/indian-express-malayalam/media/media_files/2025/06/18/OTT This Week FI-a07a1d6c.jpg)
New OTT Release
/indian-express-malayalam/media/media_files/2025/06/17/aU5Slz6DUYJYyACL8VHt.jpg)
New OTT Release This Week: തിയേറ്ററിൽ പ്രേക്ഷക ശ്രദ്ധനേടിയ ഏതാനും ചിത്രങ്ങളും സീരിസുമാണ് ഈ ആഴ്ച ഒടിടിയിൽ ആരാധകർക്കായി കാത്തുവച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/06/18/New OTT Release 1-7d8b5f51.jpg)
Sthanarthi Sreekuttan OTT: സ്താനാർത്തി ശ്രീക്കുട്ടൻ ഒടിടി
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രമാണ് 'സ്താനാർത്തി ശ്രീക്കുട്ടൻ.' ഏഴാം ക്ലാസ്സിൽ പഠിക്കുന്ന രണ്ട് കുട്ടികളെ കേന്ദ്രീകരിച്ചാണ് ചിത്രം പുരോഗമിക്കുന്നത്. സ്താനാർത്തി ശ്രീക്കുട്ടൻ ഇപ്പോൾ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. സൈനപ്ലേയിലൂടെയാണ് 'സ്താനാർത്തി ശ്രീക്കുട്ടൻ' ഒടിടിയിലെത്തുന്നത്. ജൂൺ 20 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/06/18/New OTT Release 2-40474d7d.jpg)
Prince and Family OTT: പ്രിൻസ് ആൻഡ് ഫാമിലി ഒടിടി
സമീപകാലത്ത് തിയേറ്ററുകളിൽ ശ്രദ്ധ നേടിയ ദിലീപ് ചിത്രങ്ങളിലൊന്നാണ് 'പ്രിൻസ് ആൻഡ് ഫാമിലി.' മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ചിത്രമാണിത്. ജൂൺ 20 മുതൽ ചിത്രം സീ5ൽ സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/06/18/New OTT Release 3-99314900.jpg)
Kerala Crime Files 2 OTT: കേരള ക്രൈം ഫയൽസ് 2 ഒടിടി
ജിയോഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരീസായിരുന്നു 'കേരള ക്രൈം ഫയൽസ്.' ഏറെ ജനപ്രീതി നേടിയ സീരിസിന്റെ രണ്ടാം ഭാഗം എത്തുകയാണ്. കേരള ക്രൈം ഫയല്‍സ് ദ സെര്‍ച്ച് ഫോര്‍ സിപിഒ അമ്പിളി രാജു എന്നാണ് ഈ സീസണിന്റെ പേര്. ജിയോഹോട്സ്റ്റാറിലൂടെ ജൂൺ 20 മുതൽ കേരള ക്രൈം ഫയൽസ് സീസൺ 2 സ്ട്രീമിങ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/06/09/YLF7WTP67CoQOoyX1Mwr.jpg)
Azadi OTT: ആസാദി ഒടിടി
ശ്രീനാഥ് ഭാസി നായകനായ ഏറ്റവും പുതിയ ചിത്രമാണ് 'ആസാദി.' രവീണ രവി, ലാൽ എന്നിവർക്കൊപ്പം വാണി വിശ്വനാഥും സുപ്രധാന വേഷത്തിൽ ആസാദിയിലെത്തുന്നു. നവാഗതനായ ജോ ജോർജാണ് ചിത്രം സംവിധാനം ചെയ്തത്. ജൂൺ 27 മുതൽ മനോരമ മാക്സിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.