മേല്‍വിലാസത്തിനും അപ്പോത്തിരിക്കിരിയ്ക്കും ശേഷം മാധവ് രാമദാസന്‍ പുതിയ ചിത്രവുമായി എത്തുകയാണ്. രണ്ട് മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനില്‍ നിന്നും അതുപോലൊരു ചിത്രം തന്നെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതും. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കണ്ട് സോഷ്യല്‍ മീഡിയ ഒന്നാകെ ഞെട്ടിയിരിക്കുകയാണ്.
ഇളയരാജ എന്ന മാധവ് രാമദാസിന്റെ പുതിയ ചിത്രത്തിലെ നായകന്‍ അജയ് കുമാറാണ്. ഒന്നുകൂടെ വ്യക്തമാക്കിയാല്‍ മലയാളികളുടെ പ്രിയങ്കരനായ ഗിന്നസ് പക്രുവാണ് ചിത്രത്തിലെ നായകന്‍. പക്രുവിന്റെ ചിത്രത്തിലെ മെയ്ക്ക് ഓവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. സംവിധായകന്‍ തന്നെയാണ് പക്രുവിന്റെ ലുക്ക് പുറത്തു വിട്ടത്.
‘ഊതിയാലണയില്ല ഉലയിലെ തീ, ഉള്ളാകെയാളുന്നു ഉയിരിലെ തീ’ എന്ന വാചകത്തോടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതും പേര് നിശ്ചയിച്ചതുമെല്ലാം മാധവ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.