/indian-express-malayalam/media/media_files/2025/12/09/new-ott-releases-2025-12-09-21-48-19.jpg)
New OTT Releases malayalam, Tamil : പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ടും ചിത്രങ്ങളും ഒരു വെബ് സീരീസും ഒടിടിയിൽ റിലീസിനു തയ്യാറെടുക്കുകയാണ്. ദുൽഖർ സൽമാൻ നായകനായ 'കാന്ത', നിവിൻ പോളി നായകനാകുന്ന വെബ് സീരീസായ 'ഫാർമ', നിരവധി അന്താരാഷ്ട്ര-ദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ 'ഫെമിനിച്ചി ഫാത്തിമ' എന്നിവയാണ് ഒടിടിയിൽ സ്ട്രീമിങ്ങിന് തയ്യാറെടുക്കുന്നത്. ചിത്രങ്ങൾ ലഭ്യമാകുന്ന പ്ലാറ്റ്ഫോമുകളും ഒടിടി റിലീസ് തീയതികളും അറിയാം.
Feminichi Fathima : ഫെമിനിച്ചി ഫാത്തിമ
ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ച ചിത്രമാണ് 'ഫെമിനിച്ചി ഫാത്തിമ'. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും തമർ കെവിയും ചേർന്ന് നിർമിച്ച ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. തിയേറ്ററുകളിലേക്ക് എത്തുന്നതിനു മുൻപ് തന്നെ ഫെമിനിച്ചി ഫാത്തിമ ശ്രദ്ധേയമായ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു. അടുത്തിടെ പ്രഖ്യാപിച്ച കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ, മികച്ച നടിക്കുള്ള പുരസ്കാരം ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തിയ ഷംല ഹംസയ്ക്ക് ലഭിച്ചിരുന്നു. മനോരമ മാക്സിലൂടെയാണ് ഫെമിനിച്ചി ഫാത്തിമ ഒടിടിയിലെത്തുന്നത്. ചിത്രം ഡിസംബർ 12 മുതൽ സ്ട്രീമിങ് ആരംഭിക്കും.
Also Read: "ആന്റണി ചേട്ടാ... ഈ കോമ്പോയിൽ ഒരു സിനിമ..." നിവിൻ പോളിയുടെ ചിത്രത്തിൽ കമന്റുമായി ആരാധകർ
Pharma : ഫാർമ
നിവിൻ പോളി നായകനാകുന്ന ആദ്യ വെബ് സീരീസാണ് 'ഫാർമ.' യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഫാർമ നിർമിച്ചിരിക്കുന്നത്. ഒരു സെയിൽസ്മാന്റെ കഥ എന്നാണ് സീരീസിന്റെ ടാഗ് ലൈൻ. പ്രേക്ഷക പ്രശംസ നേടിയ ‘ഫൈനൽസ്’ സംവിധാനം ചെയ്ത പി.ആർ. അരുണ്‍ ആണ് ഈ വെബ്‌സീരീസും സംവിധാനം ചെയ്തിരിക്കുന്നത്. ഈ വെബ് സീരീസിന്റെ തിരക്കഥ ഒരുക്കിയതും അരുൺ തന്നെ. പ്രമുഖ ബോളിവുഡ് താരം രജിത് കപൂറാണ് സീരീസിലെ മറ്റൊരു പ്രധാന നടൻ. നരേൻ, പ്രശാന്ത് അലക്സാണ്ടർ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, മുത്തുമണി, ബിനു പപ്പു, അലേഖ് കപൂർ എന്നിവരും ഫാർമയിൽ സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഡിസംബർ 19 മുതൽ ഫാർമ സ്ട്രീമിങ് ആരംഭിക്കും. തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, മറാത്തി ഭാഷകളിൽ ചിത്രം ലഭ്യമാകും.
Also Read: ലിസ്സിയുടെ 'രേവതി'യായി കല്യാണി, ലാലേട്ടന്റെ ചിരിയുമായി നസ്‌ലെൻ; മനസ്സു നിറച്ച് 'ചിത്രം 2.0' ; വീഡിയോ
Kaantha : കാന്ത
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സെല്‍വമണി സെല്‍വരാജ് എഴുതി സംവിധാനം ചെയ്ത ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'കാന്ത.' ദുൽഖറിനൊപ്പം സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവരും സുപ്രധാന കഥാപാത്രങ്ങായി ചിത്രത്തിലെത്തിയിരുന്നു. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസും റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ടി.കെ മഹാദേവന്‍ എന്ന സിനിമ താരത്തിന്റെ വേഷമാണ് ദുൽഖർ അവതരിപ്പിച്ചത്. നെറ്റ്ഫ്ലിക്സിലൂടെയാണ് കാന്ത ഒടിടിയിലെത്തുന്നത്. ചിത്രം ഡിസംബർ 12 ന് സ്ട്രീമിങ് ആരംഭിക്കും. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം കാണാനാകും.
Read More: എക്കോയിലെ കുര്യച്ചൻ; ജീവിതത്തിൽ ദുൽഖർ സൽമാൻ്റെയും രൺബീറിന്റെയും ഗുരു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us