/indian-express-malayalam/media/media_files/2025/04/08/mNWVGdhMvCGcgartejKT.jpg)
New Ott Releases This Week : ആ ആഴ്ച ഓടിടിയിൽ കാണാവുന്ന ചിത്രങ്ങൾ
New malayalam OTT Release This week: വാരാന്ത്യത്തിൽ കാണാനായി ഏറ്റവും പുതിയ ഒടിടി റിലീസുകൾ തിരയുന്നവരാണോ നിങ്ങൾ. എങ്കിൽ ഇതാ തിയേറ്റർ റിലീസിനു ശേഷം ഒടിടിയിലേയ്ക്ക് എത്തുകയാണ് ഒരുപിടി നല്ല ചിത്രങ്ങൾ.
Pravinkoodu Shappu OTT: പ്രാവിന്‍കൂട് ഷാപ്പ് ഒടിടി
സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത 'പ്രാവിന്‍കൂട് ഷാപ്പ്' ഒടിടിയിലേക്ക് എത്തുകയാണ്. ഡാർക്ക് ഹ്യൂമർ ജോണറിലുള്ള ചിത്രമാണ് പ്രാവിൻകൂട് ഷാപ്പ്. ഒരു ഷാപ്പില്‍ നടന്ന മരണവും ആ മരണത്തെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളും കേസ് അന്വേഷണവുമാണ് ചിത്രം പറയുന്നത്.
അൻവർ റഷീദ് എന്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ അൻവർ റഷീദ് ആണ് ചിത്രം നിർമ്മിച്ചത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും വിഷ്ണു വിജയ് സംഗീതവും നിർവഹിച്ചിരിക്കുന്നു.
സോണി ലിവിലൂടെയാണ് പ്രാവിന്‍കൂട് ഷാപ്പ് ഒടിടിയിലെത്തുന്നത്. എപ്രിൽ 11 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Painkili OTT: പൈങ്കിളി ഒടിടി
സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത ചിത്രമാണ് 'പൈങ്കിളി'. 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ ആണ് പൈങ്കിളിയുടെ രചന നിർവഹിച്ചത്. സജിൻ ഗോപു ആദ്യമായി നായക വേഷത്തിൽ എത്തിയ ചിത്രത്തിൽ 'ആവേശം' സിനിമയിലൂടെ ശ്രദ്ധേയനായ റോഷൻ ഷാനവാസും പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവരാണ് നിർമാതാക്കൾ.
ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. ഏപ്രിൽ 11ന് ചിത്രം സ്ട്രീം ചെയ്തു തുടങ്ങും.
Jailer OTT: ജയിലർ ഒടിടി
ധ്യാൻ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത ജയിലറും ഇന്ന് ഒടിടിയിൽ എത്തി. 2023 ഓഗസ്റ്റ് 18നു തിയേറ്ററുകളിലെത്തിയ ചിത്രം ഏതാണ്ട് ഒന്നര വർഷങ്ങൾക്കിപ്പുറമാണ് ഒടിടിയിലെത്തുന്നത്.
സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത ജയിലര്‍ ഒരു പിരീഡ് ത്രില്ലറാണ്. 1956-57 കാലഘട്ടത്തിൽ നടന്ന സംഭവകഥയാണ് ചിത്രം പറയുന്നത്. വ്യത്യസ്ത കുറ്റകൃത്യങ്ങളിൽ പ്രതികളായ അഞ്ച് കുറ്റവാളികളുമായി ഗാന്ധിഗ്രാം എന്ന ഗ്രാമത്തിലെ ഒരു ബംഗ്ലാവിൽ താമസിക്കുന്ന ഒരു ജയിൽ ഉദ്യോഗസ്ഥന്റെ കഥയാണ് പ്രമേയം. ചിത്രത്തിൽ ജയിലറുടെ വേഷമാണ് ധ്യാന്‍ ശ്രീനിവാസന്. ദിവ്യ പിള്ള ആണ് നായിക.
മനോജ് കെ. ജയൻ, ശ്രീജിത്ത് രവി, ബിനു അടിമാലി, നവാസ് വള്ളിക്കുന്ന്, ഉണ്ണി രാജ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. നിധീഷ് നടേരിയുടെ വരികൾക്ക് റിയാസ് പയ്യോളി ആണ് സംഗീതം പകർന്നത്. മനോരമ മാക്സിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
Court: State Vs. A Nobody OTT: കോർട്ട്: സ്റ്റേറ്റ് വേഴ്സസ് എ നോബഡി ഒടിടി
ടോളിവുഡ് ബോക്സ് ഓഫീസിൽ വിജയകരമായ പ്രദർശനം പൂർത്തിയാക്കിയതിനു ശേഷം ഒടിടി റിലീസിന് ഒരുങ്ങുകയാണ് കോർട്ട്: സ്റ്റേറ്റ് വേഴ്സസ് എ നോബഡി. റാം ജഗദീഷാണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സസ്പെൻസുകൾ നിറഞ്ഞ ത്രില്ലർ സിനിമയാണിത്. സാമൂഹിക വിഷയങ്ങളാണ് ഇതിൽ കൈകാര്യം ചെയ്യുന്നത്.
മലയാളം ഉൾപ്പെടെ ഒന്നിലധികം ഭാഷകളിൽ ഇത് ലഭ്യമാകും. 2025 ഏപ്രിൽ 11 മുതൽ നെറ്റ്ഫ്ളിക്സിൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും.
Daveed OTT: ദാവീദ് ഒടിടി
ആന്റണി വർ​ഗീസിനെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'ദാവീദ്.' ആക്ഷന് പ്രധാന്യം നൽകി ഒരുക്കിയ ചിത്രം മികച്ച പ്രതികരണമായിരുന്നു തിയേറ്ററുകളിൽ നേടിയത്. ഫെബ്രുവരിയിൽ റിലീസിനെത്തിയ ചിത്രം ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്.
ബോക്സിങ് താരമായാണ് ചിത്രത്തിൽ പെപ്പെ എത്തുന്നത്. ആഷിക് അബു എന്ന കഥാപാത്രത്തെയാണ് പെപ്പെ അവതരിപ്പിക്കുന്നത്. ലിജോമോള്‍ ജോസ്, വിജയരാഘവന്‍, മോ ഇസ്മയില്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ജെസ് കുക്കു, കിച്ചു ടെല്ലസ്, വിനീത് തട്ടില്‍, അച്ചു ബേബി ജോണ്‍, അന്ന രാജന്‍ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്.
ZEE5-ലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നത്. ഏപ്രിൽ 11 മുതൽ ദാവീദ് സ്ട്രീമിങ് ആരംഭിക്കും.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.