New Releases:മാർച്ച് ആദ്യം വാരം മലയാളത്തിൽ റിലീസിനെത്തുന്നത് അഞ്ചു ചിത്രങ്ങളാണ്. നടി രജിഷ വിജയന്റെ രണ്ടു ചിത്രങ്ങൾ ഒരേ ദിവസം റിലീസിനെത്തുന്നു എന്ന പ്രത്യേകത കൂടി ഈ ആഴ്ചത്തെ റിലീസിനുണ്ട്. പകലും പാതിരാവും, യൂവേഴ്സ് ലൗഫുള്ളി വേദ തുടങ്ങിയ ചിത്രങ്ങളാണ് രജിഷയുടേതായി തിയേറ്ററിലെത്തുക. പുഴ മുതൽ പുഴ വരെ, ഉരു, മറിയം എന്നിവയാണ് മറ്റു ചിത്രങ്ങൾ.
Pakalum Pathiravum Release:പകലും പാതിരാവും
അജയ് വാസുദേവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘പകലും പാതിവാരും.’ കുഞ്ചാക്കോ ബോബൻ, രജിഷ വിജയൻ, മനോജ് കെ യു, സീത, ഗുരു സോമസുന്ദരം എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നത്.
ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസ് ആണ് തിയേറ്ററിലെത്തിക്കുക. നിഷാദ് കോയ തിരക്കഥ രചിച്ച ചിത്രം ത്രില്ലർ ഴോണറിലൊറിലാണ് ഒരുങ്ങുന്നതെന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്.
Lovefully Yours Veda Release: ലൗഫുള്ളി യുവേഴ്സ് വേദ
രജിഷ വിജയൻ, വെങ്കിടേഷ്, മഹേഷ് ഭുവനേന്ദ്, ശ്രീനാഥ് ഭാസി, ഗൗതം വാസുദേവ് മേനോൻ, അനിഖ സുരേന്ദ്രൻ, ചന്തുനാഥ് തുടങ്ങി വലിയ താരനിരയുള്ള ചിത്രമാണ് ലൗഫുള്ളി യുവേഴ്സ് വേദ.
കാമ്പസ് കാലത്തെ പ്രണയവും അതിനെ ചുറ്റുപ്പറ്റിയുള്ള പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് വ്യക്തമാകുന്നത്. പ്രകേഷ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചത് രാധാകൃഷ്ണൻ ഖാലയിൽ, റുവിൻ വിശ്വം എന്നിവർ ചേർന്നാണ്. ബാബു വയലത്തൂർ ആണ് തിരക്കഥ ഒരുക്കിയത്.
Puzha Muthal Puzha Vare Release: പുഴ മുതൽ പുഴ വരെ
അലി അക്ബർ രാമസിംഹത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘പുഴ മുതൽ പുഴ വരെ.’ ഇതുവരെയും പറയാത്ത മലബാർ ചരിത്രം എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
മ്മ ധർമ്മ എന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിങ്ങ് വഴിയാണ് ചിത്രത്തിന്റെ നിർമാണം. തലൈവാസൻ വിജയ്, ജോയ് മാത്യൂ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
Uru Release: ഉരു
മാമൂകോയ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘ഉരു.’ ഇ എം അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം മൻസൂർ പള്ളൂരാണ് നിർവഹിച്ചത്. ഇ എം അഷ്റഫ് തന്നെയാണ് തിരകഥ ഒരുക്കിയത്. ഛായാഗ്രഹണം ശ്രീകുമാർ പെരുമ്പടവം, എഡിറ്റിങ്ങ് ഹരി ജി നായർ എന്നിവർ നിർവഹിക്കുന്നു.
MARIYAM Release: മറിയം
ബിബിൻ ഷിഹ എന്ന ദമ്പതികളായ സംവിധായകർ ചേർന്ന് ഒരുക്കുന്ന ചിത്രമാണ് ‘മറിയം.’ മഞ്ജു കപൂർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഒരു പെൺകുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. മൃണാളിനി സൂസൻ ജോർജ് ആണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. വിബു വെഞ്ഞാറമൂട് ആണ് സംഗീതം. ഛായാഗ്രഹണം രതീഷ് മംഗലത്ത്, എഡിറ്റിങ്ങ് റാഷിൻ അഹമ്മദ് എന്നിവർ നിർവഹിക്കുന്നു.
Follow the Assembly Election Results 2023 Live today as they unfold
How will the results pan out in the 3 Northeast states? Track live here
Will the BJP cross the half-way mark in Tripura? Get real-time updates
With no alliance, who will form govt in Meghalaya? Live Updates here
Is NDPP set for a second term in Nagaland? Find out here