scorecardresearch

New OTT Release: ഈ ആഴ്ച ഒടിടിയിലെത്തിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ

New OTT Release This Week: മലയാളത്തിലും ബോളിവുഡിലും വിജയം കൊയ്ത രണ്ടു പുതിയ ചിത്രങ്ങൾ കൂടി ഈ ആഴ്ച ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. എവിടെ കാണാം? 

New OTT Release This Week: മലയാളത്തിലും ബോളിവുഡിലും വിജയം കൊയ്ത രണ്ടു പുതിയ ചിത്രങ്ങൾ കൂടി ഈ ആഴ്ച ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. എവിടെ കാണാം? 

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
New OTT Release This Week Sarvam Maya Dhurandhar

New OTT Release This Week

New OTT Release This Week: സമീപകാലത്ത് ബോളിവുഡിന് ഉണർവു നൽകിയ ചിത്രമാണ് ബോക്സ് ഓഫീസിൽ 1283 കോടി നേടിയ ധുരന്ധർ. അതുപോലെ, മലയാളത്തിൽ നിവിൻ പോളിയുടെ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ച സർവ്വം മായ 150 കോടിയാണ് ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത്. ഈ രണ്ടു ചിത്രങ്ങളും ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്. 

Advertisment

Also Read: തമിഴ്നാട്ടിലും തിളങ്ങി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറുകൾ; ചലച്ചിത്ര അവാർഡിൽ മികച്ച നടിമാരായി മഞ്ജു വാര്യർ, അപർണ, ലിജോമോൾ, കീർത്തി

Sarvam Maya OTT: സർവ്വം മായ 

നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ ഒരുക്കിയ ഈ ഹൊറർ-കോമഡി ഇപ്പോൾ ഒടിടിയിൽ കാണാം. നിവിൻ പോളിക്കൊപ്പം അജു വർഗീസ്, റിയ ഷിബു എന്നിവരും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വച്ചത്.  

Also Read: Valathu Vashathe Kallan Review: നേർക്കുനേർ ബിജു മേനോനും ജോജുവും, ഒരു ഡീസന്റ് വാച്ച്; വലതുവശത്തെ കള്ളൻ റിവ്യൂ

ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിനു ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് സർവ്വം മായ. 

അച്ഛനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വീടു വിട്ടു താമസിക്കുന്ന  പ്രഭേന്ദു (നിവിൻ പോളി) ഒരു പ്രത്യേക സാഹചര്യത്തിൽ നാട്ടിൽ തിരിച്ചെത്തുന്നതും തുടർന്ന് ചില അസ്വാഭാവികമായ അനുഭവങ്ങൾ പ്രഭേന്ദുവിന് ഉണ്ടാവുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം കുടുംബപ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.  പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാർ  ആണ് സർവ്വം മായയുടെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശങ്ങൾ സ്വന്തമാക്കിയത്. ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം ഇപ്പോൾ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. 

Dhurandhar OTT: ധുരന്ധർ 

ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ത്രില്ലർ ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'ധുരന്ധർ.' ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ച  ചിത്രം ആഗോള കളക്ഷനായി 1283 കോടിയിലധികം നേടിയിരുന്നു. ചിത്രം ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്. 

Also Read: നവാസിന്റെ അവസാന ചിത്രം കാണാൻ മക്കൾക്കൊപ്പം രഹനയെത്തി

പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള അധോലോകത്തിലേക്ക് നുഴഞ്ഞുകയറുന്ന ഹംസ എന്ന റോ ഏജന്റിന്റെ കഥ പറയുന്ന ചിത്രമാണ് ധുരന്ധർ. ഐഎസ്ഐയുടെ നീക്കങ്ങളെ തകർക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി ഹംസ നടത്തുന്ന പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം. 

ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗ് നായകനായ ചിത്രത്തിൽ, അക്ഷയ് ഖന്ന, സാറ അർജുൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗവും ഈ വർഷം തന്നെ തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. നെറ്റ്ഫ്ലിക്സിൽ ആണ് ധുരന്ധർ  സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. 

Also Read: 44 വർഷം പഴക്കമുള്ളൊരു കല്യാണക്കുറിയും കല്യാണവും; ചിത്രത്തിലെ വരനെ മനസ്സിലായോ?

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: