/indian-express-malayalam/media/media_files/2025/12/06/new-ott-releases-this-week-now-streaming-2025-12-06-16-44-51.jpg)
/indian-express-malayalam/media/media_files/2025/10/29/dies-irae-2025-10-29-17-20-44.jpg)
Dies Irae OTT: ഡീയസ് ഈറേ
ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന് സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഡീയസ് ഈറേ’ ഒടിടിയിലെത്തി. ജിയോ ഹോട്ട്സ്റ്റാറിലും മനോരമ മാക്സിലും ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/11/30/the-girlfriend-ott-2025-11-30-22-02-59.jpg)
The Girlfriend OTT: ദ ഗേൾഫ്രണ്ട്
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് 'ദ ഗേൾഫ്രണ്ട്' ഒടിടിയിൽ എത്തി. പ്രണയകഥ പറയുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് രാഹുൽ രവീന്ദ്രൻ ആണ്. രശ്മികയെയും ദീക്ഷിത് ഷെട്ടിയെയും കൂടാതെ അനു ഇമ്മാനുവൽ, റാവു രമേശ്, രോഹിണി എന്നിവരും ചിത്രത്തിലുണ്ട്. നെറ്റ്ഫ്ലിക്സിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/12/04/guardian-angel-ott-2025-12-04-14-56-45.jpg)
Guardian Angel OTT: ഗാർഡിയൻ ഏയ്ഞ്ചൽ
ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ് ദാസ് രചിച്ച്, സംവിധാനം ചെയ്ത ഗാർഡിയൻ ഏയ്ഞ്ചൽ ഒടിടിയിൽ എത്തി. സർജന്റ് സാജു എസ് ദാസ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ രാഹുൽ മാധവ്, മേജർ രവി, നഞ്ചിയമ്മ, ലക്ഷ്പ്രിയ, ഗിന്നസ് പക്രു, ഷാജു ശ്രീധർ, ശോബിക ബാബു, ലത ദാസ്, ദേവദത്തൻ, ജോൺ അലക്സാണ്ടർ, ലക്ഷ്മി പ്രിയ,തുഷാര പിള്ള, മായ സുരേഷ് തുടങ്ങിയവരോടൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു. മനോരമ മാക്സിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/12/05/thamma-ott-2025-12-05-21-28-36.jpg)
Thamma OTT: തമ
മാഡോക് ഹൊറർ കോമഡി യൂണിവേഴ്സിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രം 'തമ' ഒടിടിയിലെത്തി. രശ്മിക മന്ദാനയും ആയുഷ്മാൻ ഖുറാനയുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. സ്ത്രീ, മുഞ്ജ്യ, ഭേഡിയ, സ്ത്രീ 2 എന്നീ ചിത്രങ്ങൾക്ക് ശേഷം എത്തുന്ന മഡോക് ഹൊറർ കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണ് തമ. നവാസുദ്ദീൻ സിദ്ദിഖി, പരേഷ് റാവൽ, ഫൈസൽ മാലിക്, ഗീത അഗർവാൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/12/06/jeevan-ott-release-date-platform-2025-12-06-12-46-53.jpg)
Jeevan OTT: ജീവൻ
വിനോദ് നാരായണൻ രചനയും സംവിധാനവും നിർവ്വഹിച്ച 'ജീവൻ' ഒടിടിയിലെത്തി. സിനു സിദ്ധാർത്ഥ് ആണ് ചിത്രത്തിലെ നായകൻ. നിരവധി പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ സുനിൽ പണിക്കർ, റൂബി ബാലൻ വിജയൻ, പ്രീതി ക്രിസ്റ്റീന പോൾ, വിവിയ ശാന്ത്, സുഭാഷ് പന്തളം എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് കാണാം.
/indian-express-malayalam/media/media_files/2025/12/06/uduppu-ott-release-date-platform-2025-12-06-18-01-29.jpg)
Uduppu OTT: ഉടുപ്പ്
നടന് സുധീര്‍ കരമനയും ഇന്ദ്രന്‍സും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഉടുപ്പ്' ഒടിടിയിലെത്തി. കലാമൂല്യവും ജനപ്രിയവുമായ ഒരുപിടി ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച പ്രശസ്ത തിരക്കഥാകൃത്ത് അനില്‍ മുഖത്തല ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉടുപ്പ്'. അശോക് ആര് നാഥാണ് ഈ ചിത്രത്തിന്റെ തിരക്കഥ. ചിത്രം മനോരമ മാക്സിൽ കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us