/indian-express-malayalam/media/media_files/2025/11/21/new-ott-releases-2025-11-21-19-16-06.jpg)
New OTT Releases This Week
New OTT Release This Week: പ്രേക്ഷകർ കാത്തിരുന്ന നിരവധി ചിത്രങ്ങൾ ഒടിടിയിലെത്തിയ ആഴ്ചയാണിത്. വിവിധ ഭാഷകളിലായി ഈ ആഴ്ച ഒടിടിയിലെത്തിയ ചിത്രങ്ങളും സീരിസുകളും ഏതൊക്കെ എന്നു നോക്കാം.
Bison OTT: ബൈസൺ
ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'ബൈസൺ കാലമാടൻ'. അനുപമ പരമേശ്വരൻ നായികയായി എത്തുന്ന ചിത്രത്തിൽ മലയാളി താരങ്ങളായ രജിഷ വിജയൻ, ലാൽ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. കബഡി കളിക്കാരനായി ധ്രുവ് എത്തുന്ന ബൈസൺ സ്പോർട്സ് ഡ്രാമ വിഭാഗത്തിൽപെട്ട ചിത്രമാണ്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.
Also Read: ചന്ദനമ​ണമുള്ള ജീവിതപ്പോരാട്ടങ്ങൾ; വിലായത്ത് ബുദ്ധ റിവ്യൂ
Private OTT: പ്രൈവറ്റ്
ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആൻ്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോൺ രചനയും സംവിധാനവും നിർവ്വഹിച്ച 'പ്രൈവറ്റ്' ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും. 'ലെറ്റ്സ് ഗോ ഫോർ എ വാക്ക്' എന്ന ടാഗ്‌ലൈനോടെ എത്തിയ ചിത്രത്തിൽ ബാലൻ മാരാർ ആയി ഇന്ദ്രൻസും അഷിത ബീഗമായി മീനാക്ഷിയും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വച്ചത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.
The Family Man season 3: ദി ഫാമിലി മാൻ സീസൺ 3
ഏറെ ജനപ്രീതി നേടിയ വെബ് സീരീസാണ് 'ദി ഫാമിലി മാൻ'. മനോജ് ബാജ്പേയി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ദി ഫാമിലി മാന്റെ മൂന്നാമത്തെ സീസണായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. സീരീസ് ഇപ്പോൾ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. നാലു വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് പുതിയ സീസൺ എത്തിയത്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ഫാമിലി മാൻ സ്ട്രീമിങ് ആരംഭിച്ചത്.
Thelivu Sahitham: തെളിവ് സഹിതം
സക്കീർ മണ്ണാർമല സംവിധാനം ചെയ്ത ചിത്രമാണ് 'തെളിവ് സഹിതം'. നിഷാന്ത് സാഗർ, മേജർ രവി, അബു സലീം, രാജേഷ് ശർമ, നിർമൽ പാലാഴി, പ്രദീപ് ബാലൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. പുതുമുഖങ്ങളായ ഗ്രീഷ്മ ജോയ്,നിദ, മാളവിക അനിൽ കുമാർ, ഷൌക്കത്ത് അലി, ബിച്ചാൽ മുഹമ്മദ്, കൃഷ്ണദാസ് പൂന്താനം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ജോളി വുഡ് മൂവീസിന്റെ ബാനറിൽ, ജോളി ലോനപ്പൻ ആണ് ചിത്രം നിർമിച്ചത്. ആളൊരുക്കം, സബാഷ് ചന്ദ്രബോസ് എന്നീ ചിത്രങ്ങൾക്കു ശേഷം ജോളി ലോനപ്പൻ നിർമിച്ച ചിത്രമാണിത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷഫീഖ് കാരാട് ആണ്. ചിത്രം മനോരമ മാക്സിൽ സ്ട്രീമിങ് ആരംഭിച്ചു.
Also Read: അവരെന്നെന്നും ഓർത്തിരിക്കും ഈ ചേർത്തുപിടിക്കൽ; വൈറലായി ചിത്രങ്ങൾ
Mrudhu Bhave Dhruda Kruthye: മൃദുഭാവേ ദൃഢ കൃത്യേ
ഷാജൂൺ കാര്യാൽ ചിത്രം മൃദുഭാവേ ദൃഢ കൃത്യേ ഒടിടിയിലെത്തി. ഹൈഡ്രോഎയർ ടെക്ടോണിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡോക്ടർ വിജയ്ശങ്കർ മേനോ൯ നിർമ്മിച്ച ഈ ചിത്രത്തിൽ യുവതാരവും മോട്ടിവേഷണൽ സ്പീക്കറുമായ സൂരജ് സൺ ആണ് നായക൯. സുരേഷ് കൃഷ്ണ, ദിനേശ് പണിക്കർ, സീമ ജി. നായർ, മായാമേനോ൯, ജീജ സുരേന്ദ്ര൯, ഹരിത്, സിദ്ധാർഥ് രാജ൯, ജുനൈറ്റ് അലക്സ് ജോർഡി, മനൂപ് ജനാർദ്ധന൯, ദേവദാസ്, ആനന്ദ് ബാൽ, വിജയ് ഷെട്ടി, ഡോ. സുനിൽ, രാജേഷ് കുറുമാലി, ദീപക് ജയപ്രകാശ൯ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ചിത്രം മനോരമ മാക്സിൽ ലഭ്യമാണ്.
Read More: ഇവർ തമ്മിൽ 2 വയസ്സിന്റെ വ്യത്യാസം മാത്രം; മഹേഷ് ബാബു എന്ന സന്തൂർ ഡാഡി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us