/indian-express-malayalam/media/media_files/2025/12/10/new-theatre-release-fi-2025-12-10-16-04-19.jpg)
Malayalam Theatre Release This Week
malayalam Theatre Release This Week: ഈ ആഴ്ച അവസാനിക്കുമ്പോൾ ഒരുപിടി മികച്ച സിനിമകളാണ് മലയാളത്തൽ തിയേറ്റർ റിലീസിന് ഒരുങ്ങുന്നത്. വ്യത്യസ്ത കഥകളും കഥാപാത്രങ്ങളും കൊണ്ട് പ്രേക്ഷകർക്ക് മികച്ച കാഴ്ച വിരുന്നൊരുക്കുവാൻ തിയേറ്ററുകളിലെത്തുന്ന ചിത്രങ്ങൾ ഇവയാണ്:
Rachel Theatre Release: റേച്ചൽ
രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് 'റേച്ചലി'ൻ്റെ സിനിമയുടെ ഹൈലൈറ്റ്. പ്രണയവും നൊമ്പരവും പകയും സംഘർഷവും രക്തചൊരിച്ചിലും എല്ലാം ചേർന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആനന്ദിനി ബാലയാണ്.
Also Read: നിവിൻ പോളിയുടെ ഫാർമ ഒടിടിയിൽ, എവിടെ എപ്പോൾ കാണാം?
പാലായിൽ നിന്നെത്തിയ വേട്ടക്കാരൻ പോത്തുപാറ ജോയിച്ചന്‍റെ മകള്‍ റേച്ചലായി കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഹണി റോസ് ഞെട്ടിക്കാനെത്തുന്ന 'റേച്ചൽ' 5 ഭാഷകളിലായാണ് റിലീസിനെത്തുന്നത്. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹരചയിതാവാകുന്ന ചിത്രം കൂടിയാണ് റേച്ചൽ. ഡിസംബർ 12ന് ആ​ഗോള തലത്തിൽ റിലീസ് ചെയ്യും.
Also Read: ദുൽഖർ സൽമാന്റെ കാന്ത ഒടിടിയിലേക്ക്; ചിത്രം എവിടെ, എപ്പോൾ കാണാം?
Summer in Bethlehem Theatre Release: സമ്മർ ഇൻ ബത്ലഹേം
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് 'സമ്മർ ഇൻ ബത്‌ലഹേം' . ആമിയും, രവിശങ്കറും, ഡെന്നീസും, നിരഞ്ജനും, മോനായിയും ബത്ലഹേമുമെല്ലാം സിനിമാപ്രേമികളുടെ നൊസ്റ്റാൾജിയയെ തൊട്ടുണർത്തുന്ന പേരുകളാണ്.
സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് രഞ്ജിത്ത് ആണ്. സിയാദ് കോക്കർ ആണ് ചിത്രത്തിന്റെ നിർമാണ്. മഞ്ജു വാരിയര്‍, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു.
1998ൽ പുറത്തിറങ്ങിയ ചിത്രം മലയാള സിനിമയുടെ എവർഗ്രീൻ ക്ളാസിക്കാണ്. 27 വർഷങ്ങൾക്ക് ശേഷം വീണ്ടും ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ റീ- റിലീസ് ഡേറ്റ് അനൗൺസ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. ഡിസംബർ 12നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.
Also Read: പശുപതിയുടെ ത്രില്ലർ സീരിസ്; കുട്രം പുരിന്ദവൻ ഒടിടിയിലെത്തി; എവിടെ കാണാം
Ambalamukkile Visheshangal Theatre Release: അമ്പലമുക്കിലെ വിശേഷങ്ങൾ
ഗോകുല്‍ സുരേഷ്, ലാൽ, ഗണപതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പലമുക്കിലെ വിശേഷങ്ങള്‍. ഡിസംബര്‍ 12 നാണ് ചിത്രത്തിന്‍റെ റിലീസ്.
സുധീര്‍ കരമന, മുരളി ചന്ദ്, ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, ഷഹീന്‍, ധര്‍മ്മജന്‍, മെറീന മൈക്കിള്‍, ബിജുക്കുട്ടന്‍, അനീഷ് ജി മേനോന്‍, വനിത കൃഷ്ണന്‍, സൂര്യ, സുനില്‍ സുഗത, സജിത മഠത്തില്‍, ഉല്ലാസ് പന്തളം തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചന്ദ് ക്രിയേഷൻസിന്റെ ബാനറിൽ ജെ ശരത്ചന്ദ്രന്‍ നായര്‍ ആണ് നിര്‍മ്മാണം. രഞ്ജിന്‍ രാജ് സംഗീത സംവിധായകനായ ചിത്രത്തിലെ ഒരു ഗാനത്തിന് ഈണമിട്ടിരിക്കുന്നത് അരുള്‍ ദേവ് ആണ്. അബ്ദുള്‍ റഹിം ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
ചിത്രത്തിന്റെ കഥ, തിരക്കഥ ഉമേഷ് കൃഷ്‍ണൻ, സഹനിര്‍മ്മാണം മുരളി ചന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഭരത് ചന്ദ്, മുഖ്യ സഹസംവിധാനം മനീഷ് ഭാർഗവൻ, ഗാനരചന പി ബിനു, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ, കലാസംവിധാനം നാഥൻ, പ്രൊഡക്ഷൻ കൺട്രോളർ നിസാർ മുഹമ്മദ്, മേക്കപ്പ് പ്രദീപ് രംഗൻ, പിആർഒ പ്രതീഷ് ശേഖർ, സ്റ്റിൽസ് ക്ലിന്റ് ബേബി, ഡിസൈൻ സാൻസൺ ആഡ്സ്. രാജ് സാഗർ ഫിലിംസാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിലേക്കെത്തിക്കുന്നത്.
Read More: ഫെമിനിച്ചി ഫാത്തിമ ഒടിടിയിൽ, എവിടെ എപ്പോൾ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us