New Releases:നാലു മലയാള ചിത്രങ്ങളാണ് ഈ ആഴ്ച റിലീസിനെത്തിയത്. സിനിമാസ്വാദകർ ഏറെ ആകാംഷയോടെ കാത്തിരുന്ന രാജീവ് രവി ചിത്രം ‘തുറമുഖം’ ഇന്ന് തിയേറ്ററിലെത്തി. ആസിഫ് അലി- മംമ്ത മോഹൻദാസ് ചിത്രം ‘മഹേഷും മാരുതിയും’, ‘ആളങ്കം’, ‘ഖാലി പേഴ്സ്’ എന്നിവയാണ് ഈ ആഴ്ച തിയേറ്റിലെത്തിയ മറ്റ് ചിത്രങ്ങൾ.
Thuramukham Release:തുറമുഖം
രാജീവ് രവിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘തുറമുഖം.’ 2019 ൽ ചിത്രീകരണം കഴിഞ്ഞ് ചിത്രം നാലു വർഷങ്ങൾക്കു ശേഷമാണ് റിലീസിനെത്തുന്നത്. 2022 അവസാനം ചിത്രത്തിന്റെ വിതരണം മാജിക്ക് ഫ്രെയിംസ് ഏറ്റെടുത്തിരിക്കുന്നു. ഇതിനു പിന്നാലെയാണ് തീയതിയും പ്രഖ്യാപിച്ചത്.
നിവിൻ പോളി ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോജു ജോർജ്, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, നിമിഷ സജയൻ, ദർശന രാജേന്ദ്രൻ, ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. സുകുമാർ തെക്കേപ്പാട്ട്, ജോസ് തോമസ് എന്നിവർ ചേർന്നാണ് നിർമാണം.
Maheshum Marutiyum Release: മഹേഷും മാരുതിയും
മംമ്ത മോഹൻദാസ്- ആസിഫ് അലി താര ജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘മഹേഷും മാരുതിയും.’ സേതു ആണ് ചിത്രത്തിന്റെ സംവിധാനം. ഒരു മാരുതി കാറുമായി ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മണിയൻപിള്ള രാജു ആണ് ചിത്രത്തിന്റെ നിർമാണം. ഛായാഗ്രഹണം ഫൈസ് സിദ്ദിഖ്, എഡിറ്റിങ്ങ് ജിത്ത് ജോഷി എന്നിവർ നിർവഹിക്കുന്നു. സംഗീതം ഒരുക്കിയത് കേദാർ ആണ്.
Khali Purse Of Billionaires Release: ഖാലി പേഴ്സ്
മാക്സ് വെൽ ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഖാലി പേഴ്സ്.’ ധ്യാൻ ശ്രീനിവാസൻ, അർജുൻ അശോകൻ, തൻവി റാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനു ജുബി ജെയിംസ്, അഹ്‌മദ് റുബിൻ സലീം, നഹാസ് എം ഹസ്സൻ എന്നിവർ ചേർന്നാണ് നിർമാണം. ഛായാഗ്രഹണം സന്തോഷം അനിമ, എഡിറ്റിങ്ങ് നൗഫൽ അബ്ദുള്ള എന്നിവർ നിർവഹിക്കുന്നു. മാജിക്ക് ഫ്രെയിംസ് ആണ് ചിത്രം റിലീസിനെത്തിക്കുന്നത്.
Aalankam Release: ആളങ്കം
ലുക്ക്മാൻ അവറാൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ആളങ്കം.’ ഷാനി ഖാദറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജാഫർ ഇടുക്കി, ഗോകുലൻ, ശരണ്യ ആർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഷാജി അമ്പലത്ത്, ബേട്ടി സതീഷ് റാവൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം സിയാദ് ഇന്ത്യ എൻറ്റർടെയിന്റ്മെന്റ്സാണ് അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം സമീർ ഹക്, എഡിറ്റിങ്ങ് നിഷാദ് യൂസഫ് എന്നിവർ നിർവഹിക്കുന്നു.