/indian-express-malayalam/media/media_files/2025/12/04/new-ott-release-2025-12-04-14-17-57.jpg)
New OTT Releases Drop Tonight — What’s Streaming?
New OTT Release: ഇന്ന് അർദ്ധരാത്രിയോടെ, വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ സ്ട്രീമിംഗിന് എത്തുന്ന മൂന്നു ചിത്രങ്ങൾ പരിചയപ്പെടാം.
Dies Irae OTT: ഡീയസ് ഈറേ
ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഡീയസ് ഈറേ’ ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലേക്ക്.
ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥയും രാഹുലിന്റേതാണ്. കലാസംവിധാനം ജ്യോതിഷ് ശങ്കറും ഛായാഗ്രഹണം ഷെഹ്‌നാദ് ജലാലും, എഡിറ്റിങ് ഷഫീഖ് മുഹമ്മദ് അലിയും സൗണ്ട് ഡിസൈൻ ജയദേവൻ ചക്കാടത്തും സൗണ്ട് മിക്സ് രാജാകൃഷ്ണൻ എം.ആറും നിർവ്വഹിച്ചിരിക്കുന്നു.
Also Read: ഒരു വണ്ടി നിറയെ ഗൃഹോപകരണങ്ങൾ അനീഷിന്റെ വീട്ടിലെത്തി; വാക്കു പാലിച്ച് സ്പോൺസർ
ജിയോ ഹോട്ട്സ്റ്റാറിൽ ഇന്ന് അർദ്ധരാത്രിയോടെ ഡീയസ് ഈറേ സ്ട്രീമിംഗ് ആരംഭിക്കും.
The Girlfriend OTT: ദ ഗേൾഫ്രണ്ട്
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് 'ദ ഗേൾഫ്രണ്ട്'. പ്രണയകഥ പറയുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് രാഹുൽ രവീന്ദ്രൻ ആണ്. ദ ഗേൾഫ്രണ്ട് ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലേക്ക് എത്തും.
Also Read: എത്ര വെട്ടികൂട്ടിയിട്ടും ദൈർഘ്യത്തിൽ ഒന്നാമൻ തന്നെ: രൺവീർ സിംഗിൻ്റെ ധുരന്ധറിന് പുത്തൻ റെക്കോർഡ്
രശ്മികയെയും ദീക്ഷിത് ഷെട്ടിയെയും കൂടാതെ അനു ഇമ്മാനുവൽ, റാവു രമേശ്, രോഹിണി എന്നിവരും ചിത്രത്തിലുണ്ട്. അല്ലു അരവിന്ദിന്റെ അവതരണത്തിൽ ഗീത ആർട്സ്, മാസ് മൂവി മേക്കേഴ്സ്, ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റ് എന്നിവയുടെ ബാനറുകളിൽ ധീരജ് മൊഗിലിനേനിയും വിദ്യാ കോപ്പിനീടിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ഹൃദയത്തിലൂടെ ശ്രദ്ധനേടിയ ഹിഷാം അബ്ദുൾ വഹാബ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. കൃഷ്ണൻ വസന്ത് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റർ- ചോട്ടാ കെ പ്രസാദ്, വസ്ത്രാലങ്കാരം - ശ്രവ്യ വർമ്മ, പ്രൊഡക്ഷൻ ഡിസൈൻ - എസ് രാമകൃഷ്ണ, മോനിക്ക നിഗോത്രി, സൗണ്ട് ഡിസൈൻ - മനോജ് വൈ ഡി, കളറിൻസ്റ്- വിവേക് ആനന്ദ്, ഡിഐ-അന്നപൂർണ്ണ സ്റ്റുഡിയോ എന്നിവർ നിർവഹിക്കുന്നു.
നെറ്റ്ഫ്ലിക്സിൽ ഇന്ന് അർദ്ധരാത്രിയോടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
Guardian Angel OTT: ഗാർഡിയൻ ഏയ്ഞ്ചൽ
ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ് ദാസ് രചിച്ച്, സംവിധാനം ചെയ്ത ഗാർഡിയൻ ഏയ്ഞ്ചൽ ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തും.
Also Read: പ്രായം 50നോട് അടുക്കുന്നു; മീനയുടെ ലുക്കിനും സ്വരത്തിനും ഇന്നും ചെറുപ്പം, ചിത്രങ്ങൾ
സർജന്റ് സാജു എസ് ദാസ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ രാഹുൽ മാധവ്, മേജർ രവി, നഞ്ചിയമ്മ, ലക്ഷ്പ്രിയ, ഗിന്നസ് പക്രു, ഷാജു ശ്രീധർ, ശോബിക ബാബു, ലത ദാസ്, ദേവദത്തൻ, ജോൺ അലക്സാണ്ടർ, ലക്ഷ്മി പ്രിയ,തുഷാര പിള്ള, മായ സുരേഷ് തുടങ്ങിയവരോടൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.
ഛായാഗ്രഹണംവേലു, സംഗീതം രാം സുന്ദർ, ചന്ദ്രദാസ് എന്നിവരും എഡിറ്റിംഗ് അനൂപ് എസ് രാജും നിർവ്വഹിക്കുന്നു. മനോരമ മാക്സിൽ ഇന്ന് അർദ്ധരാത്രിയോടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
Also Read: എനിക്കും മമ്മൂക്കക്കും മാത്രമേ അതുള്ളൂ; നടിയുടെ സംസാരം കേട്ട് ചിരിയടക്കാനാവാതെ മമ്മൂട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us