/indian-express-malayalam/media/media_files/OlA6AbIwQSEoMUV263mL.jpg)
/indian-express-malayalam/media/media_files/ullozhukku-ott-g.jpg)
Ullozhukku OTT: 'ഉള്ളൊഴുക്ക്' ഒടിടിയിലേക്ക്
ഉർവശിയും പാര്‍വതി തിരുവോത്തും മത്സരിച്ച് അഭിനയിച്ച, അഭിനയ മുഹൂർത്തങ്ങളാൽ പ്രേക്ഷകരുടെ ഉള്ളുലച്ച 'ഉള്ളൊഴുക്ക്' ഒടിടിയിലേക്ക്. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമ ഒരു കുടുംബത്തിനുള്ളിലെ അന്തസംഘർഷങ്ങളെയും ചില നിഗൂഢതകളെയും തുറന്നു കാട്ടുകയാണ് ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രം. അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്ജുന് രാധാകൃഷ്ണന്, ജയാ കുറുപ്പ്, വീണാ നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റിൽ ചിത്രം പ്രൈമിൽ സ്ട്രീം ചെയ്തു തുടങ്ങുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
/indian-express-malayalam/media/media_files/paradise-ott-g.jpg)
Paradise OTT: പാരഡൈസ് ഒടിടിയിലേക്ക്
ദര്‍ശന രാജേന്ദ്രന്, റോഷന് മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീലങ്കന്‍ സംവിധായകന് പ്രസന്ന വിത്തനാഗെ സംവിധാനം ചെയ്ത ചിത്രമാണ് 'പാരഡൈസ്'. മനോരമാ മാക്സിലൂടെയാണ് പാരഡൈസ് ഒടിടിയിലെത്തുന്നത്. ജൂലൈ 26 മുതൽ പാരഡൈസ് സ്ട്രീമിങ് ആരംഭിക്കും.
/indian-express-malayalam/media/media_files/nadanna-sambhavam-ott-gallery.jpg)
Nadanna Sambhavam OTT: 'നടന്ന സംഭവം' ഒടിടിയിലേക്ക്
ബിജു മേനോന്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു നാരായണ്‍ സംവിധാനം ചെയ്ത നടന്ന സംഭവം ഒടിടിയിലേക്ക്. ഒരു വില്ല കമ്യൂണിറ്റിയിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഉണ്ണി എന്ന കഥാപാത്രത്തെ ബിജു മേനോനും അജിത്ത് എന്ന കഥാപാത്രത്തെ സുരാജും അവതരിപ്പിക്കുന്നു. ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സിലൂടെയാണ് ചിത്രം റിലീസിനെത്തുക. ആഗസ്റ്റ് ആദ്യവാരം ചിത്രം ഒടിടിയിൽ എത്തും എന്നാണ് റിപ്പോർട്ട്.
/indian-express-malayalam/media/media_files/2k1BFmjyQdxPj96qsn7F.jpg)
Aadujeevitham OTT: ആടുജീവിതം ഇപ്പോൾ ഒടിടിയിൽ കാണാം
പ്രേക്ഷക മനസ്സിലും ബോക്സ് ഓഫീസിലും ഒരുപോലെ വിജയം നേടിയ ചിത്രമാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കിയ ആടുജീവിതം ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഒടിടിയിൽ എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലാണ് ആടുജീവിതം സട്രീം ചെയ്യുന്നത്.
/indian-express-malayalam/media/media_files/k30dkNhNaNm5o1wKZo09.jpg)
Nagendran’s Honeymoons OTT: നാഗേന്ദ്രൻസ് ഹണിമൂൺസ് ഒടിടിയിൽ
സുരാജ് വെഞ്ഞാറമ്മൂട് നായകനാകുന്ന ആദ്യ വെബ് സീരീസായ 'നാഗേന്ദ്രൻസ് ഹണിമൂൺസ്' ഒടിടിയിൽ എത്തി. '1 ലൈഫ്, 5 വൈവ്സ്' എന്ന ടാഗ് ലൈനിലാണ് സീരീസ് എത്തുന്നത്. നാഗേന്ദ്രൻസ് ഹണിമൂൺസ് ഇപ്പോൾ ഹോട്ട്സ്റ്റാറിൽ കാണാം.
/indian-express-malayalam/media/media_files/indian-ott-g.jpg)
Indian 2 OTT: ഇന്ത്യൻ 2 ഒടിടിയിലേക്ക്
കമൽഹാസൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശങ്കർ സംവിധാനം ചെയ്ത 'ഇന്ത്യൻ 2'. ഈ മാസം 12നാണ് വമ്പൻ ബജറ്റിലൊരുങ്ങിയ ചിത്രം തിയേറ്ററിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്ത്യൻ 2 നെറ്റിഫ്ലിക്സിലൂടെ ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് മാസം 15ന് സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
/indian-express-malayalam/media/media_files/kalki-ott-g.jpg)
Kalki 2898 AD OTT: കൽക്കി ഒടിടി
നാഗ് അശ്വിൻ സംവിധാനം ചെയ്ത് വൈജയന്തി മൂവീസ് നിർമ്മിച്ച കൽക്കി 2898 എഡി ജൂൺ 27 നാണ് റിലീസായത്. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക തുടങ്ങിയ ഇന്ത്യൻ സിനിമയിലെ തന്നെ വലിയ താരനിര അണിനിരന്ന ചിത്രം ഇതിനകം ബോക്സോഫീസില്‍ 1000 കോടിയിലേറെ കളക്റ്റ് ചെയ്കു കഴിഞ്ഞു. കൽക്കി 2898 എഡി ഒടിടി റിലീസ് തീയതിയുടെ വിശദാംശങ്ങൾ ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രൈം വീഡിയോ ഇന്ത്യ ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷ പതിപ്പുകള്‍ സ്ട്രീം ചെയ്യും. നെറ്റ്ഫ്ലിക്സ് ഇന്ത്യ ഹിന്ദി പതിപ്പ് പ്രേക്ഷകരില്‍ എത്തിക്കും. സലാര്‍ പോലെ രണ്ട് ഡേറ്റുകളിലായിട്ടായിരിക്കും പടം ഒടിടി പ്ലാറ്റ്ഫോമുകളില്‍ എത്തുക എന്നാണ് വിവരം. ഹിന്ദി ഒഴികെ കല്‍ക്കി 2898 എഡി ഭാഷാ പതിപ്പുകൾ ഓഗസ്റ്റ് 15 ഓടെ പ്രൈം വീഡിയോ ഇന്ത്യയിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് വിവരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.