/indian-express-malayalam/media/media_files/2025/11/06/karam-ott-release-date-platform-manoramamax-2025-11-06-11-56-40.jpg)
Karam OTT Release Date & Platform
Karam OTT Release Date & Platform: നോബിള്‍ ബാബുവിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത കരം ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും. വിനീതിന്റെ പതിവു സ്റ്റൈലിൽ നിന്നുമാറി ഒരു ആക്ഷന്‍ ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 25-നായിരുന്നു ചിത്രം റിലീസിനെത്തിയത്.
'ഹൃദയം', 'വര്‍ഷങ്ങള്‍ക്കുശേഷം' എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്‌മണ്യവും ചേര്‍ന്ന് നിര്‍മിച്ച ചിത്രമാണിത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. 'ആനന്ദം', 'ഹെലന്‍' എന്നീ ചിത്രങ്ങള്‍ക്കുശേഷമാണ് വിനീത് വീണ്ടും നിര്‍മാതാവിന്റെ കുപ്പായമണിഞ്ഞ ചിത്രമെന്ന സവിശേഷതയുമുണ്ട്.
Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ
കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന നോബിള്‍ ബാബു, ഓഡ്രി മിറിയം, രേഷ്മ സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം മനോജ് കെ. ജയന്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിഷ്ണു ജി. വാരിയര്‍, ജോണി ആന്റണി, ശ്വേത മേനോൻ എന്നിവരും ചിത്രത്തിലുണ്ട്.
Also Read: നിലപാടുകളുടെ രാജകുമാരി, ബോൾഡാണ് ഈ നടി; ആളെ മനസ്സിലായോ?
ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണവും ഷാൻ സംഗീതസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. രഞ്ജന്‍ എബ്രഹാമാണ് എഡിറ്റിങ്.
Also Read:
മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഇന്ന് അർദ്ധരാത്രിയോടെ ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
Also Read: വരുന്നു, അഭിനയിക്കുന്നു, ക്യാഷ് വാങ്ങുന്നു, നാട് വിടുന്നു; ഇങ്ങനെയൊരു നടൻ വേറെ കാണില്ല!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us