/indian-express-malayalam/media/media_files/2026/01/19/sara-arjun-photos-fi-2026-01-19-15-21-11.jpg)
സാറ അർജ്ജുൻ
/indian-express-malayalam/media/media_files/2026/01/19/sara-arjun-latest-1-2026-01-19-15-22-43.jpg)
നടൻ രാജ് അർജുന്റെ മകളായി 2005-ൽ ജനിച്ച സാറ, ഒരു വയസ്സുള്ളപ്പോൾ തന്നെ പരസ്യചിത്രങ്ങളിൽ അഭിനയിച്ചു തുടങ്ങി. മുംബൈയിൽ ജനിച്ച സാറയുടെ സിനിമാ പ്രവേശം വളരെ ചെറുപ്പത്തിലായിരുന്നു.
/indian-express-malayalam/media/media_files/2026/01/19/sara-arjun-latest-2-2026-01-19-15-22-43.jpg)
2011-ൽ എ.എൽ. വിജയ് സംവിധാനം ചെയ്ത 'ദൈവ തിരുമകൾ' എന്ന ചിത്രത്തിലെ പ്രകടനം സാറയ്ക്ക് നിരവധി പുരസ്കാരങ്ങൾ നേടിക്കൊടുത്തു. ആ സിനിമയിലെ നിഷ്കളങ്കമായ ചിരിയും, വികാരനിർഭരമായ രംഗങ്ങളിലെ പ്രകടനവും സാറയെ വളരെ വേഗത്തിൽ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റി.
/indian-express-malayalam/media/media_files/2026/01/19/sara-arjun-latest-3-2026-01-19-15-22-43.jpg)
'ആൻമരിയ കലിപ്പിലാണ്' എന്ന ഒറ്റ സിനിമ മതി മലയാളികൾക്ക് സാറയെ ഓർത്തിരിക്കാൻ.കഴിഞ്ഞ വർഷങ്ങളിൽ സാറയുടെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലായത് മണിരത്നം ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിൻ സെൽവൻ' ആയിരുന്നു.
/indian-express-malayalam/media/media_files/2026/01/19/sara-arjun-latest-4-2026-01-19-15-22-43.jpg)
പുതിയ ചിത്രം 'ധുരന്ധറി'ലൂടെ സാറ നായിക എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്. ബാല്യകാലത്തെ ക്യൂട്ട്നെസ്സിൽ നിന്ന് മാറി, യുവനടിയുടെ ഗ്ലാമറസായ രൂപത്തിലേക്ക് സാറ വളർന്നു കഴിഞ്ഞു.
/indian-express-malayalam/media/media_files/2026/01/19/sara-arjun-latest-5-2026-01-19-15-22-43.jpg)
ഇപ്പോഴിതാ 'യൂഫോറിയ' എന്ന തെലുങ്ക് ചിത്രത്തിലൂടെ വീണ്ടും എത്തുകയാണ് സാറ. ചിത്രത്തിൻ്റെ ട്രെയിലർ ലോഞ്ചിനെത്തിയ സാറയുടെ ധാരാളം ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
/indian-express-malayalam/media/media_files/2026/01/19/sara-arjun-latest-6-2026-01-19-15-22-43.jpg)
ബാലതാരത്തിൽ നിന്നും മാറി തെന്നിന്ത്യയുടെ തന്നെ പ്രിയപ്പെട്ട നായികാ പരിവേഷത്തിലേയ്ക്ക് ചുവടുവയ്ക്കുകയാണ് സാറ. രശ്മികയ്ക്കും തൃപ്തിക്കും ശേഷം ഇതാ പുതിയ നാഷണൽ ക്രഷ് എന്നാണ് ആരാധകർ സാറയുടെ ചിത്രങ്ങൾക്ക് കമൻ്റ് ചെയ്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us