ഒരു സിനിമയുടെ രണ്ടാംഭാഗത്തിനു വേണ്ടി മുമ്പൊരിക്കലും ഇന്ത്യയൊന്നാകെ ഇത്രയും കാത്തിരുന്നു കാണില്ല. പ്രഭാസിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്ത ചിത്രം ബാഹുബലി 2ന്റെ റെക്കോര്‍ഡുകള്‍ തുടങ്ങുന്നേയുള്ളൂ. കാത്തിരുന്നത് കട്ടപ്പയെന്തിന് ബാഹുബലിയെ കൊന്നെന്നറിയാനായിരുന്നു. പക്ഷെ ചിത്രം ഇറങ്ങിയപ്പോള്‍ അതിനുമപ്പുറം സ്‌നേഹമായിരുന്നു ആളുകള്‍ക്ക് ബാഹുബലിയോട്. പുറത്തിറങ്ങി എട്ടുമാസമായിട്ടും ബാഹുബലി വാര്‍ത്തകളില്‍ നിന്നും ഇറങ്ങിപ്പോയിട്ടില്ല. 2017ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കേട്ടത് ചിത്രത്തിലെ ‘സാഹോരെ ബാഹുബലി’ എന്ന പാട്ടാണെന്നതാണ് ഏറ്റവും പുതിയ ബാഹുബലി വാര്‍ത്ത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് 2017ലെ ഏറ്റവും ജനപ്രിയ ഗെയ്മുകളും, സിനിമകളും, പാട്ടുകളും, ടെലിവിഷന്‍ പരിപാടികളും, ആപ്ലിക്കേഷനുകളുമെല്ലാം ഏതെന്ന വിവരം ഗൂഗിള്‍ പുറത്തുവിട്ടത്. ഏറ്റവും കൂടുതല്‍ ആളുകള്‍ കേട്ടത് ബാഹുബലി രണ്ടാം ഭാഗത്തിലെ ടൈറ്റില്‍ സോങ് ആയിരുന്നു.

കെ. ശിവശക്തി ദത്തയും, ഡോ. കെ. രാമകൃഷ്ണയും ചേര്‍ന്നെഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയത് എം.എം കീരവാണിയാണ്. ദാലെര്‍ മെഹ്ന്ദിയും കീരവാണിയും മൗനിമയും ചേര്‍ന്ന് ആലപിച്ച ഗാനത്തിന് അതിശയിപ്പിക്കുന്ന വരവേല്‍പ്പായിരുന്നു ലഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ