/indian-express-malayalam/media/media_files/2025/11/08/new-ott-release-this-week-malayalam-2025-11-08-17-01-38.jpg)
New OTT Release: മലയാള ചിത്രം കരം മുതൽ മിത്ര മണ്ഡലി വരെ, വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലായി പോയവാരം സ്ട്രീമിംഗ് ആരംഭിച്ച ചിത്രങ്ങളും സീരീസുകളും പരിചയപ്പെടാം.
Also Read: പരീക്ഷയിൽ തോറ്റു, ചതിച്ചത് ചാറ്റ്‍ജിപിടി; വെളിപ്പെടുത്തി കിം കർദാഷിയാൻ
Karam OTT: കരം
നോബിൾ ബാബുവിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത കരം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാര്‍. മനോജ് കെ. ജയന്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിഷ്ണു ജി. വാരിയര്‍, ജോണി ആന്റണി, ശ്വേത മേനോൻ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
Ekka OTT: ഏക്ക
യുവി രാജ്കുമാറിന്റെ കന്നഡ ആക്ഷൻ ചിത്രം ഏക്ക സൺ നെക്സ്റ്റിൽ സ്ട്രീമിംഗ് ആരംഭിച്ചു.
Also Read: എനിക്കറിയാവുന്നതിൽ വെച്ച് ഏറ്റവും ബുദ്ധിമതിയായ സ്ത്രീകളിലൊരാൾ; അഭിനയയെ കുറിച്ച് അഭയ ഹിരൺമയി
Kiss OTT: കിസ്
കവിൻ, പ്രീതി അസ്രാണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് റൊമാന്റിക് ഫാന്റസി കിസ് ZEE5ൽ സ്ട്രീമിംഗ് ആരംഭിച്ചു.
Chiranjeeva OTT: ചിരഞ്ജീവ
രാജ് തരുൺ നായകനായ ചിരഞ്ജീവ ആഹാ വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിച്ചു.
Maharani Season 4 OTT: മഹാറാണി സീസൺ 4
ഹുമ ഖുറേഷി പ്രധാന കഥാപാത്രമാവുന്ന ബോളിവുഡ് പൊളിറ്റിക്കൽ ഡ്രാമ മഹാറാണി സീസൺ 4 സോണിലിവിൽ സ്ട്രീമിംഗ് ആരംഭിച്ചു.
Also Read: എന്തിന് രഹസ്യമാക്കണം? പ്രണയത്തെ ചേർത്തുപിടിച്ച് സാമന്ത; ചിത്രങ്ങൾ വൈറൽ
Baramulla OTT: ബാറമുള്ള
കാശ്മീരിന്റെ പശ്ചാത്തലത്തിൽ, കുട്ടികളെ കാണാതാകുന്നതിനെക്കുറിച്ച് അന്വേഷിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ കഥ പറയുന്ന ഹൊറർ-ത്രില്ലർ ബാറമുള്ള നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു.
Thode Door Thode Paas OTT: തോഡെ ദൂർ തോഡെ പാസ്
വിരമിച്ച ഒരു നാവിക ഉദ്യോഗസ്ഥൻ (പങ്കജ് കപൂർ) സാങ്കേതികവിദ്യക്ക് അടിമകളായ തന്റെ കുടുംബത്തിന് ഒരു കോടി വാഗ്ദാനം ചെയ്തുകൊണ്ട് ആറുമാസത്തെ 'ഡിജിറ്റൽ ഡിറ്റോക്സ്' (ഡിജിറ്റൽ ഉപവാസം) നടത്താൻ. തുടർന്ന്, യഥാർത്ഥ ബന്ധങ്ങളിലേക്കും സ്വയം തിരിച്ചറിവിലേക്കുമെത്തി ചേരുകയാണ് ആ കുടുംബം. സീ5ൽ ചിത്രം കാണാം.
Ek Chatur Naar OTT: ഏക് ചതുര്‍ നാര്‍
ഉമേഷ് ശുക്ല സംവിധാനം ചെയ്ത ഈ കോമഡി ചിത്രം ആധുനിക ബന്ധങ്ങളിലെ പ്രണയം, വഞ്ചന, കുഴപ്പങ്ങൾ എന്നിവ പര്യവേക്ഷണം ചെയ്യുന്നു. ദിവ്യ ഖോസ്ല കുമാർ, നീൽ നിതിൻ മുകേഷ് എന്നിവരാണ് പ്രധാന താരങ്ങൾ. നെറ്റ്ഫ്ളിക്സിൽ ചിത്രം കാണാം.
Kamaro 2 OTT: കമാരോ 2
പ്രിയങ്ക ഉപേന്ദ്ര അഭിനയിക്കുന്ന ഈ ആക്ഷൻ ചിത്രം, രാഷ്ട്രീയ അഴിമതിക്കും സമൂഹത്തിലെ ധാർമ്മിക തകർച്ചക്കുമിടയിൽ നീതിക്കായി ഒരു സ്ത്രീ നടത്തുന്ന പോരാട്ടമാണ് പറയുന്നത്. സൺ നെക്സ്റ്റിൽ ചിത്രം കാണാം.
Mithra Mandali OTT: മിത്ര മണ്ഡലി
നാല് കൂട്ടുകാരുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം. കൂട്ടത്തിലെ ഒരാൾ ശക്തനായ ഒരു രാഷ്ട്രീയ നേതാവിൻ്റെ മകളുമായി പ്രണയത്തിലാകുന്നതോടെ അവരുടെ ജീവിതം കുഴപ്പത്തിലാകുന്നു. പ്രിയദർശി, നിഹാരിക എൻ.എം. എന്നിവരാണ് ഇതിൽ പ്രധാന വേഷങ്ങളിൽ. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം കാണാം.
Also Read: ശരീരത്തിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചു, സ്ട്രോക്ക് വന്നു; വെളിപ്പെടുത്തലുമായി അനിൽ രാധാകൃഷ്ണ മേനോൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us