scorecardresearch

New OTT Release: ഇന്ന് ഒടിടിയിൽ എത്തിയ ചിത്രങ്ങൾ

New OTT Release This Week: മലയാളത്തിലും തമിഴിലുമായി മൂന്നു പുതിയ ചിത്രങ്ങൾ കൂടി ഇന്ന് ഒടിടിയിൽ എത്തി. 2 മലയാളം  ചിത്രങ്ങളും ഒരു തമിഴ് ചിത്രവുമാണ് ഇന്നെത്തിയത്

New OTT Release This Week: മലയാളത്തിലും തമിഴിലുമായി മൂന്നു പുതിയ ചിത്രങ്ങൾ കൂടി ഇന്ന് ഒടിടിയിൽ എത്തി. 2 മലയാളം  ചിത്രങ്ങളും ഒരു തമിഴ് ചിത്രവുമാണ് ഇന്നെത്തിയത്

author-image
Entertainment Desk
New Update
OTT Release

New on OTT: Top Films and Shows Releasing Today

Top OTT Releases Hitting Screens Today: ഒടിടി പ്രേമികൾക്ക് ഒരു സന്തോഷവാർത്ത. മൂന്നു പുതുപുത്തൻ ചിത്രങ്ങൾ കൂടി ഇന്ന് ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്.  2 മലയാളം  ചിത്രങ്ങളും ഒരു തമിഴ് ചിത്രവുമാണ് ഇന്നെത്തിയത്. അതിൽ തന്നെ തമിഴ് ചിത്രമായ ടെസ്റ്റ് തിയേറ്റർ റിലീസ് ഒഴിവാക്കി നേരിട്ട് നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യുകയായിരുന്നു.

Advertisment

TEST OTT: ടെസ്റ്റ്

നയൻതാര- മാധവൻ ടീമിന്റെ 'ടെസ്റ്റ്'  തിയേറ്റർ റിലീസിനു കാക്കാതെ നേരിട്ടു ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്.  ക്രിക്കറ്റ് ലോകത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്.  ഒരു ക്രിക്കറ്റ് കളിക്കാരനായി സിദ്ധാർത്ഥും പരിശീലകനായി മാധവനും എത്തുന്നു. ക്രിക്കറ്റ് മൈതാനത്തും അതിനപ്പുറവുമായി പരസ്പരം ബന്ധപെട്ടു കിടക്കുന്ന മൂന്നു ജീവിതങ്ങളും, അവർ തിരഞ്ഞെടുത്ത നിർബന്ധിതമായ തീരുമാനങ്ങളിലൂടെ അവർക്കു ചുറ്റുമുള്ള എല്ലാം എന്നന്നേക്കുമായി മാറുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. 

'തമിഴ് പടം', 'വിക്രം വേദ,' 'ഇരുധി സൂത്രു', 'ജഗമേ തന്ധിരം' എന്നീ ജനപ്രിയ തമിഴ് സിനിമകൾ നിർമ്മിച്ച ശശികാന്ത് ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ടെസ്റ്റ്.  നയൻതാര, മാധവൻ, സിദ്ധാർത്ഥ് എന്നിവർക്കൊപ്പം മീര ജാസ്മിനും ചിത്രത്തിൽ ശ്രദ്ധേയമായൊരു വേഷം അവതരിപ്പിക്കുന്നുണ്ട്. 

പ്രശസ്ത പിന്നണി ഗായിക ശക്തി ശ്രീ ഗോപാലൻ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് 'ടെസ്റ്റ്'. വൈ നോട്ട് സ്റ്റുഡിയോസിന്‍റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.  നെറ്റ്ഫ്ളിക്സിലാണ് ചിത്രം സ്ട്രീമിംഗ്  ആരംഭിച്ചിരിക്കുന്നത്. 

Advertisment

Jailer OTT: ജയിലർ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി  സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത ജയിലറും ഇന്ന് ഒടിടിയിൽ എത്തി.   2023 ഓഗസ്റ്റ് 18നു തിയേറ്ററുകളിലെത്തിയ ചിത്രം ഏതാണ്ട് ഒന്നര വർഷങ്ങൾക്കിപ്പുറമാണ് ഒടിടിയിലെത്തുന്നത്. 

സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത ജയിലര്‍ ഒരു പിരീഡ് ത്രില്ലറാണ്.   1956-57 കാലഘട്ടത്തിൽ നടന്ന സംഭവകഥയാണ് ചിത്രം പറയുന്നത്. വ്യത്യസ്ത കുറ്റകൃത്യങ്ങളിൽ പ്രതികളായ അഞ്ച് കുറ്റവാളികളുമായി ഗാന്ധിഗ്രാം എന്ന ഗ്രാമത്തിലെ ഒരു ബംഗ്ലാവിൽ താമസിക്കുന്ന ഒരു ജയിൽ ഉദ്യോഗസ്ഥന്റെ കഥയാണ് പ്രമേയം.  ചിത്രത്തിൽ ജയിലറുടെ വേഷമാണ് ധ്യാന്‍ ശ്രീനിവാസന്. ദിവ്യ പിള്ള ആണ് നായിക. 

മനോജ് കെ. ജയൻ, ശ്രീജിത്ത് രവി, ബിനു അടിമാലി, നവാസ് വള്ളിക്കുന്ന്, ഉണ്ണി രാജ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. നിധീഷ് നടേരിയുടെ വരികൾക്ക് റിയാസ് പയ്യോളി ആണ് സംഗീതം പകർന്നത്. മനോരമ മാക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 

Machante Maalakha Ott Release: മച്ചാന്റ മാലാഖ

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്ത ‘മച്ചാൻ്റെ മാലാഖ'യും ഇന്ന് ഒടിടിയിൽ എത്തിയിരിക്കുകയാണ്.  

മഞ്ഞുമ്മൽ ബോയ്സ്, പ്രാവിൻകൂട് ഷാപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം സൗബിൻ നായകനായ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യുവാണ്. 

മനോജ് കെ.യു, വിനീത് തട്ടിൽ, ശാന്തി കൃഷ്ണ, ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ആര്യ, ശ്രുതി ജയൻ, ബേബി ആവണി, ബേബി ശ്രേയ ഷൈൻ, അഞ്ജന അപ്പുകുട്ടൻ, നിത പ്രോമി, സിനി വർഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.  ജക്സൺ ആൻ്റണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ ഒരുക്കിയിരിക്കുന്നു.  മനോരമ മാക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

Read More

Madhavan Nayanthara OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: