Releasing tomorrow Kuttavum Shikshayum, John Luther, Son of Alibaba Nalpathonnaman, Bachelors: രാജീവ് രവി സംവിധാനം ചെയ്ത ‘കുറ്റവും ശിക്ഷയും,’ ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിജിത് ജോസഫിന്റെ ത്രില്ലർ ചിത്രം ‘ജോൺ ലൂതർ,’ നജീബ് അലി സംവിധാനം ചെയ്യുന്ന ‘സൺ ഓഫ് ആലിബാബ നാൽപ്പത്തിയൊന്നാമൻ,’ ശ്യാം ലെനിൻ സംവിധാനം ചെയ്യുന്ന ‘ബാച്ചിലേഴ്‌സ്’ എന്നീ സിനിമകളാണ് നാളെ, മെയ് 27ന് തീയേറ്ററുകളിലെത്തുന്നത്.

Rajeev Ravi Kuttavum Shikshayum Starring Asif Ali
‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിന് ശേഷം രാജീവ് രവി മലയാളത്തിൽ ഒരുക്കുന്ന ചിത്രമാണ് ‘കുറ്റവും ശിക്ഷയും.’ ആസിഫ് അലി നായകനാകുന്ന ചിത്രം കാസർഗോഡ് ജില്ലയിൽ നടന്ന ഒരു സ്വർണാഭരണ മോഷണ കേസന്വേഷണത്തെ ആധാരമാക്കിയുള്ള ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ്. ഷറഫുദീന്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ ലോപ്പസ്, സെന്തില്‍ കൃഷ്ണ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
യഥാർത്ഥ കേസിന്‍റെ അന്വേഷണം നയിച്ച സിബി തോമസ് തന്നെയാണ് ചിത്രത്തിന് കഥ ഒരുക്കിയിട്ടുള്ളത്. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ സിബി തോമസ്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

John Luther starring Jayasurya
ജയസൂര്യ പോലീസ് ഉദ്യോഗസ്ഥനായി എത്തുന്നത് എത്തുന്ന ചിത്രമാണ് ‘ജോൺ ലൂഥർ.’സംവിധായകൻ അഭിജിത്ത് ജോസഫ് തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജയസൂര്യയ്‌ക്കൊപ്പം ആത്മീയ, ദൃശ്യ രഘുനാഥ് എന്നിവരും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു. ദീപക് പറമ്പോള്‍, സിദ്ദിഖ്,ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ഒരു കൊലപാതകത്തേയും പിന്നീട് നടക്കുന്ന ഒരു കൊലപാതക പരമ്പരയേയും പ്രമേയമാക്കുന്ന ക്രൈം ത്രില്ലറാണ് ‘ജോൺ ലൂഥർ.’
അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ്സ് പി മാത്യു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗ്ഗീസ്സ് രാജ് നിര്‍വ്വഹിക്കുന്നു. കോ പ്രൊഡ്യുസര്‍ ക്രിസ്റ്റീന തോമസ്സ്, സംഗീതം ഷാന്‍ റഹ്മാന്‍, എഡിറ്റിംങ് പ്രവീണ്‍ പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍, കല അജയ് മങ്ങാട്, മേക്കപ്പ് ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, ജയസൂര്യ, കോസ്റ്റ്യൂം സരിത ജയസൂര്യ, സ്റ്റില്‍സ് നവീന്‍ മുരളി, സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍, ആക്ഷന്‍ ഫീനിക്‌സ് പ്രഭു, പരസ്യക്കല ആനന്ദ് രാജേന്ദ്രന്‍, വിതരണം സെഞ്ച്വറി റിലീസ്.
ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് ‘കുറ്റവും ശിക്ഷയും’ നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം: സുരേഷ് രാജൻ, എഡിറ്റിങ്: ബി.അജിത് കുമാർ.

Son of Alibaba Nalpathonnaman
രാഹുൽ മാധവ്, അനഘ ജാനകി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നെജീബലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൺ ഓഫ് ആലിബാബ നാൽപ്പത്തൊന്നാമൻ.’ ഫിലിം ഫോർട്ട് മീഡിയ ലാബ് നിർമ്മിക്കുന്ന ചിത്രത്തിൽ സുനിൽ സുഖദ, ദിനേശ് പ്രഭാകർ, ശിവജി ഗുരുവായൂർ, കിരൺരാജ്, വി.കെ. ബൈജു, അനീഷ് രവി,അമർനാഥ്, മോളി കണ്ണമാലി, അനിയപ്പൻ, ബിനീഷ് ബാസ്റ്റിൻ, നന്ദകിഷോർ, വിനീഷ് വിജയ്, ഹരിശ്രി ബ്രിജേഷ്, പ്രൊഫസർ അലിയാർ, കലാഭവൻ സിനജ്, തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.
ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ വരികൾക്ക് ശബരീഷ് സംഗീതം പകർന്ന ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് പ്രജോദ്, അക്‌ബർ ഖാൻ, ഇമ്രാൻ ഖാൻ, രശ്മി സതീഷ് എന്നിവരാണ്.
തിരക്കഥ, സംഭാഷണം വി വി വിനയൻ, ഛായാഗ്രഹണം നെജീബ് ഷാ, എഡിറ്റർ കുമാരവേൽ, വസ്ത്രാലങ്കാരം വാസു വാണിയംകുളം, ആക്ഷൻ ബ്രൂസ്‌ലി രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ ബിനീഷ് കുട്ടൻ.
Bachelors
സാധിക വേണുഗോപാൽ, ലെവിൻ സൈമൺ ജോസഫ് എന്നിവരെ കേന്ദ്ര കഥാപത്രങ്ങളാക്കി ശ്യാം ലെനിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബാച്ചിലേഴ്‌സ്.’ സായ് കുമാർസുദേവൻ, ശ്യാമ ശീതൾ, ജിജു ഗോപിനാഥ്, മധു മാടശ്ശേരി, ലക്ഷ്മി പിള്ളൈ, സന്തോഷ് ഹരിശ്രീ, ഷാജി സുരേഷ് എന്നിവരും അഭിനയിക്കുന്നു. ശ്യാം ലെനിൻ എഴുതിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് സുധീഷ് അന്തിക്കോട്ട്, ഷാജി സുരേഷ്, വിഷ്ണു മായ, മധു എം പി എന്നിവർ ചേർന്നാണ്.
സംഗീതം ജേസിന് ജോർജ്, ഛായാഗ്രാഹണം മധു മാടശ്ശേരി, എഡിറ്റർ അഖിൽ ഏലിയാസ്, കല അനുരൂപ് മണലിൽ, വസ്ത്രാലങ്കാരം അശ്വതി വിചിത്രൻ.