/indian-express-malayalam/media/media_files/2025/11/20/new-ott-release-starts-streaming-today-2025-11-20-14-23-11.jpg)
New OTT Release Starts Streaming Today: പുത്തൻ സിനിമകളുടെ റിലീസുമായി മറ്റൊരു വെള്ളിയാഴ്ച കൂടി എത്തുന്നു. വിലായത്ത് ബുദ്ധ, എക്കോ, ദി ഫെയ്സ് ഓഫ് ഫെയിസ് ലെസ്സ് എന്നിങ്ങനെ മൂന്നു ചിത്രങ്ങളാണ് ഈ ആഴ്ച തിയേറ്ററിലേക്ക് എത്തുന്നത്. അതേസമയം, പുത്തൻ സിനിമകളുടെ ചാകരയാണ് ഒടിടിയിലും പ്രേക്ഷകരെ കാത്തിരിക്കുന്നത്.
ഇന്ന് അർദ്ധരാത്രിയോടെ ഒടിടി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ ഏതൊക്കെ എന്നു നോക്കാം.
Also Read: ഈ ലാൽ അങ്കിളിന്റെ ഒരു കാര്യം; മോഹന്‍ലാലുമായുള്ള ചാറ്റ് പങ്കുവെച്ച് എസ്തര്‍
Private OTT: പ്രൈവറ്റ്
ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആൻ്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോൺ രചനയും സംവിധാനവും നിർവ്വഹിച്ച 'പ്രൈവറ്റ്' ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും. 'ലെറ്റ്സ് ഗോ ഫോർ എ വാക്ക്' എന്ന ടാഗ്‌ലൈനോടെ എത്തിയ ചിത്രത്തിൽ ബാലൻ മാരാർ ആയി ഇന്ദ്രൻസും അഷിത ബീഗമായി മീനാക്ഷിയും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വച്ചത്.
സി ഫാക്ടര്‍ ദ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയുടെ ബാനറില്‍ വി.കെ. ഷബീർ ആണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത് നവാഗതനായ അശ്വിന്‍ സത്യയാണ്. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ഇന്ന് അർദ്ധരാത്രിയോടെ മനോരമ മാക്സിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
Also Read: ദേ! ളോഹക്കു അകത്തു സാത്താൻ! ഇങ്ങേരു വള്ളി ഉണ്ടാക്കാത്ത സിനിമ ഇല്ല; ജിനുവിനെ ട്രോളി എവിനും കെവിനും
Shades of Life OTT: ഷെയ്ഡ്സ് ഓഫ് ലൈഫ്
ആന്തോളജി ചിത്രം 'ഷെയ്ഡ്സ് ഓഫ് ലൈഫ്' ഒടിടി റിലീസിനൊരുങ്ങുന്നു. പാമ്പും കയറും, വേൽ, കളവ്, റൂഹ് എന്നീ നാലു ചെറുസിനിമകളാണ് ഈ ആന്തോളജി ചിത്രത്തിലുള്ളത്. ജീവിതത്തിന്റെ നിറഭേദങ്ങൾ പ്രമേയമാക്കി നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
നിയാസ് ബക്കർ, കുമാർ സുനിൽ, ദാസൻ കോങ്ങാട്, അബു വളയംകുളം, ഭാസ്‌ക്കർ അരവിന്ദ്, ടെലിഫോൺ രാജ്, സത്യന്‍ പ്രഭാപുരം, സ്വാതി മോഹനൻ, കാർത്തിക്, സാമി, രാജീവ് പിള്ളത്ത്, സക്കറിയ, ശ്രീജ കെ. ദാസ്, ആതിര സുരേഷ്, ഉത്തര, രമണി മഞ്ചേരി, സലീഷ ശങ്കർ, ബിനി, ബേബി സൗപർണിക, നിരുപമ രാജീവ്, ശിവദ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
സുദേവൻ, വിജീഷ് തോട്ടിങ്കൽ, നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ് എന്നിവരാണ് ചിത്രത്തിന്റെ രചന. ക്ലാസിക് മീഡിയ എന്റർടൈന്മെന്റ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷിഹാബ് ഓങ്ങല്ലൂർ ഛായാഗ്രഹണം നിർവഹിക്കുന്നു. ഡോക്ടർ താര ജയശങ്കർ, ഗണേഷ് മലയത്ത്, ഫൈസൽ പൊന്നാനി, പൊന്മണി, ജയദേവൻ അലനല്ലൂർ എന്നിവർ എഴുതിയ വരികൾക്ക് ബിജിപാൽ, വിഷ്ണു ശിവശങ്കർ, ജയദേവൻ അലനല്ലൂർ എന്നിവരാണ് സംഗീതം പകർന്നത്. അനുരാധ ശ്രീറാം, സിത്താര കൃഷ്ണകുമാർ, പ്രണവ് സി.പി., റാസ റസാഖ്, യൂനായിസോ, ജയദേവൻ അലനലൂർ എന്നിവരാണ് ഗായകർ. പഞ്ചാത്തല സംഗീതം- പി.എസ്. ജയഹരി, വിഷ്ണു ശിവശങ്കർ, സാം സൈമൺ ജോർജ്, എഡിറ്റിംഗ്- സച്ചിൻ സത്യ, ഷബീർ എൽ.പി., അശ്വിന്‍ ബാബു.
മനോരമ മാക്സിൽ ഇന്ന് അർദ്ധരാത്രിയോടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
Bison OTT: ബൈസൺ
ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ 'ബൈസൺ കാലമാടൻ' ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും. അനുപമ പരമേശ്വരൻ നായികയായി എത്തുന്ന ചിത്രത്തിൽ മലയാളി താരങ്ങളായ രജിഷ വിജയൻ, ലാൽ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.
കബഡി കളിക്കാരനായി ധ്രുവ് എത്തുന്ന ബൈസൺ സ്പോർട്സ് ഡ്രാമ വിഭാഗത്തിൽപെട്ട ചിത്രമാണ്. അർജുന അവാർഡ് ജേതാവും ഇന്ത്യൻ കബഡി താരവുമായിരുന്ന മനതി ഗണേശന്റെ ജീവിതകഥയാണ് സിനിമയുടെ പ്രചോദനമെങ്കിലും ഇത് മനതി ഗണേശന്റെ ജീവിചരിത്ര കഥയല്ല. ബൈസണിന്റെ പ്രമേയം സാങ്കല്‍പിക കഥയായിരിക്കും എന്ന് സംവിധായകൻ മാരി സെല്‍വരാജ് തന്നെ വ്യക്തമാക്കിയിരുന്നു.
നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഇന്ന് അർദ്ധരാത്രിയോടെ ബൈസൺ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
Thelivu Sahitham OTT: തെളിവ് സഹിതം
സക്കീർ മണ്ണാർമല സംവിധാനം ചെയ്ത 'തെളിവ് സഹിതം' ഒടിടി റിലീസിനൊരുങ്ങുന്നു. നിഷാന്ത് സാഗർ, മേജർ രവി, അബു സലീം, രാജേഷ് ശർമ, നിർമൽ പാലാഴി, പ്രദീപ് ബാലൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. പുതുമുഖങ്ങളായ ഗ്രീഷ്മ ജോയ്, നിദ, മാളവിക അനിൽ കുമാർ, ഷൌക്കത്ത് അലി, ബിച്ചാൽ മുഹമ്മദ്, കൃഷ്ണദാസ് പൂന്താനം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
ജോളി വുഡ് മൂവീസിന്റെ ബാനറിൽ, ജോളി ലോനപ്പൻ ആണ് ചിത്രം നിർമിച്ചത്. ആളൊരുക്കം, സബാഷ് ചന്ദ്രബോസ് എന്നീ ചിത്രങ്ങൾക്കു ശേഷം ജോളി ലോനപ്പൻ നിർമിച്ച ചിത്രമാണിത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷഫീഖ് കാരാട് ആണ്.
എൽദോ ഐസക് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സായി ബാലൻ സംഗീതവും, അശ്വിൻ രാജ് എഡിറ്റിങും കൈകാര്യം ചെയ്തിരിക്കുന്നു. സുനിൽ എസ് പൂരത്തിന്റതാണ് വരികൾ. അതുൽ നറുകര, സായി ബാലൻ, സുര, ദാസൻ, തുടങ്ങിയവരാണ് ഗായകർ. മനോരമ മാക്സിൽ ഇന്ന് അർദ്ധരാത്രിയോടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
Also Read: 23 വർഷത്തെ സിനിമാജീവിതം; പൃഥ്വിരാജിന്റെ ആകെ ആസ്തി എത്രയെന്നറിയാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us