/indian-express-malayalam/media/media_files/2025/11/12/new-web-series-ott-release-2025-11-12-16-35-41.jpg)
New Web Series OTT Release: സിനിമകൾക്കു മാത്രമല്ല, വെബ് സീരീസുകൾക്കും ഇന്ന് ഒടിടിയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ വാരാന്ത്യത്തിൽ ഏറ്റവും പുതിയ രണ്ടു മലയാളം വെബ് സീരീസുകളാണ് ഒടിടിയിൽ എത്താൻ ഒരുങ്ങുന്നത്. സീരീസുകൾ ഏതൊക്കെ? എവിടെ കാണാം?
Also Read: New OTT Release: അവിഹിതം മുതൽ ബൈസൺ വരെ; നാളെ അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന 6 ചിത്രങ്ങൾ
Coupling OTT: കപ്ലിംഗ്
സർജാനോ ഖാലിദ് പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസ് 'കപ്ലിംഗ്' ഒടിടിയിലേക്ക്. ശ്രീനാഥ് ബാബു, വൈഷ്ണവി രാജ്, മാളവിക ശ്രീനാഥ് എന്നിവരും ഈ സീരീസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പുതിയ കാലത്തു നിന്ന് മാറിക്കൊണ്ടിരിക്കുന്ന ബന്ധങ്ങളെ കുറിച്ചു സംസാരിക്കുന്ന കപ്ലിംഗ് ഒരു ത്രികോണ പ്രണയകഥയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
മനോരമ മാക്സ് ആണ് ഈ വെബ് സീരീസിന്റെ സ്ട്രീമിംഗ് പാർട്ണർ. നാളെ അർദ്ധരാത്രിയോടെ 'കപ്ലിംഗ്' മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
Inspection Bungalow OTT: ഇൻസ്‌പെക്ഷൻ ബംഗ്ലാവ്
മലയാളത്തിലെ ആദ്യത്തെ ഹൊറർ കോമഡി വെബ് സീരീസായ ഇൻസ്‌പെക്ഷൻ ബംഗ്ലാവ് ഒടിടിയിലേക്ക്. ഷാജു ശ്രീധർ, ജയൻ ചേർത്തല, വീണ നായർ, ബാലാജി ശർമ്മ, സെന്തിൽ കൃഷ്ണ രാജാമണി, ശ്രീജിത്ത് രവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സീരീസ് നിർമിക്കുന്നത് വീണ നായർ പ്രൊഡക്ഷൻസിന്റെ കീഴിൽ നടി വീണ നായരാണ്.
"ചിരിയുടെയും ഭയത്തിന്റെയും വാതിലുകൾ തുറക്കാൻ പോകുന്നു!" എന്നാണ് ഇൻസ്‌പെക്ഷൻ ബംഗ്ലാവ് പോസ്റ്ററിൻ്റെ ടാഗ്‌ലൈൻ.
സൈജു എസ്.എസ് ആണ് 'ഇൻസ്‌പെക്ഷൻ ബംഗ്ലാവ്' സംവിധാനം ചെയ്യുന്നത്. സീ5 ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. നാളെ അർദ്ധരാത്രിയോടെ 'ഇൻസ്‌പെക്ഷൻ ബംഗ്ലാവ്' സീ5ൽ സ്ട്രീമിംഗ് ആരംഭിക്കും.
Also Read: ഇടതുകയ്യിൽ പൾസില്ലാത്ത അമിതാഭ് ബച്ചൻ; അതിജീവനത്തിൻ്റെ 'മെഡിക്കൽ മിറാക്കിൾ'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us