/indian-express-malayalam/media/media_files/2024/10/17/9iyqkozX9H7DQ3Kh6CnH.jpg)
New OTT Malayalam Release This Week
/indian-express-malayalam/media/media_files/FtRyVUHefLiSy7qAu40Q.jpg)
Bullet Diaries OTT: ബുള്ളറ്റ് ഡയറീസ് ഒടിടി
Bullet Diaries OTT: ധ്യാന്‍ ശ്രീനിവാസന് നായകനായ 'ബുള്ളറ്റ് ഡയറീസ്' ഒടിടിയിലേക്ക്. നവാഗതനായ സന്തോഷ് മുണ്ടൂർ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രയാഗ മാര്‍ട്ടിനാണ് നായിക. രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന അഭിനേതാക്കൾ. കണ്ണൂർ ജില്ലയിലെ മലയോര മേഖലയുടെ പശ്ചാത്തലത്തിൽ ബുള്ളറ്റ് ബൈക്ക് പ്രേമിയായ രാജു എന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമാണിത്. സൈന പ്ലേയിൽ ഇന്നു അർദ്ധരാത്രി മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/84cnmt8jRw0mS18L3J3H.jpg)
Vivekanandan Viralanu OTT: വിവേകാനന്ദൻ വൈറലാണ് ഒടിടി
Vivekanandan Viralanu OTT:ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി കമൽ സംവിധാനം ചെയ്ത വിവേകാനന്ദൻ വൈറലാണ് ഒടിടിയിൽ. വിവാഹിതയായ ഒരു സർക്കാർ ജീവനക്കാരനായാണ് ഷൈൻ ടോം ചിത്രത്തിലെത്തുന്നത്. ഏറെ ലൈംഗികാസക്തിയുള്ള വിവേകാനന്ദൻ എന്ന കഥാപാത്രമായാണ് ഷൈൻ എത്തുന്നത്. നായികമാരായി എത്തുന്നത് സ്വാസികയും ഗ്രേസ് ആന്റണിയുമാണ്. മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. എന്നാൽ ഇന്ത്യയിൽ നിന്നുള്ള ആമസോൺ പ്രൈം ഉപയോക്താക്കൾക്ക് ചിത്രം ലഭ്യമല്ല.
/indian-express-malayalam/media/media_files/1yWFKhSRhaYpni5z3hwQ.jpg)
Kondal OTT: കൊണ്ടൽ ഒടിടി
Kondal OTT:ആന്റണി വർഗീസ് നായകനായ കൊണ്ടൽ ഒടിടിയിൽ. സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജിത് മാമ്പള്ളിയാണ്. കടലിനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിൽ ആന്റണി വർഗീസിനൊപ്പം കന്നഡ സൂപ്പർ താരം രാജ് ബി. ഷെട്ടിയും പ്രധാന കഥാപാത്രമായെത്തുന്നു. ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠന് ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്, പി.എന്‍ സണ്ണി, സിറാജുദ്ദീന് നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലീ, രാഹുല്‍ രാജഗോപാല്‍, അഫ്സല് പി എച്ച്, റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നെറ്റിഫ്ലിക്സിൽ ആണ് കൊണ്ടൽ സ്ട്രീം ചെയ്യുന്നത്.
/indian-express-malayalam/media/media_files/jT9rSLreGIMKaHl96eT4.jpg)
Level Cross OTT: ലെവൽ ക്രോസ് ഒടിടിയിൽ
Level Cross OTT: കൂമന്' ശേഷം ആസിഫ് അലിയെ നായകനാക്കി ജിത്തു ജോസഫ് നിർമ്മിച്ച 'ലെവൽ ക്രോസ്' ഒടിടിയിൽ. അമല പോൾ, ഷറഫുദ്ദിൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജിത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന അർഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്തത്. വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തിൽ ആസിഫ് അലി എത്തുന്നത്. ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം ഒടിടിയിലെത്തിയിരിക്കുന്നത്.
/indian-express-malayalam/media/media_files/fzvTi26WHpHI7wQHjPEo.jpg)
Jai Mahendran OTT: 'ജയ് മഹേന്ദ്രൻ' ഒടിടിയിൽ
Jai Mahendran OTT: സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായെത്തുന്ന 'ജയ് മഹേന്ദ്രൻ' ഒടിടിയിൽ റിലീസ് ചെയ്തു. ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനൽ സീരീസാണ് ജയ് മഹേന്ദ്രൻ. സൈജു കുറുപ്പിനൊപ്പം സുഹാസിനി, മിയ, സുരേഷ് കൃഷ്ണ, മണിയൻപിള്ള രാജു, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ തുടങ്ങി വൻ താരനിരയാണ് സീരീസിൽ അണിനിരക്കുന്നത്. ശ്രീകാന്ത് മോഹനാണ് സീരീസ് സംവിധാനം ചെയ്യുന്നത്. ജയ് മഹേന്ദ്രന്റെ രചനയും നിർമാണവും നിർവഹിച്ചിരിക്കുന്നത് രാഹുൽ റിജി നായരാണ്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസാണ് നിർമ്മാണം.
/indian-express-malayalam/media/media_files/tBs91qeLT2xUx8tudUPm.jpg)
1000 Babies OTT: 1000 ബേബീസ് ഇന്ന് ഒടിടിയിലെത്തും
1000 Babies OTT: ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ അഞ്ചാമത്തെ മലയാളം ഒറിജിനൽ സീരിസായ "1000 ബേബീസ്" സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. തെന്നിന്ത്യയുടെ പ്രിയതാരം റഹ്മാൻ ആദ്യമായി അഭിനയിക്കുന്ന വെബ് സീരീസാണിത്. നീന ഗുപ്തയും റഹ്മാനൊപ്പം പ്രധാന വേഷത്തിൽ സീരീസിൽ എത്തുന്നു. സൈക്കോളജിക്കൽ സസ്പെൻസ് ക്രൈം ത്രില്ലർ ജോണറിലുള്ള വ്യത്യസ്തമായ പ്രമേയത്തിലാണ് 1000 ബേബീസ് ഒരുക്കിയിരിക്കുന്നത്. സഞ്ജു ശിവറാം, അശ്വിൻ കുമാർ, ആദിൽ ഇബ്രാഹിം, ഷാജു ശ്രീധർ, ഇർഷാദ് അലി, ജോയ് മാത്യു, വികെപി, മനു എം ലാൽ, ഷാലു റഹീം തുടങ്ങി മലയാളികളുടെ പ്രിയപ്പെട്ട താരനിര തന്നെയാണ് സീരീസിൽ അണിനിരക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി എന്നീ ഏഴു ഭാഷകളിൽ 1000 ബേബീസ് കാണാം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒക്ടോബര്‍ 18 മുതൽ 1000 ബേബീസ് സ്ട്രീമിങ് ആരംഭിക്കും.
/indian-express-malayalam/media/media_files/HxNuzSinGN9G2e9JCzug.jpg)
Soul Stories OTT: സോൾ സ്റ്റോറീസ് ഒടിടിയിലേക്ക്
Soul Stories OTT: അനാർക്കലി മരയ്ക്കാർ, സുഹാസിനി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന പുതിയ മലായാളം വെബ് സീരീസാണ് 'സോൾ സ്റ്റോറീസ്.' സ്ത്രീകളെ കേന്ദ്രീകരിച്ച് ഒരുക്കിയിരിക്കുന്ന വെബ് സീരീസിൽ രഞ്ജി പണിക്കർ, ആർജെ കാർത്തിക്, വഫ ഖതീജ, ആശാ മടത്തിൽ, ഗോപിക മഞ്ജുഷ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സിലൂടെയാണ് സോൾ സ്റ്റോറീസ് റിലീസിനെത്തുന്നത്. ഒക്ടോബർ 18 മുതൽ സോൾ സ്റ്റോറീസ് സ്ട്രീമിങ് ആരംഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.