/indian-express-malayalam/media/media_files/2025/01/06/LxyEoEtynynUqCSqNnBS.jpg)
Malayalam, Tamil & Hindi New OTT release January 2025:
malayalam, Tamil & Hindi New OTT release January 2025: മലയാള സിനിമകൾക്ക് മുൻപെങ്ങുമില്ലാത്ത വിധമുള്ള സ്വീകാര്യതയാണ് ഇന്ന് ഒടിടി പ്ലാറ്റ്ഫോമുകളിൽ ലഭിക്കുന്നത്. അതിനാൽ തന്നെ, പുതിയ ചിത്രങ്ങളുടെ ഒടിടി റിലീസിനായി കാത്തിരിക്കുന്ന വലിയൊരുകൂട്ടം പ്രേക്ഷകസമൂഹം തന്നെ ഇന്നുണ്ട്. ജനുവരി മാസം ഒടിടിയിലെത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ ഏതെന്നു നോക്കാം.
All we imagine as light OTT: ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്
മലയാളി താരങ്ങളായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. തിയറ്റര്‍ റിലീസിന് പിന്നാലെ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ ഇപ്പോൾ ചിത്രം കാണാം.
Kadakan OTT: കടകൻ
ഹക്കിം ഷാജഹാന്‍ പ്രധാന വേഷത്തിലെത്തിയ കടകന്‍ ഒടിടിയിലേക്ക് എത്തുകയാണ്. മലപ്പുറത്തെ മണ്ണ് മാഫിയയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സോന ഒലിക്കല്‍, ശരത്ത്, ഫാഹിസ് ബിന്‍ റിഫായ്, നിര്‍മല്‍ പാലാഴി, ഹരിശ്രീ അശോകന്‍, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. സണ്‍ നെക്സ്റ്റ്, ഒടിടി പ്ലേ എന്നിവയിൽ ചിത്രം കാണാം.
Pani OTT: പണി
ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത മലയാളം ആക്ഷൻ ത്രില്ലർ ചിത്രമായ പണിയുടെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് സോണി ലിവ് ആണ്. ജനുവരി 16ന് ചിത്രം ഒടിടിയിൽ എത്തും.
Oshana OTT: ഓശാന
ധ്യാന്‍ ശ്രീനിവാസന്‍, അല്‍ത്താഫ് സലിം എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഓശാന. എം വി മനോജ് സംവിധാനം ചെയ്ത ചിത്രത്തില്‍ വര്‍ഷ വിശ്വനാഥ്, ബാലാജി ജയരാജന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മനോരമ മാക്സിൽ ചിത്രം കാണാം.
I am Kathalan OTT: ഐ ആം കാതലൻ
പ്രേമലുവിനു ശേഷം മലയാളികളുടെ പ്രിയപ്പെട്ട യുവതാരം നസ്‌ലെനും സംവിധായകൻ ഗിരീഷ് എ.ഡിയും കൈകോർത്ത ചിത്രമാണ് ഐ ആം കാതലൻ. ഒരു ഹാക്കറുടെ കഥയാണ് ചിത്രം പറഞ്ഞത്. നസ്‍ലെനൊപ്പം ലിജോമോള്‍ ജോസ്, ദിലീഷ് പോത്തൻ, അനിഷ്‍മ അനില്‍കുമാര്‍, വിനീത് വാസുദേവൻ, സജിൻ ചെറുകയില്‍, വിനീത് വിശ്വം, സരണ്‍ പണിക്കര്‍, അര്‍ജുൻ കെ, ശനത് ശിവരാജ്, അര്‍ഷാദ് അലി എന്നിവരും പ്രധാന കഥാപാത്രങ്ങളായ ചിത്രമായിരുന്നു ഐ ആം കാതലൻ. മനോരമ മാക്സിൽ ചിത്രം കാണാം.
Sookshmadarshini OTT: സൂക്ഷ്മദർശിനി
നസ്രിയ നസീം -ബേസിൽ ജോസഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എം സി സംവിധാനം ചെയ്ത ചിത്രമാണ് 'സൂക്ഷ്മദർശിനി'. അയൽപ്പക്കത്തായി ജീവിക്കുന്ന ഒരു പറ്റം മനുഷ്യരുടെ കഥയാണ് സൂക്ഷ്മദർശിനി പറഞ്ഞത്. വെറുതെ ഒരു അയൽപ്പക്കത്തിന്റെ കൊച്ചുവിശേഷങ്ങൾ പറഞ്ഞുപോവുകയല്ല, വലിയൊരു മിസ്റ്ററിയുടെ കുരുക്ക് അഴിക്കുന്നു കൂടിയുണ്ട് സൂക്ഷ്മദർശിനി.
ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. സീ 5ൽ ചിത്രം ഉടൻ സ്ട്രീമിംഗ് ആരംഭിക്കും.
Mura OTT: മുറ
കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'മുറ.' ഹൃദു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂടും മാലപാർവതിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം ആക്ഷൻ ഡ്രാമ വിഭാഗത്തിലാണ് ഒരുക്കിയത്. പതിവു ഗ്യാങ്സ്റ്റർ സിനിമകളുടെ ചട്ടക്കൂടിൽ നിന്നും തീവ്രമായൊരു സൗഹൃദത്തിന്റെയും വഞ്ചനയുടെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ചിത്രമാണ് മുറ. കപ്പേളയ്ക്കു ശേഷം, വേറിട്ടൊരു ഴോണറിൽ കയ്യൊപ്പു പതിപ്പിച്ചിരിക്കുകയാണ് സംവിധായകൻ. കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യദു കൃഷ്ണാ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം കാണാം.
Uppu Puli Kaaram OTT: ഉപ്പു പുളി കാരം
ഉപ്പു പുളി കാരം സീരിസിന്റെ അവസാനഭാഗം ഇപ്പോൾ ഒടിടിയിൽ കാണാം. ബന്ധങ്ങളുടെയും സാമൂഹിക പ്രതീക്ഷകളുടെയും സങ്കീർണതകൾ പര്യവേക്ഷണം ചെയ്യുന്ന പരമ്പരയാണിത്. പൊൻവണ്ണൻ, വനിതാ കൃഷ്ണചന്ദ്രൻ തുടങ്ങിയവരാണ് പരമ്പരയിലെ പ്രധാന താരങ്ങൾ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ഉപ്പു പുളി കാരം സ്ട്രീം ചെയ്യുന്നത്.
Pombalai Orumai OTT: പൊമ്പളൈ ഒരുമൈ
വിപിന്‍ ആറ്റ്ലി സംവിധാനം ചെയ്ത പൊമ്പളൈ ഒരുമൈ സൈന പ്ലേയിൽ കാണാം. ജിതീഷ് പരമേശ്വരന്‍, ശ്രീഷ്മ ചന്ദ്രന്‍, റ്റ്വിങ്കിള്‍ ജോബി, സാജിദ് യഹിയ, ശിവന്‍ മേഘ, ശില്‍പ അനിൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Thrayam OTT: ത്രയം
സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്ത 'ത്രയം' ഉടൻ ഒടിടിയിലെത്തും. നിയോ-നോയര്‍ ജോണറില്‍ വരുന്ന ചിത്രമാണിത്. ഒരു കൂട്ടം ആളുകളുടെ ജീവിതത്തിൽ ഒറ്റ ദിവസം നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.
ഡെയ്ന്‍ ഡെവിസ്, നിരഞ്ജന്‍ മണിയന്‍പ്പിള്ളരാജു, രാഹുല്‍ മാധവ്, ചന്ദുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, ഷാലു റഹീം, ഗോപി കൃഷ്ണ കെ. വര്‍മ (തിരികെ ഫെയിം), പ്രീതി, ശ്രീജിത്ത് രവി, സുരഭി സന്തോഷ്, അനാര്‍ക്കലി മരയ്ക്കാര്‍, നിരഞ്ജന അനൂര്, ഡയാന ഹമീദ്, സരയൂ മോഹന്‍, വിവേക് അനിരുദ്ധ്, ഷാമില്‍ കെ.എസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. മനോരമ മാക്സിൽ ഉടൻ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
Read More
- ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു: അസഭ്യ പരാമർശങ്ങൾക്ക് ചുട്ടമറുപടിയുമായി ഹണിറോസ്
- എന്തിനാണ് സിനിമകളിൽ ഇത്രയും വയലൻസ്?
- New OTT Release: ഒടിടിയിൽ പുതിയ സിനിമകൾ തിരയുന്നവരാണോ? ഇപ്പോൾ കാണാം 20 ചിത്രങ്ങൾ
- ഞാനൊരു വിവാഹം കഴിച്ചു, പിന്നെ ഡിവോഴ്സായി, ഡിപ്രഷനായി, ഇപ്പോൾ തിരിച്ചെത്തി: അർച്ചന കവി
- 'ഇനി ഇവിടെ ഞാൻ മതി;' ഒടുവിൽ ആ നേട്ടവും സ്വന്തമാക്കി ഉണ്ണി മുകുന്ദന്റെ 'മാർക്കോ'
- പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിൾ ലൂണാർ; ഗംഭീര തിരിച്ചുവരവിനൊരുങ്ങി ജഗതി ശ്രീകുമാർ
- ഒരു വ്യക്തി ദ്വയാർത്ഥ പ്രയോഗത്തിലൂടെ അപമാനിക്കുന്നു; തുറന്നടിച്ച് ഹണി റോസ്
- 31 ദിവസം:1200 കോടി കളക്ഷൻ; ചരിത്രം സൃഷ്ടിച്ച് പുഷ്പ 2
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us