/indian-express-malayalam/media/media_files/2024/12/11/NTvdbP8gJRQj83lsfIgX.jpg)
New OTT Release Movies
/indian-express-malayalam/media/media_files/2024/11/06/rua931ytt0A0ky9jz39s.jpg)
Kanakarajyam OTT: കനകരാജ്യം
വർഷങ്ങൾക്കു മുൻപ് ആലപ്പുഴയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി സാഗർ ഒരുക്കിയ കനകരാജ്യം ഒടിടിയിൽ എത്തി. ഇന്ദ്രൻസ്, മുരളി ഗോപി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ശ്രീജിത്ത് രവി, ജോളി ചിറയത്ത്, ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, രാജേഷ് ശർമ്മ, ഉണ്ണി രാജ്, അച്യുതാനന്ദന്, ജയിംസ് ഏലിയ, ഹരീഷ് പേങ്ങൻ, രമ്യ സുരേഷ്, സൈന കൃഷ്ണ, ശ്രീവിദ്യ മുല്ലശ്ശേരി, ആതിര പട്ടേല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ആമസോൺ പ്രൈം വീഡിയോയിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2024/12/05/Tb3atmLiohNi64n8uhdE.jpg)
Qalb OTT: ഖൽബ്
രഞ്ജിത്ത് സജീവ്, നേഹ നസ്നീൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സാജിദ് യാഹിയ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ഖൽബ്.' സാജിദ് യാഹിയയും സുഹൈൽ എം. കോയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. പ്രണയ കഥ പറഞ്ഞ ഖൽബ് ഒടിടിയിൽ എത്തിയിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2024/12/10/Ld1gCFAzHKUZWwesH3qe.jpg)
Kanguva OTT: കങ്കുവ
വലിയ ഹൈപ്പോടെ തിയേറ്ററുകളിലേത്തിയ ചിത്രമാണ് സൂര്യ നായകനായ 'കങ്കുവ.' ഏകദേശം 350 കോടി ബജറ്റിലൊരുങ്ങിയ കങ്കുവ ഇതുവരെ നിർമ്മിക്കപ്പെട്ടതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമകളിലൊന്നാണ്. ആമസോൺ പ്രൈം വീഡിയോയിൽ കങ്കുവ സ്ട്രീമിംഗ് ആരംഭിച്ചു.
/indian-express-malayalam/media/media_files/2024/12/10/yG8tP2Q98FJO8l3RipdN.jpg)
Thangalaan OTT: തങ്കലാൻ
ചിയാൻ വിക്രം നായകനായ ബ്രഹ്മാണ്ഡ ചിത്രം 'തങ്കലാൻ' ഒടിടിയിലെത്തി. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ വിക്രമിനൊപ്പം മാളവിക മോഹനൻ, പശുപതി, പാർവതി തിരുവോത്ത്, ഡാനിയൽ, ഹരികൃഷ്ണൻ അൻബുദുരൈ എന്നിവരുമുണ്ട്. നെറ്റ്ഫ്ളിക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2024/12/06/S3YxpUIq9p8ew1falGOV.jpg)
Family OTT: ഫാമിലി
വിനയ് ഫോർട്ട്, ദിവ്യ പ്രഭ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത 'ഫാമിലി' ഒടിടിയിൽ എത്തി. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള ഒരു കേരളീയ ഗ്രാമം പശ്ചാത്തലമാക്കുന്ന ചിത്രം നാട്ടുജീവിതത്തിലെ പരസ്പര വൈരുദ്ധ്യങ്ങളാണ് തിരശീലയിലെത്തിക്കുന്നത്. മനോരമ മാക്സിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2024/11/29/eRS1VJJUmjmUpAW9gIhd.jpg)
Amaran OTT: അമരൻ
ശിവകാർത്തികേയനും സായ് പല്ലവിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ അമരൻ ഒടിടിയിൽ കാണാം. മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ . ഭുവൻ അറോറ, രാഹുല്‍ ബോസ്, ലല്ലു, ശ്രീകുമാര്‍, ശ്യാമപ്രസാദ്, ശ്യാം മോഹൻ, ഗീതു കൈലാസം, വികാസ് ബംഗര്‍, മിര്‍ സല്മാൻ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. നെറ്റ്ഫ്ളിക്സിൽ ചിത്രം ലഭ്യമാണ്.
/indian-express-malayalam/media/media_files/2024/11/25/zTYZtRjwzEmTBEg2NQrm.jpg)
Her OTT: ഹെർ
ഉര്‍വശി, പാര്‍വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശന്, ലിജോമോൾ ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ഹെർ ഒടിടിയിൽ എത്തി. ഫ്രൈഡേ, ലോ പോയിന്റ് എന്നീ സിനിമകൾക്കു ശേഷം ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അഞ്ച് സ്ത്രീകളുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ഹെർ പറയുന്നത്. മനോരമ മാക്സിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/Dl6rtPQHXUZH73wcO5ef.jpg)
Jigra OTT: ജിഗ്ര
വാസൻ ബാല സംവിധാനം ചെയ്ത ആലിയ ഭട്ടിൻ്റെ ആക്ഷൻ ത്രില്ലർ ചിത്രം ജിഗ്ര ഒടിടിയിൽ. തടവിൽ നിന്ന് തൻ്റെ സഹോദരനെ രക്ഷിക്കാനുള്ള ഒരു യുവതിയുടെ ദൗത്യമാണ് ചിത്രത്തിന്റെ പ്രമേയം. ജിഗ്ര ഇപ്പോൾ നെറ്റ്ഫ്ളിക്സിൽ കാണാം.
/indian-express-malayalam/media/media_files/2024/11/01/76Wh4PZF7BIzsDjDcCSm.jpg)
Lucky Baskhar OTT: ലക്കി ഭാസ്കർ
ദുൽഖർ സൽമാനെ നായകനായി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ഏറ്റവും പുതിയ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കർ' ഒടിടിയിൽ കാണാം. 1980-1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണിത്. നെറ്റ്ഫ്ളിക്സിൽ ലക്കി ഭാസ്കർ ലഭ്യമാണ്.
/indian-express-malayalam/media/media_files/2024/11/24/4exGqH1KETlj7pPBtVsv.jpg)
Porattu Nadakam OTT: പൊറാട്ട് നാടകം
സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്ത 'പൊറാട്ട് നാടകം' ആമസോൺ പ്രൈം വീഡിയോയിൽ കാണാം.
/indian-express-malayalam/media/media_files/2024/12/11/H0QCrgd6psyb6PHriTIq.jpg)
Sikandar ka Muqaddar OTT: സിക്കന്ദർ കാ മുഖദ്ദർ
നീരജ് പാണ്ഡെ സംവിധാനം ചെയ്ത സിക്കന്ദർ കാ മുഖദ്ദർ ഒടിടിയിൽ എത്തി. അവിനാശ് തിവാരി, ദിവ്യ ദത്ത്, തമന്ന ഭാട്ടിയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം നെറ്റ്ഫ്ളിക്സിൽ ലഭ്യമാണ്.
/indian-express-malayalam/media/media_files/2024/12/11/TPaYzWrD57CWGqHdi7q4.jpg)
Parachute OTT: പാരച്യൂട്ട്
കിഷോർ, കനി, കൃഷ്ണ കുലശേഖരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പാരച്യൂട്ട്' ഒടിടിയിൽ എത്തി. റാസു രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'പാരച്യൂട്ട്' പറയുന്നത് രണ്ടു കുട്ടികളുടെ തിരോധാനത്തെ കുറിച്ചാണ്. ഡിസ്നി+ ഹോട്ട്സ്റ്റാറിൽ ഈ സീരീസ് കാണാം.
/indian-express-malayalam/media/media_files/2024/11/23/p0SAf5VEljfgLeeFVAoI.jpg)
Secret OTT: സീക്രട്ട്
ധ്യാൻ ശ്രീനിവാസനെ നായകനാക്കി എസ്.എൻ സ്വാമി സംവിധാനം ചെയ്ത 'സീക്രട്ട്' ഇപ്പോൾ ഒടിടിയിൽ കാണാം. മനോരമ മാക്സിലും ആമസോൺ പ്രൈമിലും ചിത്രം ലഭ്യമാണ്.
/indian-express-malayalam/media/media_files/2024/12/04/85B34wvlFPNhwn2G5HyT.jpg)
Agathokakological OTT: അഗാതോകാക്കൊലോജിക്കൽ
മക്ബൂല്‍ സല്‍മാനും ലിയോണ ലിഷോയും പ്രധാന വേഷങ്ങളിലെത്തുന്ന അഗാതോകാക്കൊലോജിക്കൽ സംവിധാനം ചെയ്തിരിക്കുന്നത് ഡിഡി വെങ്കിടേഷാണ്. മനോരമ മാക്സിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2024/11/22/ekmBRBu5REW2asnCErlf.jpg)
Thekku Vadakku OTT: തെക്ക് വടക്ക്
വിനായകൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി പ്രേം ശങ്കർ സംവിധാനം ചെയ്യുന്ന 'തെക്ക് വടക്ക്' ഒടിടിയിൽ എത്തിയിരിക്കുകയാണ്. എസ്. ഹരീഷ് എഴുതിയ രാത്രി കാവൽ എന്ന കഥയെ ആസ്പദമാക്കിയാണ് തെക്ക് വടക്ക് ഒരുക്കിയത്. ഹരീഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. മനോരമ മാക്സിലും ആമസോൺ പ്രൈമിലും ചിത്രം ലഭ്യമാണ്.
/indian-express-malayalam/media/media_files/2024/11/23/yy8Jw4st0Ei46kuvwpk8.jpg)
Idiyan Chandu OTT: ഇടിയൻ ചന്തു
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ ഇടിയൻ ചന്തു ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ശ്രീജിത്ത് വിജയൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. ചന്തു സലിം കുമാർ വില്ലനായെത്തുന്ന ചിത്രം കൂടിയാണിത്. ആമസോൺ പ്രൈമിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2024/11/03/H36TepydRSaG89gzF8N6.jpg)
Gumasthan OTT: ഗുമസ്തൻ
ബിബിൻ ജോർജ്, ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, അമല്‍ കെ. ജോബി സംവിധാനം ചെയ്ത ചിത്രമാണ് 'ഗുമസ്തന്.' ജെയ്സ് ജോസാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ ഗുമസ്തനെ അവതരിപ്പിക്കുന്നത്. ആമസോൺ പ്രൈമിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2024/11/15/dD1iN3K8jKZmRwpyzwGY.jpg)
Kurukku OTT: കുരുക്ക്
നവാഗതനായ അഭിജിത്ത് നൂറാണി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ക്രൈം തില്ലർ ചിത്രമാണ് 'കുരുക്ക്'. തലസ്ഥാനനഗരിയെ നടുക്കിയ ഒരു ഇരട്ടക്കൊലപാതകത്തിൻ്റെ കുരുക്കഴിക്കാൻ ശ്രമിക്കുന്ന സമർത്ഥനായ പൊലീസ് ഉദ്യോഗസ്ഥൻ്റെ കഥയാണ് ചിത്രം പറയുന്നത്. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം ലഭ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.