New Releases: സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ജിന്ന്’, ‘എന്നാലും ന്റെളിയാ’ എന്നീ ചിത്രങ്ങളാണ് ഇന്ന് തിയേറ്ററുകളിലെത്തിയത്. ‘ജിന്നി’ന്റെ റിലിസ് കഴിഞ്ഞാഴ്ചയാണ് തീരുമാനിച്ചിരുന്നത്. ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ഒരിടവേളയ്ക്കു ശേഷം സുരാജ് മുഴുനീള കോമഡി വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണ് ‘എന്നാലും ന്റെളിയാ’ എന്നാണ് റിപ്പോർട്ടുകൾ.
Djinn Release: ജിന്ന്
സിദ്ധാർത്ഥ് ഭരതന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഫാന്റസി ചിത്രമാണ് ‘ജിന്ന്’. സുധീർ വി കെ നിർമിക്കുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ, ശാന്തി ബാലകൃഷ്ണൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദുൽഖർ ചിത്രം കലിയുടെ തിരക്കഥ രചിച്ച രാജേഷ് ഗോപിനാഥനാണ് ജിന്നിന്റെയും ഒരുക്കിയത്. ചിത്രത്തിലെ സംഗീതം ഒരുക്കിയത് പ്രശാന്ത് പിള്ളയാണ്. ഛായാഗ്രഹണം- ഗിരീഷ് ഗംഗാധരൻ,എഡിറ്റിങ്ങ്- ദീപു എസ് ജോസഫ് എന്നിവർ നിർവഹിക്കുന്നു.
Ennalum Ente Aliya Release:എന്നാലും ന്റെളിയാ
ബാഷ് മുഹമ്മദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘എന്നാലും ന്റെളിയാ’. സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ലെന, ഗായത്രി അരുൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനാണ്.
ബാഷ് മുഹമ്മദും, ശ്രീകുമാർ അറക്കലും ചേർന്നാണ് തിരകഥ രചിച്ചിരിക്കുന്നത്. സംഗീതം ഷാൻ റഹ്മാൻ, വില്യം ഫ്രാൻസിസ് എന്നിവർ നിർവഹിക്കുന്നു. ഛായാഗ്രഹണം- പ്രകാശ് വേലായുധൻ, എഡിറ്റിങ്ങ്- മനോജ്.