/indian-express-malayalam/media/media_files/2025/12/11/new-ott-release-streaming-today-feminichi-fathima-kaantha-2025-12-11-19-55-43.jpg)
New OTT Release Streaming Today: ഇന്ന് ഏറ്റവും പുതിയ രണ്ടുചിത്രങ്ങൾ കൂടി ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ദുൽഖർ സൽമാന്റെ കാന്ത, അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും നിരവധി അവാർഡുകൾ വാങ്ങിക്കൂട്ടിയ ഫെമിനിച്ചി ഫാത്തിമ എന്നിവയാണ് ഇന്ന് ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
Kaantha OTT: കാന്ത
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സെല്‍വമണി സെല്‍വരാജ് എഴുതി സംവിധാനം ചെയ്ത 'കാന്ത' ഒടിടിയിലെത്തി. സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലുണ്ട്.
ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസും റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് നിർമാതാക്കൾ. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ടി.കെ മഹാദേവന്‍ എന്ന സിനിമ താരത്തിന്റെ വേഷമാണ് ദുൽഖർ അവതരിപ്പിച്ചത്.
Also Read: കാത്തിരുന്ന കംബാക്ക് കളറായോ? ഒറ്റ ദിവസം, മൂന്നു മില്യൺ വ്യൂസുമായി ദിലീപിന്റെ 'ഭഭബ' ട്രെയിലർ
പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് റാണ ചിത്രത്തിലെത്തുന്നത്. 'ലക്കി ഭാസ്‌കറി'ന് ശേഷം ദുല്‍ഖര്‍ നായകനായ ചിത്രം തമിഴിനു പുറമേ, മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങിയിരുന്നു. ഛായാഗ്രഹണം: ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം: ഝാനു ചന്റര്‍, എഡിറ്റര്‍: ലവെലിന്‍ ആന്റണി ഗോണ്‍സാല്‍വേസ്, കലാസംവിധാനം: രാമലിംഗം, വസ്ത്രാലങ്കാരം: പൂജിത തടികൊണ്ട എന്നിവർ നിർവഹിച്ചിരിക്കുന്നു.
Also Read: ഇതെനിക്ക് മലയാളത്തിലേക്ക് തിരികെ വരാനുള്ള സമയം: രജിത് കപൂർ
നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിങ് ആരംഭിച്ചു. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം കാണാനാകും.
Feminichi Fathima OTT: ഫെമിനിച്ചി ഫാത്തിമ
ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ച ചിത്രമാണ് 'ഫെമിനിച്ചി ഫാത്തിമ'. നിരവധി അന്താരാഷ്ട്ര-ദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.
എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും തമർ കെവിയും ചേർന്ന് നിർമിച്ച ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. തിയേറ്ററുകളിലേക്ക് എത്തുന്നതിനു മുൻപ് തന്നെ ഫെമിനിച്ചി ഫാത്തിമ ശ്രദ്ധേയമായ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു. അടുത്തിടെ പ്രഖ്യാപിച്ച കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ, മികച്ച നടിക്കുള്ള പുരസ്കാരം ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തിയ ഷംല ഹംസയ്ക്ക് ലഭിച്ചിരുന്നു.
Also Read: എത്രകാലം കാത്തിരുന്നു, ഒടുവിലത് സംഭവിച്ചു; ശോഭനയ്ക്ക് ഒപ്പം അജു വർഗീസ്
ഒരു പുതിയ കിടക്ക എന്ന ഫാത്തിമയുടെ അടിസ്ഥാനപരമായ ആഗ്രഹവും, അതിനായുള്ള അവളുടെ പോരാട്ടവുമാണ് സിനിമയുടെ കാതൽ. തീരാപ്പണികൾക്ക് ശേഷം നടുവേദനയില്ലാതെ, സമാധാനത്തോടെ ഒന്നുറങ്ങാനുള്ള അവളുടെ ആഗ്രഹം ഒരു മനുഷ്യാവകാശ പോരാട്ടമായി മാറുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് പ്രിൻസ് ഫ്രാൻസിസാണ്. പശ്ചാത്തല സംഗീതം ഷിയാദ് കബീറും, സൗണ്ട് ഡിസൈൻ ലോ എൻഡ് സ്റ്റുഡിയോയും കൈകാര്യം ചെയ്തിരിക്കുന്നു.
Also Read: ഐശ്വര്യറായ് മുതൽ മഞ്ജുവാര്യർ വരെ; താരസുന്ദരിമാർ ഒരുമിച്ച്, ഇതിലിപ്പോ ആരെ നോക്കുമെന്ന് ആരാധകർ
മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ചിത്രം ഇപ്പോൾ മനോരമ മാക്സിൽ കാണാം.
Also Read: മീന, നിവിൻ പോളി, നരേൻ, വിജയ് സേതുപതി, ലിയോണ; പുതിയ തുടക്കം കുറിച്ച് താരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us