Dear Friend, Kochal, 777 Charlie, Ante Sundaraniki: Release: മലയാളത്തിലും തമിഴിലും കന്നടയിലുമായി നാലു ചിത്രങ്ങളാണ് ഇന്ന് തിയേറ്ററുകളിലേക്ക് എത്തുന്നത്.
Dear Friend Movie Release: ഡിയർ ഫ്രണ്ട്
ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി നടൻ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ഡിയര്‍ ഫ്രണ്ട്’ ഇന്ന് റിലീസിനെത്തുന്നു. ‘പട’യിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടന്‍ അര്‍ജുന്‍ രാധാകൃഷ്ണനും എത്തുന്നുണ്ട്.
അഞ്ച് സുഹൃത്തുക്കളുടെ കഥയും അവര്‍ക്കിടയില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‌സിന്റെയും ബാനറില്‍ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഷറഫു, സുഹാസ്, അര്‍ജുന്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഛായാഗ്രഹണം ഷൈജു ഖാലിദ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ് ദീപു ജോസഫ്.
Kochaal Release: കൊച്ചാൾ
കൃഷ്‍ണ ശങ്കര്‍ നായകനാകുന്ന ‘കൊച്ചാള്‍’ നാളെ റിലീസിനെത്തുന്നു. പൊലീസില്‍ ചേരണം എന്ന് ആഗ്രഹിക്കുന്ന, ഉയരം കുറഞ്ഞ ശ്രീക്കുട്ടന്റെ കഥയാണ് ചിത്രം പറയുന്നത്. മിസ് കേരള സെമി ഫൈനലിസ്റ്റ് ചൈതന്യയാണ് നായിക. വിജയരാഘവന്‍, മുരളിഗോപി, ഇന്ദ്രന്‍സ്, രണ്‍ജിപണിക്കര്‍, കൊച്ചുപ്രേമന്‍, ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, ചെമ്പില്‍ അശോകന്‍, മേഘനാഥന്‍, ശ്രീകാന്ത് മുരളി, അസീം ജമാല്‍, ഗോകുലന്‍, അക്രം മുഹമ്മദ്, കലാരഞ്ജിനി, സേതുലക്ഷ്‍മി, ശ്രീലക്ഷ്‍മി, ആര്യസലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
ശ്യാം മോഹന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥ, തിരക്കഥ, സംഭാഷണം- മിഥുന്‍ പി മദനന്‍, പ്രജിത്ത് കെ പുരുഷന്‍ എന്നിവരാണ്. ദീപ് നഗ്‍ദ ആണ് ചിത്രം നിര്‍മിക്കുന്നത്. ജിനു പി കെ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍. ജോമോൻ തോമസ് ഛായാഗ്രഹണവും ബിജിഷ് ബാലകൃഷ്‍ണൻ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം മണികണ്ഠൻ അയ്യപ്പ.
777 Charlie Release: 777 ചാർലി
കന്നഡ താരം രക്ഷിത് ഷെട്ടിയും ഒരു നായക്കുട്ടിയും പ്രധാന കഥാപാത്രമായി എത്തുന്ന 777 ചാര്‍ലി ഇന്ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം എത്തുക. ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ധര്‍മ്മ എന്ന കഥാപാത്രത്തിനും ചാർലി എന്നൊരു ലാബ്രഡോർ നായകുട്ടിയ്ക്കും ഇടയിൽ ഉടലെടുക്കുന്ന ആത്മബന്ധമാണ് ചിത്രം പറയുന്നത്. സംഗീത ശൃംഗേരി ആണ് ചിത്രത്തിലെ നായിക. കിരൺരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് അരവിന്ദ് കശ്യപ് ആണ്. എഡിറ്റിംഗ് പ്രതീക് ഷെട്ടിയും സംഗീതം നോബിൻ പോളും നിർവ്വഹിച്ചിരിക്കുന്നു.
Ante Sundaraniki Release: അന്റെ സുന്ദരനികി
മലയാളികളുടെ പ്രിയതാരം നസ്രിയ നസീമിന്റെ തെലുങ്ക് അരങ്ങേറ്റചിത്രം ‘അന്റെ സുന്ദരനികി’യും നാളെ തിയേറ്ററുകളിലേക്ക്. നാനിയാണ് നായകൻ. വിവേക് ആത്രേയ ആണ് സംവിധായകൻ.
ഒരു റൊമാന്റിക് കോമഡി ചിത്രമാണിതെന്നാണ് റിപ്പോർട്ട്. ആഹാ സുന്ദര’ എന്നാണ് ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ പേര്. ഹിന്ദു, ക്രിസ്ത്യൻ പ്രണയത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയാണിത്. സുന്ദർ എന്ന ബ്രാഹ്മണ യുവാവായി നാനി എത്തുമ്പോൾ, ലീലയെന്ന ക്രിസ്ത്യൻ യുവതിയെ ആണ് നസ്രിയ അവതരിപ്പിക്കുന്നത്.
നദിയ മൊയ്‌ദു, ഹര്‍ഷവര്‍ദ്ധന്‍, രാഹുല്‍ രാമകൃഷ്ണ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, രവിശങ്കര്‍ വൈ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവേക് സാഗർ സംഗീതം, നികേത് ബൊമ്മി ഛായാഗ്രഹണം.