കൊച്ചി: ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ദി ഗ്രേറ്റ് ഫാദർ. ചിത്രത്തിൽ മമ്മൂട്ടിയുടെ അതിശയിപ്പിക്കുന്ന ലുക്ക് ഇതിനോടകം തന്നെ മലയാളക്കരയുടെ ചർച്ചാ വിഷയമായി മാറി. ഒന്നൊന്നായി ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ പുറത്തിറക്കുകയാണ് അണിയറ പ്രവർത്തകർ. തോക്ക് ചൂണ്ടി നിൽക്കുന്ന ഡേവിഡ് നൈനാന്റെ പോസ്റ്റർ ആദ്യം പോസ്റ്റ് ചെയ്‌തത് ദുൽഖറും ആഗസ്ത് മൂവീസുമാണ്.

അച്ഛന്റെ കഥാപാത്രമായ ഡേവിഡ് നൈനാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താനെന്ന് പറഞ്ഞാണ് ദുൽഖർ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് മുൻപ് തന്നെ ദി ഗ്രേറ്റ് ഫാദർ ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ടീസറുമെല്ലാം അണിയറക്കാർ പുറത്തിറക്കിയിരുന്നു. വൻ സ്വീകരണമാണ് ഇതിനെല്ലാം സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ഇതിന് പിന്നാലെയാണ് മമ്മൂട്ടിയുടെ വ്യത്യസ്തമായ മറ്റൊരു ചിത്രം കൂടി പോസ്റ്ററായി പുറത്തുവന്നത്.

ആഗ്സത് സിനിമാസിന്റെ ബാനറിൽ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം സന്തോഷ് ശിവൻ, പൃഥ്വിരാജ് സുകാരൻ, ഷാജി നടേഷൻ, ആര്യ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ