New Releases: ഈ ആഴ്ച തിയേറ്ററുകളിലെത്തുന്നത് രണ്ട് പുതിയ ചിത്രങ്ങളാണ്. ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി ചിത്രം തങ്കം, മോഹൻലാൽ ചിത്രം എലോൺ എന്നിവ ഇന്ന് തിയേറ്ററിലെത്തി.
ALONE Release:എലോൺ
ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രമാണ് എലോൺ. ആശിർവാദ് സിനിമാസ് അവതരിപ്പിക്കുന്ന ചിത്രത്തിൽ മോഹൻലാൽ മാത്രമാണ് സ്ക്രീനിലെത്തുക എന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാക്കുന്നത്. ഹോറർ ത്രില്ലറിന്റെ പ്രതീതിയാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്നത്.
രാജേഷ് ജയരാമൻ തിരക്കഥ എഴുതിയ ചിത്രം നിർമിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. അഭിനന്ദൻ രാമാനുജൻ, പ്രമോദ് കെ പിള്ള എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്ങ് ഡോൺ മാക്സ് ചെയ്യുന്നു.
Thankam Release: തങ്കം
സഹീദ് അറാഫദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്കറാണ്. ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ബിജു മേനോൻ, അപർണ ബാലമുരളി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
Republic Day Special Price | This limited offer gives you an annual subscription at Rs 999 along with added benefits. Click to see offer
സംഗീതം ഒരുക്കിയിരിക്കുന്നത് ബിജിബാലാണ്.ഛായാഗ്രഹണം ഗൗതം ശങ്കർ, എഡിറ്റിങ്ങ് കിരൺ ദാസ് എന്നിവർ നിർവഹിക്കുന്നു.