scorecardresearch

New OTT Release: ആ മലയാള ചിത്രം ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലേക്ക്

Memory Plus OTT Release Date & Platform: അനീഷ് ജി. മേനോനും 'ആനന്ദം' ഫെയിം അനു ആന്റണിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ആ മലയാളചിത്രം ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും

Memory Plus OTT Release Date & Platform: അനീഷ് ജി. മേനോനും 'ആനന്ദം' ഫെയിം അനു ആന്റണിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ആ മലയാളചിത്രം ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Memory Plus OTT Release Date Platform 1

Memory Plus OTT Release Date & Platform: 2024 ഓഗസ്റ്റിൽ തീയേറ്ററുകളിൽ എത്തിയ മലയാള ചിത്രം 'മെമ്മറി പ്ലസ്' ഒടിടി റിലീസിനായി തയ്യാറെടുക്കുന്നു. കെ.ടി. മൻസൂർ സംവിധാനം ചെയ്ത ഈ ചിത്രം വേറിട്ട പ്രമേയം കൊണ്ടും മികച്ച പ്രകടനങ്ങൾ കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. 

Advertisment

Also Read: കൈകോർത്ത് കൃതി സനോണും കബീറും; സഹോദരിയുടെ വിവാഹവേദിയിൽ പ്രണയം വെളിപ്പെടുത്തി നടി?

അനീഷ് ജി. മേനോൻ നായകനായി എത്തിയ ചിത്രത്തിൽ 'ആനന്ദം' ഫെയിം അനു ആന്റണിയാണ് നായിക. ഇവരെ കൂടാതെ മലയാളത്തിലെ പ്രമുഖ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.  സ്മിനു സിജോ, നവാസ് വള്ളിക്കുന്ന്, ഉണ്ണിരാജൻ, നസീർ സംക്രാന്തി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന അഭിനേതാക്കൾ. 

Also Read: സ്വന്തമാക്കിയത് ഫ്രീയായി 430 വിമാനയാത്രകളും 15 ലക്ഷത്തിന്റെ ആഭരണങ്ങളും; ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകൾ വെറുതെ കളയരുതേ!

ഒന്നര വർഷത്തിനു ശേഷമാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് എത്തുന്നത്. കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലൊരുക്കിയ ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശങ്ങൾ സ്വന്തമാക്കിയത്  പ്രമുഖ ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ മനോരമ മാക്സ് ആണ്.

Also Read: നാഷണൽ ക്രഷ് മാത്രമല്ല; കുടകിൽ ഏറ്റവും കൂടുതൽ ടാക്സ് അടക്കുന്നതും രശ്മിക തന്നെ

ഇന്ന് അർദ്ധരാത്രിയോടെ ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. 

Also Read: എന്ത് ഭംഗിയാ ഇവരെയിങ്ങനെ കാണാൻ; ഇത് മമ്മൂക്കയുടെയും ലാലേട്ടന്റെയും 'സർവ്വംമായ' 

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: