‍ 24ന് തിയേറ്ററുകളിലെത്തും. ഒരു കോളേജിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രമാണിത്. സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

വിനീത് ശ്രീനിവാസന്‍ ആണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍. കുഞ്ഞിരാമായണം, എബി, കല്‍ക്കി എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘കുഞ്ഞെൽദോ’.

83 Release: 83

ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും ക്യാപ്റ്റൻ കപില്‍ ദേവിന്റെയും കഥ പറയുന്ന ’83’ ഡിസംബർ 24ന് തിയേറ്ററുകളിലേക്ക്. രണ്‍വീര്‍ സിംഗ് ചിത്രത്തില്‍ കപില്‍ ദേവായി അഭിനയിക്കുമ്പോള്‍ കപിലിന്റെ ഭാര്യയുടെ വേഷം അവതരിപ്പിക്കുന്നത് ദീപിക പദുക്കോൺ ആണ്.

കബീർ ഖാന്‍ ആണ് ചിത്രത്തിന്റെ സംവിധാനം. അസീം മിശ്രയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. രാമേശ്വര്‍ എസ് ഭഗത് ആണ് ’83’ന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. കബിര്‍ ഖാൻ, വിഷ്‍ണുവര്‍ദ്ധൻ ഇന്ദുരി, ദീപിക പദുക്കോണ്‍, സാജിഗദ് നദിയാദ്‍വാല എന്നിവർ ചേർന്ന് റിലയൻസ് എന്റര്‍ടെയ്‍ൻമെന്റ്, ഫാന്റം ഫിലിംസ്, വിബ്രി മീഡിയ, കെഎ പ്രൊഡക്ഷൻസ്, നദിയാദ്‍വാല ഗ്രാൻഡ്‍സണ്‍ എന്റര്‍ടെയ്‍ൻമെന്റ്, കബിര്‍ ഖാൻ ഫിലിംസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Read more:Christmas Release: ക്രിസ്മസ് റിലീസ് ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: New release kunjeldho meow 83 asif ali soubin shahir ranveer singh

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express