/indian-express-malayalam/media/media_files/2025/04/12/sNpxrA2JTRo57DRYNV6K.jpg)
/indian-express-malayalam/media/media_files/2025/04/12/Ckv1U1ciRwEPdkVVqZKc.jpeg)
Daveed OTT: ദാവീദ് ഒടിടി
ആന്റണി വർഗീസിനെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത 'ദാവീദ്' ഒടിടിയിൽ എത്തി. ബോക്സിങ് താരമായാണ് ചിത്രത്തിൽ പെപ്പെ എത്തുന്നത്. ലിജോമോള്‍ ജോസ്, വിജയരാഘവന്, മോ ഇസ്മയില്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ജെസ് കുക്കു, കിച്ചു ടെല്ലസ്, വിനീത് തട്ടില്‍, അച്ചു ബേബി ജോണ്‍, അന്ന രാജന് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ZEE5ൽ ആണ് ദാവീദ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/02/15/painkili-review-highlights-5-250444.jpg)
Painkili OTT: പൈങ്കിളി ഒടിടി
അനശ്വര രാജൻ, സജിൻ ഗോപു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത 'പൈങ്കിളി' ഒടിടിയിലെത്തി. 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ ആണ് പൈങ്കിളിയുടെ തിരക്കഥ ഒരുക്കിയത്. ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മനോരമ മാക്സിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.
/indian-express-malayalam/media/media_files/2024/12/19/udFgEyXd1xhO6LlZi1jT.jpg)
Pravinkoodu Shappu OTT: പ്രാവിന്കൂട് ഷാപ്പ് ഒടിടി
സൗബിന് ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത 'പ്രാവിന്കൂട് ഷാപ്പ്' ഇന്ന് ഒടിടിയിലെത്തി. ഒരു ഷാപ്പില് നടന്ന മരണവും ആ മരണത്തെ ചുറ്റിപറ്റിയുള്ള സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. അൻവർ റഷീദ് എന്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ അൻവർ റഷീദ് ആണ് ചിത്രം നിർമ്മിച്ചത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും വിഷ്ണു വിജയ് സംഗീതവും നിർവഹിച്ചിരിക്കുന്നു. സോണി ലിവിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/04/04/NLEd9FFHWiunr6HHvdaG.jpg)
Machante Maalakha OTT: മച്ചാൻ്റെ മാലാഖ
സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്ത ‘മച്ചാൻ്റെ മാലാഖ' ഒടിടിയിലെത്തി. മനോരമ മാക്സിലൂടെയാണ് മച്ചാന്റെ മാലാഖ ഒടിടിയിൽ എത്തിയിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/04/11/3MoJXibaAsqasrwwJDJY.jpg)
Chhaava OTT: ഛാവ
ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സംഭാജി മഹാരാജായി വിക്കി കൗശൽ വേഷമിട്ട ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രം 'ഛാവ' ഒടിടിയിൽ എത്തി. രശ്മിക മന്ദാന, അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, നീൽ ഭൂപാലം എന്നിവരും ചിത്രത്തിലുണ്ട്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/04/11/WKd69N2zEDgeTNjtjOI2.jpg)
Perusu OTT: പെരുസ്
നവാഗത സംവിധായകൻ ഇളങ്കോ റാം സംവിധാനം ചെയ്ത 'പെരുസു' ഒടിടിയിലെത്തി. വൈഭവ്, സുനിൽ റെഡ്ഡി, സന്താന ഭാരതി, വിടിവി ഗണേഷ്, ദീപ ശങ്കർ എന്നിവർ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത്. ചിത്രമിപ്പോൾ നെറ്റ്ഫ്ളിക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/03/22/cKgb3Iz8eX2TK0Lf3gXA.jpg)
Bad Boyz OTT: ബാഡ് ബോയ്സ്
ഒമർ ലുലു സംവിധാനം ചെയ്ത് റഹ്മാന്, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം, സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിൻ ജോര്‍ജ്, അജു വർഗീസ്, ബാല, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേശ് പിഷാരടി, ഡ്രാക്കുള സുധീർ, സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ, മല്ലിക സുകുമാരൻ, അജയ് വാസുദേവ്, ആരാധ്യ ആൻ എന്നിവർ അഭിനയിച്ച ബാഡ് ബോയ്സ് ഒടിടിയിലെത്തി. ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്സ് എന്നീ പ്ലാറ്റ്ഫോമുകളിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/04/05/Fz9NoJ6xnMw18CGAgP2E.jpg)
Kudumba Sthreeyum Kunjadum Ott: കുടുംബ സ്ത്രീയും കുഞ്ഞാടും
ധ്യാൻ ശ്രീനിവാസൻ നായകനായി കഴിഞ്ഞ വർഷം തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'കുടുംബ സ്ത്രീയും കുഞ്ഞാടും'. മാഹഷ് പി. ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. SunNXT-യിലൂടെയാണ് കുടുംബ സ്ത്രീയും കുഞ്ഞാടും ഒടിടിയിലെത്തിയത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.