/indian-express-malayalam/media/media_files/2025/07/26/ott-this-week-2025-07-26-18-21-19.jpg)
This Week Ott Releases
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരുപിടി മികച്ച ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി ഒടിടിയിൽ എത്തി. മലയാളം അടക്കം വിവിധ ഭാഷകളിലായി സ്ട്രീമിങ് ആരംഭിച്ച ചിത്രങ്ങളും പ്ലാറ്റ്ഫോമുകളും അറിയാം.
Samshayam OTT: സംശയം
വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജേഷ് രവി സംവിധാനം ചെയ്ത ചിത്രമാണ് 'സംശയം'. രാജേഷ് രവി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത്. വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ എന്നിവർക്കൊപ്പം ലിജോമോള്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. 1895 സ്റ്റുഡിയോസിന്റെ ബാനറിൽ സുരാജ് പി.എസ്, ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്നാണ് 'സംശയം' നിർമ്മിച്ചിരിക്കുന്നത്. ചിത്രം മനോരമ മാക്സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.
Ronth OTT: റോന്ത്
ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'റോന്ത്.' ഷാഹി കബീർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം മികച്ച പ്രതികരണമായിരുന്നു നേടിയത്. ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിനു ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോന്ത്. ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജം​ഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിയോഹോട്ട്സ്റ്റാറിലൂടെയാണ് റോന്ത് ഒടിടിയിലെത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.
Also Read: സിനിമാമേഖലയിലെ പലരുടെയും നട്ടെല്ല് ബാങ്ക് ബാലൻസുമായി കണക്റ്റഡാണ്; വിമർശനവുമായി വിധു വിനോദ് ചോപ്ര
Sarzameen OTT: സർസമീൻ
മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ബോളിവുഡ് ചിത്രമാണ് 'സർസമീൻ'. പൃഥ്വിരാജിനൊപ്പം കജോളും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടൻ ബൊമൻ ഇറാനിയുടെ മകൻ കയോസ് ഇറാനിയാണ്. ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹറാണ് ചിത്രം നിർമ്മിക്കുന്നത്. ബോളിവുഡ് താരമായ സെയ്‌ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ ആണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. കശ്മീർ താഴ്‌വരയിലെ ഭീകരവാദവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ. സൈനികനായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ജിയോ ഹോട്സ്റ്റാറിലൂടെ ചിത്രം നേരിട്ട് ഒടിടിയിലേക്കാണ് റിലീസിനെത്തിയത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.
Kannappa OTT:കണ്ണപ്പ
വിഷ്ണു മഞ്ചു, മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ്, മോഹന്‍ ബാബു, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍, മധുബാല എന്നിങ്ങനെ വലിയ താരനിര അണിനിരന്ന ചിത്രമാണ് ബിഗ് ബജറ്റനിലൊരുങ്ങിയ കണ്ണപ്പ. മലയാളം അടക്കം വിവിധ ഭാഷകളിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കണ്ണപ്പ് ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്.
Also Read: New malayalam OTT Releases: മനോരമ മാക്സിൽ കാണാം പുതിയ 10 മലയാള ചിത്രങ്ങൾ
Mandala Murders OTT: മണ്ഡലാ മർഡേഴ്സ്
ഗോപി പുത്രൻ സംവിധാനം ചെയ്ത വെബ് സീരീസ് മണ്ഡലാ മർഡേഴ്സ് ഒടിടിയിലെത്തി. വാണി കപൂർ, സുർവീൻ ചൗള, സാമി ജോനാസ് എന്നിവരാണ് സീരീസിൽ പ്രധാന വേഷത്തിലെത്തുന്നത്. മണ്ഡലാ മർഡേഴ്സ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.
Read More: New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തിയ 7 പുതിയ ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us