/indian-express-malayalam/media/media_files/2025/04/04/MDsou1E33a3Wer0qdULW.jpg)
/indian-express-malayalam/media/media_files/2025/03/26/T6cu8LCoTLZgbK3dGCrl.jpg)
TEST OTT: ടെസ്റ്റ് ഒടിടി
നയൻതാര- മാധവൻ ടീമിന്റെ 'ടെസ്റ്റ്' തിയേറ്റർ റിലീസിനു കാക്കാതെ നേരിട്ടു ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. ക്രിക്കറ്റ് ലോകത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. ഒരു ക്രിക്കറ്റ് കളിക്കാരനായി സിദ്ധാർത്ഥും പരിശീലകനായി മാധവനും എത്തുന്നു. ക്രിക്കറ്റ് മൈതാനത്തും അതിനപ്പുറവുമായി പരസ്പരം ബന്ധപെട്ടു കിടക്കുന്ന മൂന്നു ജീവിതങ്ങളും, അവർ തിരഞ്ഞെടുത്ത നിർബന്ധിതമായ തീരുമാനങ്ങളിലൂടെ അവർക്കു ചുറ്റുമുള്ള എല്ലാം എന്നന്നേക്കുമായി മാറുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രശസ്ത പിന്നണി ഗായിക ശക്തി ശ്രീ ഗോപാലൻ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് 'ടെസ്റ്റ്'. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത. നെറ്റ്ഫ്ളിക്സിൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/01/05/S2nwVZD6sUbX9N97DiYA.jpg)
Deva OTT: ദേവ ഒടിടി
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് ദേവ. 2025 ജനുവരി 31ന് പുറത്തിറങ്ങിയ ദേവയ്ക്ക് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററിൽ ലഭിച്ചത്. എന്നിരുന്നാലും ഷാഹിദ് കപൂറിൻ്റെ ശ്രദ്ധേയമായ പ്രകടനം, മികച്ച ഛായാഗ്രഹണം, എഡിറ്റിങ് തുടങ്ങിയ ഘടകങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. റോയ് കപൂർ ഫിലിംസിൻ്റെ ബാനറിൽ സിദ്ധാർത്ഥ് റോയ് കപൂർ ആണ് ചിത്രം നിർമിച്ചത്. ഷാഹിദ് കപൂർ, പൂജ ഹെഗ്ഡെ, പവയിൽ ഗുലാത്തി, പ്രവേഷ് റാണ, കുബ്ര സെയ്ത്, ഗിരീഷ് കുൽക്കർണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ലഭ്യമാണ്.
/indian-express-malayalam/media/media_files/2025/03/15/kzKtM9WPh5xSeZaaloCA.jpg)
Officer on Duty OTT: ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഒടിടി
കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷറഫ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി.' കുഞ്ചാക്കോ ബോബൻ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന ഈ ക്രൈം ത്രില്ലറിന്റെ തിരക്കഥ ഒരുക്കിയത് ഷാഹി കബീറാണ്. സി.ഐ ഹരിശങ്കര്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചോക്കോ ബോബന് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജോസഫ്, നായാട്ട്, ഇലവീഴാപൂഞ്ചിറ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാഹി കബീര്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രമാണിത്. ഫെബ്രുവരി 20ന് തിയേറ്ററുകളിലെത്തിയ ചിത്രം, കൃത്യം ഒരു മാസം തികയുമ്പോഴേക്കും ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്ലിക്സിൽ ഓഫീസർ ഓൺ ഡ്യൂട്ടി ലഭ്യമാണ്.
/indian-express-malayalam/media/media_files/2025/03/18/Cr3RBy3BMfaXSxqOpGAq.jpg)
Dragon OTT: ഡ്രാഗൺ ഒടിടി
പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരിമുത്തു രചനയും സംവിധാനം നിർവഹിച്ച ചിത്രമാണ് 'ഡ്രാഗൺ'. ബോക്സ് ഓഫീസിൽ സർപ്രൈസ് വിജയമായി മാറിയ ചിത്രമായിരുന്നു ഡ്രാഗൺ. 'ലവ് ടുഡേ' എന്ന ചിത്രത്തിനു ശേഷം പ്രദീപ് രംഗനാഥൻ നായകനായ ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക. കയദു ലോഹർ, മിഷ്കിൻ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ.എസ് രവികുമാർ, വി.ജെ സിന്ധു, ഇന്ദുമതി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.
/indian-express-malayalam/media/media_files/2025/02/24/PppOsyeNP99eL7nDqA3v.jpg)
Vidaamuyarchi OTT: വിടാമുയർച്ചി ഒടിടി
തമിഴ് സൂപ്പർ താരം അജിത് കുമാറിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്ത ഏറ്റവും പുതിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് 'വിടാമുയർച്ചി.' ഈ വർഷം ഫെബ്രുവരി 6-ന് തിയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. 120 കോടിയിലധികം രൂപയാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ. മഗിഴ് തിരുമേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ അജിത്തിനൊപ്പം തൃഷ കൃഷ്ണൻ, അർജുൻ സർജ, ആരവ്, റെജീന കസാന്ദ്ര, രമ്യാ സുബ്രഹ്മണ്യൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദർ ചിത്രത്തിൻ്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നു. ചിത്രം നെറ്റ്ഫ്ലിക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/01/11/wlCZRzNcsFhv8zCv21yb.jpg)
Rifle Club OTT: റൈഫിൾ ക്ലബ്ബ് ഒടിടി
തിയേറ്ററിൽ മികച്ച വിജയം നേടിയ ആഷിഖ് അബു ചിത്രമാണ് 'റൈഫിൾ ക്ലബ്ബ്'. തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ ചിത്രം പറഞ്ഞത്, സുൽത്താൻ ബത്തേരിയിലെ ചരിത്രപ്രസിദ്ധമായ ഒരു റൈഫിൾ ക്ലബ്ബിനെ പശ്ചാത്തലമാക്കിയുള്ള കഥയാണ്. ഉഗ്രൻ വേട്ടക്കാരായ ഒരുകൂട്ടം മനുഷ്യരുടെ ഇടയിലേക്ക്, വേട്ട പഠിക്കാൻ എത്തുന്ന ഒരു സിനിമാതാരത്തിൽ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്. സസ്പെൻസും ട്വിസ്റ്റുകളുമൊക്കെയായി പ്രേക്ഷകരെ എൻഗേജിങ് ആക്കി നിർത്തുന്ന ചിത്രമാണിത്. റൈഫിൾ ക്ലബ്ബ് നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.