/indian-express-malayalam/media/media_files/2025/11/01/new-ott-releases-this-week-2025-11-01-17-27-47.jpg)
/indian-express-malayalam/media/media_files/2025/10/31/lokah-ott-release-fi-2025-10-31-10-36-26.jpg)
Lokah Chapter 1 Chandra OTT: ലോക
മലയാളത്തിലെ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രമെന്ന വിശേഷണം നേടിയ ലോക: ചാപ്റ്റർ 1 – ചന്ദ്ര ഒടിടിയിലെത്തി. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറർ കമ്പനി നിർമ്മിച്ച ഈ ചിത്രത്തിൽ കല്യാണിയ്ക്ക് ഒപ്പം നസ്ലൻ, സാൻഡി, അരുണ്‍ കുര്യന്, ചന്ദു സലിംകുമാർ, നിഷാന്ത് സാഗർ, രഘുനാഥ് പാലേരി, വിജയരാഘവൻ, നിത്യശ്രി, ശരത് സഭ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ലോകഃ ജിയോ ഹോട്ട്സ്റ്റാറിൽ കാണാം.
/indian-express-malayalam/media/media_files/2025/10/31/kantara-ott-fi-2025-10-31-11-45-10.jpg)
Kantara Chapter-1 OTT: കാന്താര
തെന്നിന്ത്യൻ സിനിമയിൽ തരംഗം സൃഷ്ടിച്ച ദൃശ്യവിസ്മയം ‘കാന്താര’ഒടിടിയിലെത്തി. ഹോംബാലെ ഫിലിംസ് നിർമിച്ച ചിത്രം ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നു. നിരുദ്ധ് മഹേഷ്, ഷാനിൽ ഗുരു എന്നിവരാണ് ചിത്രത്തിന്റെ സഹ എഴുത്തുകാർ. ആമസോൺ പ്രൈം വീഡിയോ ആണ് ഒടിടി അവകാശം സ്വന്തമാക്കിയത്. ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചു. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകൾ ലഭ്യമാവും.
/indian-express-malayalam/media/media_files/2025/10/28/thalavara-ott-release-date-platform-arjun-ashokan-2025-10-28-17-49-44.jpg)
Thalavara OTT: തലവര
അർജുൻ അശോകനെ നായകനാക്കി അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത തലവര ഇപ്പോൾ ഒടിടിയിൽ കാണാം. രേവതി ശർമ്മ, ദേവദാശിനി ചേതൻ, ശരത് സഭ, അശ്വത് ലാൽ, അതിര മറിയം, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ കാണാം.
/indian-express-malayalam/media/media_files/2025/10/28/idli-kadai-ott-2025-10-28-21-38-36.jpg)
Idli Kadai OTT: ഇഡ്ലി കടൈ
തമിഴ് സൂപ്പർതാരം ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം 'ഇഡ്ലി കടൈ' ഒടിടിയിൽ എത്തി. ധനുഷ് തന്നെ നായകനാകുന്ന ചിത്രത്തിൽ നിത്യ മേനനാണ് നായിക. സത്യ രാജ്, സമുദ്രക്കനി, പാർഥിപൻ, അരുൺ വിജയ്, ശാലിനി പാണ്ഡെ , രാജ് കിരൺ , ഗീത കൈലാസം തുടങ്ങിയവരും സുപ്രധാന വേഷങ്ങളിൽ ചിത്രത്തിലെത്തുന്നു. ചിത്രം നെറ്റ്ഫ്ളിക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/10/23/madhuram-jeevamrutha-bindu-ott-release-date-platform-2025-10-23-13-47-21.jpg)
Madhuram Jeevamrutha Bindu OTT: മധുരം ജീവാമൃത ബിന്ദു
മലയാളത്തിലെ പ്രമുഖ താരങ്ങൾ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ആന്തോളജി ചിത്രം 'മധുരം ജീവാമൃത ബിന്ദു' ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ഷംസു സായിബ, ജെനിത് കച്ചപ്പിള്ളി, പ്രിൻസ് ജോയ്, അപ്പു എൻ ഭട്ടതിരി എന്നിവരാണ് 'മധുരം ജീവാമൃത ബിന്ദു'വിന്റെ സംവിധായകർ. ലാൽ, ദയാന ഹമീദ്, വഫാ ഖദീജ, പുണ്യ എലിസബത്ത്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, ബേസിൽ ജോസഫ്, സൈജു കുറുപ്പ്, സുഹാസിനി മണിരത്നം, മാല പാർവ്വതി തുടങ്ങിയ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. സൈന പ്ലേയിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/11/01/nerariyum-nerath-ott-release-date-platform-2025-11-01-16-33-11.jpg)
Nerariyum Nerath OTT: നേരറിയും നേരത്ത് ഒടിടി
നവാഗതനായ രഞ്ജിത്ത് ജി വി കഥയെഴുതി സംവിധാനം ചെയ്ത നേരറിയും നേരത്ത് ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. യഥാർഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിൽ അഭിറാം രാധാകൃഷ്ണൻ, ഫറ ഷിബ്ല എന്നിവരാണ് നായികാനായകന്മാരായി എത്തുന്നത്. വേണി പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ്. ചിദംബരകൃഷ്ണൻ ആണ് ചിത്രം നിർമ്മിച്ചത്. ഛായാഗ്രഹണം ഉദയൻ അമ്പാടിയും, എഡിറ്റിംഗ് മനു ഷാജുവും ഗാനരചന സന്തോഷ് വർമ്മയും സംഗീതം ടി.എസ്. വിഷ്ണുവും നിർമ്മിച്ചിരിക്കുന്നു. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ചിത്രം ഇപ്പോൾ മനോരമ മാക്സിൽ കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us