/indian-express-malayalam/media/media_files/xpRNwYoOJ8BzwdBIwZH2.jpg)
August OTT Release
/indian-express-malayalam/media/media_files/bz10XnP3xNhOZm2hb6XD.jpg)
Turbo OTT: ടർബോ
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത് സൂപ്പർഹിറ്റ് ചിത്രം 'ടർബോ’ ഒടിടിയിലേക്ക്. മമ്മൂട്ടി, ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ്, സുനിൽ, ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തിയത് കന്നഡ താരം രാജ് ബി ഷെട്ടിയാണ്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ഈ ചിത്രം ഓഗസ്റ്റ് 9 മുതൽ സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/vHnpYk6V93GaPkch3f6O.jpg)
Nadanna Sambhavam OTT: നടന്ന സംഭവം
ബിജു മേനോന്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു നാരായണ്‍ സംവിധാനം ചെയ്ത നടന്ന സംഭവം ഒടിടിയിലേക്ക്. ഒരു വില്ല കമ്യൂണിറ്റിയിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. മനോരമ മാക്സിലൂടെ ഓഗസ്റ്റ് 9ന് ചിത്രം ഒടിടിയിൽ എത്തും .
/indian-express-malayalam/media/media_files/lpQpasq6Qck5RXodQOOu.jpg)
Manorathangal OTT: മനോരഥങ്ങൾ
മലയാളികളുടെ പ്രിയ സാഹിത്യകാരനും തിരക്കഥാകൃത്തുമായ എം.ടി വാസുദേവൻ നായരുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുക്കുന്ന വെബ് സീരിസായ മനോരഥങ്ങൾ ഒടിടിയിലേക്ക്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങി ചലച്ചിത്ര മേഖലയിലെ അതികായർ ഒരുമിക്കുന്ന സീരീസ്, സീ ഫൈവ് ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക. ഓഗസ്റ്റ് 15ന് മനോരഥങ്ങൾ സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/marivilling-gopurangal-ott.jpg)
Marivillin Gopurangal OTT: മാരിവില്ലിൻ ഗോപുരങ്ങൾ
ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്ത ചിത്രമാണ് 'മാരിവില്ലിൻ ഗോപുരങ്ങൾ'. സായികുമാർ, ബിന്ദു പണിക്കർ, വസിഷ്ഠ് ഉമേഷ്, ജോണി ആന്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഓഗസ്റ്റ് രണ്ടാം വാരത്തോടെ ചിത്രം ഒടിടിയിൽ എത്തും.
/indian-express-malayalam/media/media_files/pavi-caretaker-ott.jpg)
Pavi Caretaker OTT: പവി കെയർ ടേക്കർ
ദിലീപിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്ത 'പവി കെയർ ടേക്കർ' ഒടിടിയിലേക്ക്. ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ എന്നിങ്ങനെ അഞ്ചു പുതുമുഖ നായികമാരാണ് ചിത്രത്തിലുള്ളത്. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപാണ് ചിത്രം നിർമ്മിച്ചത്. പവി കെയർടേക്കർ ഓഗസ്റ്റിൽ മനോരമ മാക്സിൽ ലഭ്യമാകും.
/indian-express-malayalam/media/media_files/Da8BhWp8SNceOMTKZJ7n.jpg)
Thalavan OTT: തലവൻ
ആസിഫ് അലി, ബിജു മേനോൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൈം ത്രില്ലർ ചിത്രമാണ് തലവൻ. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാർക്കിടയിൽ നടക്കുന്ന പ്രശ്നങ്ങളാണ് തലവന്റെ ഇതിവൃത്തം. അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സോണി ലിവ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് അവസാനവാരത്തോടെ ചിത്രം ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ട്.
/indian-express-malayalam/media/media_files/0a9Ylg9R9MarRqjqFmQZ.jpg)
Ullozhukku OTT: ഉള്ളൊഴുക്ക്
ഉർവശിയും പാര്‍വതി തിരുവോത്തും മത്സരിച്ച് അഭിനയിച്ച, അഭിനയ മുഹൂർത്തങ്ങളാൽ പ്രേക്ഷകരുടെ ഉള്ളുലച്ച 'ഉള്ളൊഴുക്ക്' ഇപ്പോൾ ഒടിടിയിൽ കാണാം. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമ ഒരു കുടുംബത്തിനുള്ളിലെ അന്തസംഘർഷങ്ങളെയും ചില നിഗൂഢതകളെയും തുറന്നു കാട്ടുകയാണ് ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രം. അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്ജുന് രാധാകൃഷ്ണന്, ജയാ കുറുപ്പ്, വീണാ നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ആമസോൺ പ്രൈം വീഡിയോയിൽ ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/TjgKujL6fkFGwjsIVCFL.jpg)
Paradise OTT: പാരഡൈസ്
ദര്‍ശന രാജേന്ദ്രന്, റോഷന് മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീലങ്കന്‍ സംവിധായകന് പ്രസന്ന വിത്തനാഗെ സംവിധാനം ചെയ്ത 'പാരഡൈസ്' ഇപ്പോൾ ഒടിടിയിൽ കാണാം. ആമസോൺ പ്രൈം വീഡിയോയിൽ ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.