/indian-express-malayalam/media/media_files/2025/11/20/new-ott-release-starts-streaming-today-fi-2025-11-20-14-35-39.jpg)
New OTT Release Starts Streaming Today: ഒരുപിടി പുതിയ ചിത്രങ്ങൾ കൂടി ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ സ്ട്രീമിംഗ് ആരംഭിച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ഏതൊക്കെയെന്നു നോക്കാം.
Also Read: ഈ ലാൽ അങ്കിളിന്റെ ഒരു കാര്യം; മോഹന്‍ലാലുമായുള്ള ചാറ്റ് പങ്കുവെച്ച് എസ്തര്‍
Bison OTT: ബൈസൺ
ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ 'ബൈസൺ കാലമാടൻ' ഒടിടിയിലെത്തി. അനുപമ പരമേശ്വരൻ നായികയായി എത്തുന്ന ചിത്രത്തിൽ മലയാളി താരങ്ങളായ രജിഷ വിജയൻ, ലാൽ എന്നിവരും ചിത്രത്തിലുണ്ട്.
അർജുന അവാർഡ് ജേതാവും ഇന്ത്യൻ കബഡി താരവുമായിരുന്ന മനതി ഗണേശന്റെ ജീവിതകഥയാണ് സിനിമയുടെ പ്രചോദനമെങ്കിലും ഇത് മനതി ഗണേശന്റെ ജീവിചരിത്ര കഥയല്ല. ബൈസണിന്റെ പ്രമേയം സാങ്കല്‍പിക കഥയായിരിക്കും എന്ന് സംവിധായകൻ മാരി സെല്‍വരാജ് തന്നെ വ്യക്തമാക്കിയിരുന്നു.
നെറ്റ്ഫ്ലിക്സിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
Private OTT: പ്രൈവറ്റ്
ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആൻ്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോൺ രചനയും സംവിധാനവും നിർവ്വഹിച്ച 'പ്രൈവറ്റ്' ഒടിടിയിലെത്തി.
ലെറ്റ്സ് ഗോ ഫോർ എ വാക്ക് എന്ന ടാഗ്‌ലൈനോടെ എത്തിയ ചിത്രത്തിൽ ബാലൻ മാരാർ ആയി ഇന്ദ്രൻസും അഷിത ബീഗമായി മീനാക്ഷിയും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വച്ചത്.
സി ഫാക്ടര്‍ ദ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയുടെ ബാനറില്‍ വി.കെ. ഷബീർ ആണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത് നവാഗതനായ അശ്വിന്‍ സത്യയാണ്. മനോരമ മാക്സിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.
Also Read: ദേ! ളോഹക്കു അകത്തു സാത്താൻ! ഇങ്ങേരു വള്ളി ഉണ്ടാക്കാത്ത സിനിമ ഇല്ല; ജിനുവിനെ ട്രോളി എവിനും കെവിനും
Shades of Life OTT: ഷെയ്ഡ്സ് ഓഫ് ലൈഫ്
ആന്തോളജി ചിത്രം 'ഷെയ്ഡ്സ് ഓഫ് ലൈഫ്' ഒടിടിയിലെത്തി. പാമ്പും കയറും, വേൽ, കളവ്, റൂഹ് എന്നീ നാലു ചെറുസിനിമകളാണ് ഈ ആന്തോളജി ചിത്രത്തിലുള്ളത്. ജീവിതത്തിന്റെ നിറഭേദങ്ങൾ പ്രമേയമാക്കി നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
നിയാസ് ബക്കർ, കുമാർ സുനിൽ, ദാസൻ കോങ്ങാട്, അബു വളയംകുളം, ഭാസ്‌ക്കർ അരവിന്ദ്, ടെലിഫോൺ രാജ്, സത്യന്‍ പ്രഭാപുരം, സ്വാതി മോഹനൻ, കാർത്തിക്, സാമി, രാജീവ് പിള്ളത്ത്, സക്കറിയ, ശ്രീജ കെ. ദാസ്, ആതിര സുരേഷ്, ഉത്തര, രമണി മഞ്ചേരി, സലീഷ ശങ്കർ, ബിനി, ബേബി സൗപർണിക, നിരുപമ രാജീവ്, ശിവദ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
സുദേവൻ, വിജീഷ് തോട്ടിങ്കൽ, നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ് എന്നിവരാണ് ചിത്രത്തിന്റെ രചന. ക്ലാസിക് മീഡിയ എന്റർടൈന്മെന്റ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷിഹാബ് ഓങ്ങല്ലൂർ ഛായാഗ്രഹണം നിർവഹിക്കുന്നു. മനോരമ മാക്സിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.
Also Read: 23 വർഷത്തെ സിനിമാജീവിതം; പൃഥ്വിരാജിന്റെ ആകെ ആസ്തി എത്രയെന്നറിയാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us