/indian-express-malayalam/media/media_files/2025/03/19/cBcZzh0f1ugbfegIvAgn.jpg)
New OTT Releases This Week
/indian-express-malayalam/media/media_files/2025/03/13/2mdr7IfzM6C0xTl6R8iU.jpg)
Orumbettavan OTT: ഒരുമ്പെട്ടവൻ
ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശി, ഹരിനാരായണൻ കെ.എം എന്നിവർ ചേർന്ന് സംവിധാനം ചെയ്ത 'ഒരുമ്പെട്ടവൻ' ഒടിടിയിലെത്തി.ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര, സുധീഷ്, ഐ. എം വിജയൻ, സുനിൽ സുഖദ, സിനോജ് വർഗ്ഗീസ്, കലാഭവൻ ജിന്റോ, ശിവദാസ് കണൂർ, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്, സൗമ്യ മാവേലിക്കര, അപർണ ശിവദാസ്, വിനോദ് ബോസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മനോരമ മാക്സിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/03/09/pmY2FcwwkIQELoL6CPLX.jpg)
Dragon OTT: ഡ്രാഗൺ
പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരിമുത്തു രചനയും സംവിധാനം നിർവഹിച്ച 'ഡ്രാഗൺ' ഒടിടിയിലേക്ക്. 'ലവ് ടുഡേ' എന്ന ചിത്രത്തിനു ശേഷം പ്രദീപ് രംഗനാഥൻ നായകനായ ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക. കയദു ലോഹർ, മിഷ്കിൻ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ.എസ് രവികുമാർ, വി.ജെ സിന്ധു, ഇന്ദുമതി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. മാർച്ച് 21ന് ചിത്രം നെറ്റ്ഫ്ളിക്സിലെത്തും.
/indian-express-malayalam/media/media_files/2025/03/18/tXOYwCMfJDHBLDt71b71.jpg)
Nilavuku En Mel Ennadi Kobam OTT: നിലാവുക്ക് എൻ മേല്‍ എന്നടി കോപം
മാത്യു തോമസ്, അനിഖ സുരേന്ദ്രൻ, പ്രിയ പ്രകാശ് വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധനുഷ് സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് 'നിലാവുക്ക് എൻ മേല്‍ എന്നടി കോപം'. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും നിർമ്മിച്ചിരിക്കുന്നതും ധനുഷ് തന്നെ. ജി. വി പ്രകാശ് കുമാറാണ് സംഗീതം ഒരുക്കിയത്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് നിലാവുക്ക് എൻ മേല്‍ എന്നടി കോപം ഒടിടിയിലെത്തുന്നത്. മാർച്ച് 21 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/03/15/kzKtM9WPh5xSeZaaloCA.jpg)
Officer on Duty OTT: ഓഫീസർ ഓൺ ഡ്യൂട്ടി
കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷറഫ് സംവിധാനം ചെയ്ത ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഒടിടിയിലേക്ക്. പ്രിയാമണി, ജഗദീഷ്, വിശാഖ് നായർ, മനോജ് കെ യു, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്ണു ജി വാരിയർ, അനുനാഥ്, ലേയ മാമ്മൻ, ഐശ്വര്യ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. നെറ്റ്ഫ്ളിക്സാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.
/indian-express-malayalam/media/media_files/2025/03/18/tswX9DINSgyuQDTSEYBw.jpg)
Anora OTT: അനോറ
ഇത്തവണ ഓസ്കാറിൽ വലിയ നേട്ടം കൊയ്ത ചിത്രമാണ് അനോറ. ഷോൺ ബേക്കർ സംവിധാനം ചെയ്ത അനോറ മികച്ച ചിത്രം, മികച്ച നടി, മികച്ച തിരക്കഥ, മികച്ച സംവിധായകൻ, മികച്ച എഡിറ്റിംഗ് എന്നിങ്ങനെ അഞ്ച് പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്കാരവും നേടിയിരുന്നു. ലൈംഗിക തൊഴിലാളിയായ അനോറ എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറഞ്ഞത്. മൈക്കി മാഡിസൺ ആണ് ചിത്രത്തിൽ അനോറയായി വേഷമിട്ടത്. ലേഡി ഇൻ ദി ലേക്ക്, സ്ക്രീം, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ മൈക്കി, അനോറയിലൂടെ മികച്ച നടിയ്ക്കുള്ള ഓസ്കാർ പുരസ്കാരം സ്വന്തമാക്കി. ജിയോ ഹോട്ട്സ്റ്റാറിലാണ് അനോറ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. മാർച്ച് 17നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ഹിന്ദിയിലും ഇംഗ്ലീഷിലും ചിത്രം ലഭ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.