/indian-express-malayalam/media/media_files/2026/01/31/new-ott-release-this-week-sarvam-maya-dhurandhar-vaa-vaathiyaar-2026-01-31-11-31-54.jpg)
New OTT Release This Week
/indian-express-malayalam/media/media_files/2026/01/26/sarvam-maya-ott-2026-01-26-14-12-14.jpg)
Sarvam Maya OTT: സർവ്വം മായ
നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ ഒരുക്കിയ ഹൊറർ-കോമഡി സർവ്വം മായ ഇപ്പോൾ ഒടിടിയിൽ കാണാം. നിവിൻ പോളിക്കൊപ്പം അജു വർഗീസ്, റിയ ഷിബു, ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരാണ് ചിത്രത്തിലുള്ളത്. ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2026/01/30/dhurandar-ott-release-2026-01-30-12-27-55.jpg)
Dhurandhar OTT: ധുരന്ധർ
ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ത്രില്ലർ ചിത്രമാണ് 'ധുരന്ധർ.' പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള അധോലോകത്തിലേക്ക് നുഴഞ്ഞുകയറുന്ന ഹംസ എന്ന റോ ഏജന്റിന്റെ കഥ പറയുന്ന ചിത്രമാണ് ധുരന്ധർ. ഐഎസ്ഐയുടെ നീക്കങ്ങളെ തകർക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി ഹംസ നടത്തുന്ന പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം. ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗ് നായകനായ ചിത്രത്തിൽ, അക്ഷയ് ഖന്ന, സാറ അർജുൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗവും ഈ വർഷം തന്നെ തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. നെറ്റ്ഫ്ലിക്സിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2026/01/27/vaa-vaathiyaar-ott-2026-01-27-20-44-07.jpg)
Vaa Vaathiyaar OTT: വാ വാത്തിയാർ
തമിഴ് നടൻ കാർത്തി നായികനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'വാ വാത്തിയാർ.' നളൻ കുമാര സാമിയാണ് ചിത്രത്തിൻ്റെ സംവിധായകൻ. കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായിക. രാജ്കിരൺ, സത്യരാജ്, ജിഎം കുമാർ, ആനന്ദ് രാജ്, ശില്പ മഞ്ജുനാഥ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2026/01/26/champion-ott-2026-01-26-21-05-18.jpg)
Champion OTT: ചാമ്പ്യൻ
മലയാളികളുടെ പ്രിയ നായിക അനശ്വര രാജനും റോഷൻ മേക്കയും പ്രധാന വേഷങ്ങളിലെത്തിയ തെലുങ്ക് ചിത്രം ‘ചാമ്പ്യൻ’ ഒടിടിയിലെത്തി. ദേശീയ പുരസ്കാര ജേതാവായ പ്രദീപ് അദ്വൈതം ആണ് ചിത്രത്തിന്റെ സംവിധായകൻ. നന്ദമുരി കല്യാൺ ചക്രവർത്തി, നരേഷ്, വെണ്ണേല കിഷോർ, രച്ച രവി, ലക്ഷ്മൺ മീസാല എന്നിവരും ചാമ്പ്യനിൽ അഭിനയിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2026/01/26/sirai-ott-fi-2026-01-26-16-35-58.jpg)
Sirai OTT: സിറൈ
വിക്രം പ്രഭു നായകനായി എത്തിയ 'സിറൈ' ഒടിടിയിൽ എത്തി. നവാഗതനായ സുരേഷ് രാജകുമാരി ആണ് ചിത്രത്തിന്റെ സംവിധായകൻ. വിക്രം പ്രഭുവിനെ കൂടാതെ നവാഗതനായ എൽ.കെ അക്ഷയ് കുമാർ, മലയാളിയായ അനിഷ്മ അനിൽകുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. 'മരണമാസ്', 'ഐ ആം കാറ്റലൻ' എന്നീ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അനിഷ്മയുടെ തമിഴ് അരങ്ങേറ്റ ചിത്രമാണിത്. രമ്യ സുരേഷ്, ആനന്ദ തമ്പിരാജ, പി.എൽ തേനപ്പൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഒടിടി പ്ലാറ്റ്ഫോമായ 'സീ 5'ൽ ചിത്രം കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us