scorecardresearch

New Release: ഇന്ന് തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ

New Release Alert: മമ്മൂട്ടി ചിത്രം കളങ്കാവലും സുധി കോപ്പ, ആൻ ശീതൾ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ദ് റൈഡും ഇന്ദ്രജിത്ത് ചിത്രം ധീരവും ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്

New Release Alert: മമ്മൂട്ടി ചിത്രം കളങ്കാവലും സുധി കോപ്പ, ആൻ ശീതൾ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ദ് റൈഡും ഇന്ദ്രജിത്ത് ചിത്രം ധീരവും ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
New Release Alert Kalamkaval and The Ride

പുത്തൻ സിനിമകളുമായി മറ്റൊരു വെള്ളിയാഴ്ച കൂടി. മൂന്നു മലയാള ചിത്രങ്ങളാണ് ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. മമ്മൂട്ടി ചിത്രം കളങ്കാവലും സുധി കോപ്പ, ആൻ ശീതൾ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ദ് റൈഡും ഇന്ദ്രജിത്ത് ചിത്രം ധീരവും ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. 

Advertisment

Kalamkaval Release: കളങ്കാവൽ

മമ്മൂട്ടിയെയും വിനായകനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവൽ' തിയേറ്ററുകളിലെത്തി. ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ, വിനായകൻ നായകനും മമ്മൂട്ടി വില്ലനുമായാണ് എത്തുന്നത്. 

Also Read: എക്കോയിലെ കുര്യച്ചൻ; ജീവിതത്തിൽ ദുൽഖർ സൽമാൻ്റെയും രൺബീറിന്റെയും ഗുരു

രജിഷ വിജയൻ, ശ്രുതി രാമചന്ദ്രൻ, ഗായത്രി അരുൺ, മേഘ തോമസ്, മാളവിക മേനോൻ, അഭി സുഹാന, നിസ, ത്രിവേദ, സ്മിത, സിന്ധു വർമ്മ, അനുപമ, വൈഷ്ണവി സായ് കുമാർ, മോഹനപ്രിയ, സിധി ഫാത്തിമ, കബനി, സീമ, റിയ, അമൃത, മുല്ലയ് അരസി, കാതറിൻ മരിയ, ബിൻസി, ധന്യ അനന്യ  എന്നിങ്ങനെ 22 നായികമാരാണ് ചിത്രത്തിലുള്ളത്. 

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.

മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതവും ഫൈസൽ അലിയും ദൃശ്യങ്ങളും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. നീണ്ട ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ കളങ്കാവലിനായി കാത്തിരിക്കുന്നത്. 

Also Read: ഓറ ശുദ്ധീകരിക്കാൻ 10,000 രൂപ; 15 മിനിറ്റ് ഹീലിങ്ങിന് ഞെട്ടിക്കുന്ന വില; മീര കപൂറിൻ്റെ വെൽനസ് ബ്രാൻഡ് ചർച്ചയിൽ

The Ride Release: ദ് റൈഡ് 

പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കുന്ന രംഗങ്ങളുമായി ദ് റൈഡ് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. റിതേഷ് മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ  സുധി കോപ്പ, ആൻ ശീതൾ, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഹരീഷ് ഉത്തമൻ, മാലാ പാർവതി, ഗോപിക മഞ്ജുഷ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

ഒരു കാർ യാത്രയിൽ തിരഞ്ഞെടുക്കുന്ന കുറുക്കുവഴി അതിലെ യാത്രക്കാർക്ക് സമ്മാനിക്കുന്ന അപ്രതീക്ഷിത അനുഭവങ്ങളാണ് ചിത്രം പറയുന്നത്. ഉദ്വേഗമുണർത്തുന്നതാണ് ചിത്രത്തിന്റെ ട്രെയിലറും. 

Also Read: ഒരു വണ്ടി നിറയെ ഗൃഹോപകരണങ്ങൾ അനീഷിന്റെ വീട്ടിലെത്തി; വാക്കു പാലിച്ച് സ്പോൺസർ

ഡയസ്പോർ എന്റർടെയ്ൻമെന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദർപൺ ത്രിസാലാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോൻ, സുഹാസ് ഷെട്ടി എന്നിവരും നിർമാതാക്കളാണ്. ഇവർ തന്നെയാണ് തിരക്കഥയും സംഭാഷണവും.  സൂരജ് ഇഎസ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ഛായാഗ്രഹണം ബാബ തസാദുഖ് ഹുസൈൻ നിർവഹിക്കുന്നു. 

Dheeram Release: ധീരം

ഇന്ദ്രജിത്ത് പൊലീസ് വേഷത്തിലെത്തുന്ന ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ധീരം ഇന്ന് തിയേറ്ററുകളിലെത്തി. ആകാംക്ഷയും ദുരൂഹതയും നിറഞ്ഞ കഥാസന്ദർഭങ്ങളുമായി എത്തുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സവാഗതമായ ജിതിൻ ടി സുരേഷാണ് സംവിധാനം. റെമോ എൻ്റർടെയ്ൻമെൻ്റിസിൻ്റെ ബാനറിൽ റെമോഷ് എം എസ്, മലബാർ ടാക്കീസിൻ്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

ദീപു എസ് നായരും, സന്ദീപ് സദാനന്ദനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അജു വർഗീസ്, ദിവ്യ പിള്ളി, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോൻിക്ക ജോൺ, സാഗർ സൂര്യ, തുടങ്ങിയ വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 

Also Read: എന്റെയും സംയുക്തയുടെയും ഫ്രണ്ട്ഷിപ്പ് കാരണം ഞങ്ങളുടെ സഹോദരങ്ങൾ പ്രണയത്തിലായി, കല്യാണം കഴിച്ചു: രാജശ്രീ

New Release

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: